For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല കിടപ്പില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ഗര്‍ഭിണികള്‍ കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

|

ഗര്‍ഭിണികള്‍ ഉണര്‍ന്നിരിയ്ക്കുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോഴും ശ്രദ്ധിക്കണം. കാരണം ഗര്‍ഭിണിയുടെ ഓരോ ചലനവും ഗര്‍ഭസ്ഥശിശുവിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭിണികള്‍ കിടക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഏത് ഭാഗത്തേക്ക് തിരിഞ്ഞ് കിടക്കണമെന്ന് കാര്യത്തില്‍ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഗര്‍ഭിണികളില്‍ അത്ഭുതം കാണിയ്ക്കും ഇളനീര്‍

ഗര്‍ഭാവസ്ഥയില്‍ ഉറക്കത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഗര്‍ഭാവസ്ഥയില്‍ ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 ഇടത് വശം തിരിഞ്ഞ് കിടക്കണം

ഇടത് വശം തിരിഞ്ഞ് കിടക്കണം

ഗര്‍ഭിണികള്‍ എപ്പോഴും ഇടത് വശം തിരിഞ്ഞ് തന്നെ കിടക്കണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഗര്‍ഭാശയത്തിലേക്കും ഗര്‍ഭസ്ഥശിശുവിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണികള്‍ വലത് വശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ രക്തചംക്രമണം കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് പ്ലാസന്റയേയും ദോഷകരമായി ബാധിയ്ക്കും.

 മലര്‍ന്ന് കിടക്കുമ്പോള്‍

മലര്‍ന്ന് കിടക്കുമ്പോള്‍

ഗര്‍ഭിണികള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്കാണ് വഴിതെളിയ്ക്കുന്നത്. മലര്‍ന്ന് കിടക്കുന്നത് മാത്രമല്ല കമിഴ്ന്ന് കിടക്കുന്നതും പ്രശ്‌നമുണ്ടാക്കും.

 കിടക്ക ശ്രദ്ധിക്കുക

കിടക്ക ശ്രദ്ധിക്കുക

അധികം മൃദുലമായ കിടക്ക ഉപയോഗിക്കാതിരിയ്ക്കുക. അല്‍പം പരുപരുത്ത കിടക്കയാണെങ്കില്‍ ഇത് ശരീരത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കും.

വെള്ളം കുടിയ്ക്കുമ്പോള്‍

വെള്ളം കുടിയ്ക്കുമ്പോള്‍

ഗര്‍ഭിണികള്‍ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വെള്ളം കുടിയ്ക്കരുത്. മാത്രമല്ല വെള്ളം കുടിയ്ക്കണമെങ്കില്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് കുടിയ്ക്കാം.

ഗര്‍ഭകാലഘട്ടം

ഗര്‍ഭകാലഘട്ടം

ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ സൗകര്യപ്രദമായ രീതിയില്‍ കിടക്കാവുന്നതാണ്. രണ്ടാം ഘട്ടത്തില് ഇടത് വശം ചെരിഞ്ഞ് കിടക്കണം. അവസാന ഘട്ടത്തില്‍ പൂര്‍ണമായും മലര്‍ന്ന് കിടക്കുന്നത് പരമാവധി ഒഴിവാക്കാം.

വസ്ത്രം ധരിയ്ക്കുമ്പോള്‍

വസ്ത്രം ധരിയ്ക്കുമ്പോള്‍

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വസ്ത്രം ധരിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്. അല്‍പം അയഞ്ഞ വസ്ത്രം ധരിയ്ക്കുന്നതാണ് ഉത്തമം.

രാത്രി നല്ല ഉറക്കം

രാത്രി നല്ല ഉറക്കം

ഗര്‍ഭിണികള്‍ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

English summary

Important Sleeping Tips During Pregnancy

Important Sleeping Tips During Pregnancy, read on to know more about it.
X
Desktop Bottom Promotion