For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്

പ്രസവശേഷം ചാടിയ വയര്‍ വീണ്ടും പഴയ രൂപത്തില്‍ ആക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

|

പ്രസവത്തിനു ശേഷം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് വയറു ചാടുന്നത്. അമ്മ എന്ന സന്തോഷം അനുഭവിയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ ആകാരവടിവിലുണ്ടാകുന്ന പ്രശ്‌നങ്ങളും പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്നു. പ്രസവശേഷം വയറു ചാടുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. പുരുഷന്‍ കാപ്പി കുടിച്ചാല്‍ വന്ധ്യത കൂടപ്പിറപ്പ്‌

പ്രസവസമയത്ത് ചില മസിലുകള്‍ വികസിയ്ക്കുന്നതാണ് പലപ്പോഴും വയറു ചാടുന്നതിന്റേയും ചര്‍മ്മം അയയുന്നതിന്റേയും കാരണം. ഭ്രൂണത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു മാറ്റം ശരീരത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെ വീണ്ടും പഴയ പടിയാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. രണ്ടാനമ്മയല്ല, സ്വന്തം അമ്മ തന്നെയാണ്

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിയ്ക്കാത്ത രീതിയില്‍ തന്നെ എപ്പോഴും വെള്ളം കുടിച്ച് കൊണ്ടിരിയ്ക്കുക. ഇത് ശരീരത്തിലെ അമിത കലോറിയെ കത്തിച്ച് കളയുന്നു.

 കുഞ്ഞിന് മുലയൂട്ടുക

കുഞ്ഞിന് മുലയൂട്ടുക

കുഞ്ഞിനെ മുലയൂട്ടുന്ന കാര്യത്തില്‍ പാളിച്ച വരുത്തരുത്. ഇത് തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. കലോറി പലപ്പോഴും മുലപ്പാലിലൂടെ കുറയാനുള്ള സാധ്യത കൂടുതലാണ്.

 വര്‍ക്കൗട്ട് തുടങ്ങുക

വര്‍ക്കൗട്ട് തുടങ്ങുക

ശരീര കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കൗട്ട് ആരംഭിയ്ക്കാവുന്നതാണ്. ചെറിയ എയറോബിക്‌സ് വ്യായാമങ്ങള്‍ ഉള്‍പ്പടെയുള്ളവ ചെയ്യാം.

 പ്രോട്ടീന്‍ ഭക്ഷണം

പ്രോട്ടീന്‍ ഭക്ഷണം

ഭക്ഷണ കഴിയ്ക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കാന്‍

കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കാന്‍

കുളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ ഉണ്ട്. വയറില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു.

 ക്രീം പുരട്ടുക

ക്രീം പുരട്ടുക

വിറ്റാമിന്‍ കെ, എസ്, എ, ഇ തുടങ്ങിയവ അടങ്ങിയ ക്രീം പുരട്ടി വയര്‍ പതുക്കെ മസ്സാജ് ചെയ്യുക.

കുട്ടിയോടൊപ്പം സമയം ചിലവഴിയ്ക്കുക

കുട്ടിയോടൊപ്പം സമയം ചിലവഴിയ്ക്കുക

കുട്ടിയോടൊപ്പം ധാരാളം സമയം ചിലവഴിയ്ക്കുക. ഇത് കലോറി കത്തിത്തീരാനുള്ള മികച്ച വഴിയാണ്.

English summary

how to tighten loose belly skin after pregnancy

Are you wondering how to tighten loose belly skin after pregnancy? Changing your lifestyle can help you. Well, here are some ways to tighten belly skin.
Story first published: Wednesday, January 11, 2017, 11:22 [IST]
X
Desktop Bottom Promotion