For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവാനന്തരം ഉറക്കമില്ലായ്മയുണ്ടോ: കാരണവും പരിഹാരവും

|

പ്രസവാനന്തരം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ഉറക്കമില്ലായ്മയാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. മാനസികമായും ശാരീരികമായും എല്ലാം നിങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഉറക്കമില്ലായ്മ. അതിന്റെ ഫലമായി പലപ്പോഴും പിന്നീട് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രസവാനന്തരം ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് എന്തുകൊണ്ടാണ് എന്നത് തിരിച്ചറിയേണ്ടതാണ്. കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കമില്ലാതിരിക്കുക, ഉറക്കത്തിനിടയില്‍ ഞെട്ടി എഴുന്നേല്‍ക്കുക തുടങ്ങിയ അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പ്രസവാനന്തരം ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ഈ പ്രശ്‌നം നാല് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

Postpartum Insomnia:

കൃത്യമായ കാരണം കണ്ടെത്തി ഡോക്ടറെ കാണുന്നതിനും അതിന് വേണ്ട ചികിത്സകള്‍ എടുക്കുന്നതിനും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് പിന്നീട് അപകടകരമായ ഒരു അവസ്ഥയാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ കാരണങ്ങള്‍, പരിഹാരം, പ്രതിരോധം എന്നിവയെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. പ്രസവ ശേഷം പല സ്ത്രീകളും ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. ഇത് സാധാരണമാണ് എന്ന് കരുതുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു സാധാരണ പ്രശ്‌നമല്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പ്രസവ ശേഷം ഉറക്കമില്ലായ്മ സാധാരണമോ?

പ്രസവ ശേഷം ഉറക്കമില്ലായ്മ സാധാരണമോ?

പ്രസവ ശേഷം സ്ത്രീകളില്‍ ഉറക്കമില്ലായ്മ സാധാരണമാണോ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഉറക്കക്കുറവുണ്ടാവുന്നത് നിങ്ങളില്‍ വെല്ലുവിളി ഉണ്ടാക്കുന്നു. പ്രസവ ശേഷം പല സ്ത്രീകളും ഇത് ഒരു സാധാരണ സംഭവമാണ് എന്നാണ് കരുതുന്നത്. എന്നാല്‍ സാധാരണ ഇത്തരം അവസ്ഥകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹരിക്കപ്പെടുന്നു. പക്ഷേ ചില സമയങ്ങളില്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവും. പ്രസവാനന്തര കാലഘട്ടത്തില്‍ ഈ അവസ്ഥ മാറാതെ നില്‍ക്കുകയാണെങ്കില്‍ നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ മനസ്സിലാക്കണം.

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

പ്രസവ ശേഷം ഉണ്ടാവുന്ന ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ എന്താണ് ഇതിന്റെ കാരണങ്ങള്‍, എന്തൊക്കെയാണ് പരിഹാരം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം. ഗര്‍ഭകാലത്തും പ്രസവശേഷവും ഉറക്കമില്ലായ്മയുടെ പ്രധാന കാരണം അമ്മയുടെ സര്‍ക്കാഡിയന്‍ റിഥത്തിലെ മാറ്റങ്ങളാണ്. ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതു തന്നെയാണ് ഉറക്കക്കുറവിലേക്കും എത്തിക്കുന്നത്.

കുഞ്ഞിന്റെ ഉറക്കം വെല്ലുവിളി ഉയര്‍ത്തുന്നു

കുഞ്ഞിന്റെ ഉറക്കം വെല്ലുവിളി ഉയര്‍ത്തുന്നു

പലപ്പോഴും ചെറിയ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടത്തുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മുടെ ഉറക്കം കളയേണ്ട അവസ്ഥ പലപ്പോഴും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഇടക്കിടെയുള്ള ഡയപ്പര്‍ മാറ്റം പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളില്‍ അസ്വസ്ഥതയും പെട്ടെന്ന് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഈ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് പ്രസവ ശേഷം ഉണ്ടാവുന്ന ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതില്‍ പ്രധാന ലക്ഷണം എപ്പോഴും രാത്രിയിലെ ഉറക്കമില്ലായ്മയും രാത്രിയില്‍ പെട്ടെന്ന് ഉറക്കമുണര്‍ന്നതിനുശേഷം ഉറങ്ങാന്‍ കഴിയാത്തതുമാണ്. ഇത് കൂടാതെ ഇനിപ്പറയുന്ന ചില ലക്ഷണങ്ങള്‍ കൂടി നിങ്ങള്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. സ്ഥിരമായ ക്ഷീണമാണ് അതില്‍ മറ്റൊന്ന്. ഇത് നിങ്ങളുടെ ക്ഷീണത്തെ അതി ഭീകരാവസ്ഥയിലേക്ക് കൊണ്ട് ചെല്ലുന്നു. അമിതമായ ഡിപ്രഷനും മറ്റ് മാനസിക പ്രതിസന്ധികളും എല്ലാം ഉറക്കമില്ലായ്മയുടെ പ്രധാന ലക്ഷണങ്ങളില്‍ ചിലതാണ്.

പ്രതിവിധി

പ്രതിവിധി

എന്തൊക്കെയാണ് ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ്. പ്രസവാനന്തര ഉറക്കമില്ലായ്മ സാധാരണയായി ജീവിതശൈലി മാറ്റങ്ങളിലൂടെ കൈകാര്യം ചെയ്യാവുന്നതാണ്. ഇതില്‍ സാധ്യമാകുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഉറങ്ങുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ എല്ലാം ഉറക്കത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വരുത്തേണ്ടതാണ്.

രണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധംരണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

Postpartum Insomnia: Causes, Symptoms And How To Deal With It In Malayalam

Here in this article we are discussing about the causes, symptoms and how to deal with a postpartum insomnia in malayalam. Take a look.
Story first published: Wednesday, October 19, 2022, 22:53 [IST]
X
Desktop Bottom Promotion