For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിംഗ് വേണ്ട പ്രസവശേഷം തടി കുറയ്ക്കാന്‍ എളുപ്പം

പ്രസവശേഷം വയറു കുറച്ച് തടി കുറച്ച് ശരീരത്തിന്റെ ആകാംരഭംഗി നേടിയെടുക്കാനും സഹായിക്കുന്നമാര്‍ഗ്ഗങ്ങള്‍

|

പ്രസവശേഷം തടി കൂടുന്നു വയറു ചാടുന്നു അവിടവിടങ്ങളിലായി കൊഴുപ്പടിഞ്ഞ് കൂടുന്നു എന്നീ പരാതികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. പലപ്പോഴും ഇത്തരം പരാതികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ പലപ്പോഴും പല തരത്തിലുള്ള വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഗര്‍ഭകാല കിടപ്പില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

എന്നാല്‍ ഇനി പ്രസവശേഷം അമിതവ്യായാമം ഇല്ലാതെ യാതൊരു വിധത്തിലുള്ള ഡയറ്റിംഗും ഇല്ലാതെ തടി കുറയ്ക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ കൃത്യമായി പാലിച്ച് പോന്നാല്‍ ഇനി തടി കുറയ്ക്കാന്‍ കഷ്ടപ്പെടേണ്ട എന്നതാണ് സത്യം. ഇരട്ടക്കുട്ടികള്‍ വേണോ, ഉണക്കമുന്തിരി മതി

 ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

പ്രസവകാലഘട്ടങ്ങളിലും പ്രസവശേഷവും ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നിയന്ത്രണം ഉണ്ടാവും. എന്നാല്‍ പ്രസവശേഷം ഭക്ഷണത്തോടുള്ള സ്ത്രീകളുടെ അമിതാവേശം ഇല്ലാതാവുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് തന്നെ വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിയ്ക്കുക. ഇത് ശരീരത്തില്‍ അവിടവിടങ്ങളില്‍ അടിഞ്ഞിരിയ്ക്കുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

കുട്ടികളോടൊപ്പം സമയം

കുട്ടികളോടൊപ്പം സമയം

എന്ത് ചെയ്യുമ്പോഴും കുട്ടികളോടൊപ്പം ചെയ്യാന്‍ ശ്രദ്ധിക്കുക. എന്തിനധികം വീട് ക്ലീന്‍ ചെയ്യുമ്പോള്‍ പോലും കുട്ടികള്‍ക്കും കൂടി അതിന്റെ പങ്കാളിത്തം നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഓരോ നിമിഷവും സന്തോഷകരമാക്കുകയും അമിത കലോറിയെന്ന വിഷയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 മുലയൂട്ടുക

മുലയൂട്ടുക

കുഞ്ഞിന് സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി പാലുകൊടുക്കാതിരിയ്ക്കുന്ന അമ്മമാര്‍ ഉണ്ട്. എന്നാല്‍ കുഞ്ഞിന് പാലു കൊടുക്കുന്നതിലൂടെ ശരീരത്തിലെ അമിത കലോറി കത്തിപ്പോകുകയും ശരീരം സ്ലിം ആവുകയും ആണ് ചെയ്യുന്നത് എന്നതാണ് സത്യം.

 കുഞ്ഞിനോടൊപ്പം വ്യായാമം

കുഞ്ഞിനോടൊപ്പം വ്യായാമം

വ്യായാമം ചെയ്യാന്‍ ശീലമാക്കുക. വ്യായാമത്തിനായി ദിവസവും അരമണിക്കൂര്‍ ചിലവാക്കാം. എന്നാല്‍ കുഞ്ഞിനോടൊപ്പം വ്യായാമം ചെയ്യുന്നത് ശീലമാക്കി നോക്കൂ. ഇത് നിങ്ങള്‍ക്ക് പല തരത്തിലാണ് ഉപയോഗപ്രദമായി മാറുന്നത്.

 യോഗ പരീക്ഷിക്കാം

യോഗ പരീക്ഷിക്കാം

മാനസികമായും ശാരീരികമായും ഉന്‍മേഷവും ഉണര്‍വ്വും നല്‍കാന്‍ യോഗ സഹായിക്കും. എന്നാല്‍ യോഗ ചെയ്യുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളയുകയും മസിലിനും മറ്റ് പേശികള്‍ക്കും ഉറപ്പും ബലവും നല്‍കുകയും ചെയ്യുന്നു.

നിര്‍ത്താതെ വെള്ളം കുടി

നിര്‍ത്താതെ വെള്ളം കുടി

വെള്ളം കുടിയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഒരു കാരണവശാലും സംഭവിച്ച് പോവരുത്. മാത്രമല്ല ഇത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുകയും ശരീരത്തിന് ഉന്‍മേഷവും ഉണര്‍വ്വും നല്‍കുകയും ചെയ്യുന്നു.

ശരീരത്തെ ഉള്‍ക്കൊള്ളുക

ശരീരത്തെ ഉള്‍ക്കൊള്ളുക

നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം ഉള്‍ക്കൊള്ളാന്‍ പഠിക്കണം. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും തടിച്ചതാണെങ്കിലും മെലിഞ്ഞതാണെങ്കിലും ശരീരത്തെ ഉള്‍ക്കൊള്ളാനാണ് ആദ്യം മനസ്സിനെ പഠിപ്പിക്കേണ്ടത്. എന്നിട്ട് വേണം ബാക്കി കാര്യങ്ങളെക്കുറിച്ച് ചിന്തിയ്ക്കാന്‍.

English summary

Ways to lose post pregnancy weight without dieting

Here is how you can fight the flab and get fit post pregnancy. However, results might vary.
Story first published: Thursday, March 23, 2017, 13:42 [IST]
X
Desktop Bottom Promotion