For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷവും വയറൊതുങ്ങി തടികുറക്കാന്‍

പ്രസവശേഷം ഫിറ്റ്‌നസ് നിലനിര്‍ത്താനും തടിയും വയറും കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ സാധാരണ തൂക്കത്തില്‍ നിന്ന് അല്‍പം കൂടി വര്‍ദ്ധിക്കുന്നു. ചിലരാകട്ടെ പ്രസവശേഷം വളരെയധികം വണ്ണം വെക്കുന്നു. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണാന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തുകയും വ്യായാമം ചെയ്യുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം തടി കുറക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാര ഗര്‍ഭധാരണത്തിനു മുന്‍പേ എത്രയായിരുന്നോ ആ അവസ്ഥയിലേക്ക് എത്തിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നതും.

എന്നാല്‍ ഇതിന് പ്രസവശേഷം പല വിധത്തിലുള്ള പ്രയാസങ്ങളും നമ്മള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രസവശേഷം തടി കുറക്കാനും ആരോഗ്യം നിലനിര്‍ത്താനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പ്രസവത്തിനു ശേഷമുള്ള എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രസവശേഷം തടി കുറക്കാന്‍ മിനക്കെടുമ്പോള്‍ ആരോഗ്യത്തിന് കൂടി പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും തടി കൂടുന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതി അനുസരിച്ചാണ്. പ്രസവശേഷം ചാടുന്ന വയറും തടിയും ഇല്ലാതാക്കാന്‍ എങ്ങിനെയെല്ലാം എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

<strong>ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണം</strong>ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണം

എന്നാല്‍ ആരോഗ്യത്തിന് എന്നും മുന്‍തൂക്കം നല്‍കണം. അതുകൊണ്ട് തന്നെ കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യരുത്. പെട്ടെന്ന് തടി കുറക്കാന്‍ ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് വളരെ വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ഡിപ്രഷന്‍, ക്ഷീണം എന്നിവയെല്ലാം പലപ്പോഴും പ്രസവശേഷം പല സ്ത്രീകളേയും ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.

 കുഞ്ഞിനെ മുലയൂട്ടുന്നത്

കുഞ്ഞിനെ മുലയൂട്ടുന്നത്

സൗന്ദര്യസംരക്ഷണത്തില്‍ അമിതമായി ശ്രദ്ധിക്കുന്ന ചില അമ്മമാരെങ്കിലും മുലയൂട്ടുന്ന കാര്യത്തില്‍ അല്‍പം പുറകോട്ട് നില്‍ക്കുന്നു. എന്നാല്‍ കുഞ്ഞിനെ മുലയൂട്ടുന്നത് വയര്‍ കുറക്കാനുള്ള ഏറ്റവും നല്ല വഴിയാണ് എന്ന പല അമ്മമാര്‍ക്കും അറിയില്ല. കാരണം ഇത് ശരീരത്തിലുണ്ടാവുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നല്ല ഫിറ്റ്‌നസ് നേടിയെടുക്കാം.

പ്രസവശേഷം തടി

പ്രസവശേഷം തടി

ആദ്യത്തെ ആറുമാസത്തിനുള്ളില്‍ തന്നെ തടി കുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങണം. കാരണം പ്രസവശേഷം ആദ്യത്തെ ആറുമാസത്തില്‍ ശരീരത്തിലെ മസിലുകള്‍ വളരെ അയവുള്ളതായിരിക്കും. ഈ സമയത്ത് വേണം ശരീരം പൂര്‍വ്വ സ്ഥിതിയിലെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ പലപ്പോഴും പ്രസവശേഷമുള്ള ആറുമാസം കഴിഞ്ഞ് മസിലുകള്‍ ഉറക്കുന്നു.

തുണി കൊണ്ട് മുറുക്കികെട്ടുന്നത്

തുണി കൊണ്ട് മുറുക്കികെട്ടുന്നത്

പണ്ട് കാലത്ത് പ്രസവശേഷം വയറ്റില്‍ തുണി കൊണ്ട് മുറുക്കിക്കെട്ടുമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പലപ്പോഴും ഇത് പലരും ചെയ്യാറില്ല. ഇതിന്റെ ഫലമാണ് പ്രസവശേഷമുള്ള വയറു ചാടല്‍. തുണി വയറു കൊണ്ട് മുറുക്കിക്കെട്ടുന്നത് വയറ്റിലെ മസിലുകള്‍ മുറുകാന്‍ സഹായിക്കുന്നു. ഇത് വയറു ചാടുന്നത് കുറക്കാന്‍ സഹായിക്കുന്നു.

യോഗ ചെയ്യാം

യോഗ ചെയ്യാം

വയര്‍ കുറക്കാനും തടി കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് യോഗ ചെയ്യുന്നത്. എന്നാല്‍ സിസേറിയന്‍ പ്രസവമാണെങ്കില്‍ മുറിവ് ഉണങ്ങിയതിനു ശേഷം മാത്രം യോഗ ചെയ്യാന്‍ ശ്രദ്ധിക്കണം. കെഗല്‍ വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണ്. ഇത് മുറിവ് ഉണങ്ങിയ ശേഷം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കണം.

ധാരാളം വെള്ളം കുടിക്കണം

ധാരാളം വെള്ളം കുടിക്കണം

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും നീക്കം ചെയ്യാനും അപചയ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിനുള്‍വശം ക്ലീന്‍ ആവാന്‍ സഹായിക്കുന്നു.

ആവശ്യത്തിന് ഭക്ഷണം കഴിക്കുക

ആവശ്യത്തിന് ഭക്ഷണം കഴിക്കുക

ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും വിശപ്പില്ലാതെ ഭക്ഷണം കഴിക്കരുത്. ഇത് തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് പ്രസവശേഷം ചിലര്‍ എന്ത് ഭക്ഷണം കഴിച്ചാലും തടിക്കുന്നു. ഇത് ഒഴിവാക്കാന്‍ പലപ്പോഴും ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക.

 കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കണം. അല്ലാത്ത പക്ഷം ഇത് ശരീരത്തില്‍ വീണ്ടും കൊഴുപ്പ് അടിയാനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും തടിയും വയറും കൂട്ടുന്നതിനും സഹായിക്കുന്നു.

 നടക്കുക

നടക്കുക

എന്നും രാവിലേയും വൈകിട്ടും അല്‍പസമയം നടക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനും സഹായിക്കുന്നു. നടക്കുന്നത് വയറ് ചാടുന്നതിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കൊഴുപ്പ് കുറക്കുന്നതിനും തടി കുറക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുന്നതാണ് മറ്റൊന്ന്. ബോഡി മസ്സാജ് വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ സിസേറിയന് ശേഷം മസ്സാജ് ചെയ്യുമ്പോള്‍ മുറിവ് ഉണങ്ങിയെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ അത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

വയറു കുറക്കാന്‍

വയറു കുറക്കാന്‍

പ്രസവശേഷം വയറു കുറക്കാന്‍ ഒരു വ്യായാമം ഇത്. നിവര്‍ന്ന് കിടക്കുക. കൈയ്യും കാലും നിവര്‍ത്തി വെക്കുക. രണ്ട് കാലം പതിയെ ഉയര്‍ത്തുക. കാല്‍ മുട്ട് മടക്കാതെ തന്നെ സാവധാനം താഴ്ത്തുക. ഇത് സ്ഥിരമായി ചെയ്താല്‍ വയറു കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

The Best Weight-Loss Tips for New Moms

Tips for Losing Weight After Pregnancy read on to know more,
Story first published: Wednesday, November 22, 2017, 12:42 [IST]
X
Desktop Bottom Promotion