For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ വിരശല്യത്തിന് നാടന്‍ മരുന്നുകള്‍

കുട്ടികളിലെ വിരശല്യത്തിന് നാടന്‍ മരുന്നുകള്‍

|

വിര ശല്യം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതു കൂടുതല്‍ അലട്ടുക കുട്ടികളെയാകും. കൃമി കടി എന്ന അസ്വസ്ഥത മാത്രമല്ല, വിര ശല്യമുണ്ടാക്കുന്നത്. വയറ്റില്‍ വളരുന്ന വിര രക്തം ഊറ്റിക്കുടിച്ചും പോഷകങ്ങള്‍ വലിച്ചെടുത്തും കുട്ടികള്‍ക്കു വിളര്‍ച്ചയും വയറു വേദനയും അടക്കമുളള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു.

മണ്ണില്‍ നിന്നാണ് പലപ്പോഴും വിരകള്‍ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തില്‍ എത്തുന്നത്. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ, അതായത് കൈ നല്ല പോലെ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ഈ വിരകള്‍ കുട്ടികളുടെ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു.

വിരകള്‍ മുട്ടയിട്ടു പെരുകുന്നത് കുട്ടികളില്‍ അലര്‍ജിയും എന്തിന് കൂടുതല്‍ ഗുരുതരമായാല്‍ ന്യൂമോണിയ പോലുള്ള രോഗങ്ങളുമുണ്ടാക്കാം. മല ദ്വാരത്തിലുള്ള അസഹ്യമായ ചൊറിച്ചിലും പല കുട്ടികളേയും അലട്ടാറുണ്ട്.

കുട്ടികളിലെ വിര ശല്യത്തിന് ആല്‍ബെന്റസോള്‍ പോലുളള ഗുളികകള്‍ ഫലപ്രദമാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വിര ശല്യം പലപ്പോഴുമുണ്ടാകാറുണ്ട്.

ഇംഗ്ലീഷ് മരുന്നുകള്‍ ഈ പ്രശ്‌നത്തിനു കഴിയ്ക്കാന്‍ മടിയാണെങ്കില്‍ ഇതിനു പരിഹാരമായി പല വീട്ടു വൈദ്യങ്ങളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

പച്ചപ്പപ്പായ

പച്ചപ്പപ്പായ

പച്ചപ്പപ്പായ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതു കറി വച്ചു കഴിയ്ക്കാം. ഇതുപോലെ പപ്പായയുടെ കുരു കഴിയ്ക്കുന്നതും വിര ശല്യത്തിന് ഉത്തമമാണ്. ഇതുപോലെ പച്ചപ്പപ്പായയുടെ കറ നല്ലതാണ്. ഇത് പപ്പടത്തിലോ മറ്റോ ആക്കി വറുത്തെടുത്ത് കുട്ടിയ്ക്കു ചോറിനൊപ്പമോ മറ്റോ നല്‍കാം.

തുമ്പ

തുമ്പ

നമ്മുടെ തുമ്പച്ചെടി, അതായത് ഓണത്തുമ്പ വിരശല്യത്തിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതിന്റെ സമൂലം അരച്ചു നീരെടുത്ത് ഇതില്‍ ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കാം. ഇതും വിരശല്യത്തില്‍ നിന്നും കുട്ടിയ്ക്കു മോചനം നല്‍കുന്ന ഒന്നാണ്. ഇത് രണ്ടു മൂന്നു ദിവസം കഴിയ്ക്കുന്നതു നല്ലതാണ്.

ആര്യവേപ്പില

ആര്യവേപ്പില

കുട്ടികളെ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിയ്ക്കുന്നത് വിരലശ്യത്തില്‍ നിന്നും മോചനം നല്‍കുന്നു. ഇതു ദിവസവും ചെയ്യാവുന്നതാണ്. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇതു ചെയ്യാം. ഇത് നല്ലൊരു അണുനാശിനിയാണ്.

തേങ്ങാവെള്ളത്തില്‍

തേങ്ങാവെള്ളത്തില്‍

അര ഗ്ലാസ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. ഇതും വിരശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. തേങ്ങാവെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

മഞ്ഞളും

മഞ്ഞളും

മഞ്ഞളും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതിന് അണുനാശിനി സ്വഭാവമുള്ളതാണ് ഗുണകരമാകുന്നത്. രാവിലെയും വൈകീട്ടും ഇളംചൂടുവെള്ളത്തില്‍ ഒരു നുള്ളു വീതം മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നതു ഗുണം ചെയ്യും. ന്ല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍. ഒരു നുള്ളു മഞ്ഞള്‍പ്പൊടിയുടെ ആവശ്യമേയുള്ളൂ. മുതിര്‍ന്നവര്‍ക്കെങ്കില്‍ കാല്‍ ടീസ്പൂണ്‍ ഉപയോഗിയ്ക്കാം. ഇതു ശരീരത്തിനു പ്രതിരോധ ശേഷിയും നല്‍കുന്നു. വിര ശല്യം ഇല്ലെങ്കിലും കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം മരുന്നാണിത്.

തുമ്പയില, തുളസി ഇല

തുമ്പയില, തുളസി ഇല

തുമ്പയില, തുളസി ഇല എന്നിവയും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇവ രണ്ടിന്റെയും നീര് തുല്യമായി എടുക്കുക. ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. തുളസിയില നല്ലൊരു അണുനാശിനിയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വിര ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. വെളുത്തുള്ളി അല്ലി ഒരെണ്ണം നല്ലപോലെ ചതച്ച് ഇതില്‍ തേന്‍,അതും ചെറുതേന്‍ ചേര്‍ത്തു കൊടുക്കാം. ചെറിയ തേനീച്ചയുടെ തേനാണ് ചെറുതേന്‍. പൊതുവേ ചെറുതേനാണ് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലുള്ളത്.

മലദ്വാരത്തിനു സമീപം

മലദ്വാരത്തിനു സമീപം

മലദ്വാരത്തിനു സമീപം ഓണത്തുമ്പയുടെ ഇലയും തണ്ടും കൂടി കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ വയ്ക്കുക. കൃമികള്‍ ഇറങ്ങി വരുന്ന ഈ രീതി പണ്ട് കൃമി ശല്യത്തിനു പരിഹാരമായി ഉപയോഗിച്ചിരുന്നു. ഈ വഴിയും കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും വിരശല്യത്തിന് പരിഹാരമായി ചെയ്യാം.

മുരിങ്ങാ

മുരിങ്ങാ

മുരിങ്ങാത്തൊലിയുടെ നീര് 1 ടീസ്പൂണ്‍, വെളുത്തുളളി നീര് അര ടീസ്പൂണ്‍, ഇഞ്ചി നീര് ഒരു ടീസ്പൂണ്‍, നാരങ്ങാനീര് 1 ടീസ്പൂണ്‍, നാട്ടുമാങ്ങയുടെ തൊലി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍, കച്ചോല നീര് ഒരു ടീസ്പൂണ്‍ എന്നിവ ഒരു നുളളു കായപ്പൊടിയും ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.

Read more about: kid health body കുട്ടി
English summary

Home Remedies To Treat Worms In Kids

Home Remedies To Treat Worms In Kids, Read more to know about,
Story first published: Monday, December 10, 2018, 15:05 [IST]
X
Desktop Bottom Promotion