പ്രസവശേഷമുള്ള ആര്‍ത്തവ മാറ്റങ്ങള്‍

Posted By:
Subscribe to Boldsky

പ്രസവശേഷം സ്ത്രീകളില്‍ മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാവും. പലപ്പോവും ഈ മാറ്റങ്ങള്‍ പല സ്ത്രീകളേയും സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാല്‍ ആരോഗ്യപരമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് ആര്‍ത്തവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്

പ്രസവശേഷം ആര്‍ത്തവം വൈകുകയോ സാധാരണയില്‍ നിന്ന് വ്യത്യസ്തമാകുകയോ ചെയ്യും. ചിലരിലുണ്ടാകുന്ന വജൈനല്‍ ഡിസ്ചാര്‍ജ് ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിയ്ക്കുകയും ചെയ്യും. എന്നാല്‍പ്രസവശേഷം ഉണ്ടാവുന്ന ആര്‍ത്തവ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ലേബര്‍ റൂമിലെ ചില അനുഭവസാക്ഷ്യങ്ങള്‍

 ആദ്യ ആര്‍ത്തവം

ആദ്യ ആര്‍ത്തവം

പ്രസവശേഷമുള്ള ആദ്യത്തെ ആര്‍ത്തവം പ്രവചനാതീതമാണ്. എന്നാല്‍ പലരിലും ആറോ ഏഴോ ആഴ്ചകള്‍ക്ക് ശേഷം ആര്‍ത്തവം ഉണ്ടാവുന്നു. ഇത് പിന്നീട് നോര്‍മലാവുകയും ചെയ്യും.

അമിതമായ ആര്‍ത്തവരക്തം

അമിതമായ ആര്‍ത്തവരക്തം

ചിലര്‍ക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ അമിതമായ രക്തസ്രാവം ഉണ്ടാവുന്നു. എന്നാല്‍ ഇത് ദിവസങ്ങളോളം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 ആര്‍ത്തവസമയം കുറയുന്നതും കൂടുന്നതും

ആര്‍ത്തവസമയം കുറയുന്നതും കൂടുന്നതും

ചിലരില്‍ പ്രസവശേഷം ആര്‍ത്തവം തുടങ്ങാന്‍ സമയം കൂടുതല്‍ എടുക്കും, എന്നാല്‍ ചിലരിലാകട്ടെ പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇതൊരിക്കലും പേടിക്കേണ്ട കാര്യമല്ല.

അസാധാരണ ആര്‍ത്തവ ലക്ഷണങ്ങള്‍

അസാധാരണ ആര്‍ത്തവ ലക്ഷണങ്ങള്‍

ചില സ്ത്രീകളില്‍ ആര്‍ത്തവസമയത്ത് അസാധാരണമായ വേദനയും, കൈകാല്‍ വണ്ണം വെയ്ക്കുന്നതും തളര്‍ച്ചയും ക്ഷീണവും മൂഡ് മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇതെല്ലാം സാധാരണ ലക്ഷണങ്ങള്‍ തന്നെയാണ്.

മുലയൂട്ടുന്നത്

മുലയൂട്ടുന്നത്

ചില സ്ത്രീകളില്‍ മുലയൂട്ടുന്നത് ആര്‍ത്തവം വൈകാനുള്ള കാരണമായി കണക്കാക്കാറുണ്ട്. എന്നാല്‍ പിന്നീട് ഇത് നോര്‍മലാവുകയും ചെയ്യുന്നു.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങളാണ് മറ്റൊന്ന്. ഹോര്‍മോണ്‍ മാറ്റങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

അണ്ഡവിസര്‍ജനം

അണ്ഡവിസര്‍ജനം

മുലയൂട്ടുന്ന കാലഘട്ടങ്ങളില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അണ്ഡവിസര്‍ജനം പ്രശ്‌നത്തിലാക്കുന്നു. ഈ ഹോര്‍മോണ്‍ പലപ്പോഴും ആര്‍ത്തവത്തേയും ബാധിയ്ക്കാറുണ്ട്.

English summary

Changes In Periods After Delivery

Certain changes in periods after childbirth are common. Read on to know about the reasons...
Story first published: Saturday, February 18, 2017, 12:42 [IST]
Subscribe Newsletter