കുട്ടികളിലെ വയറുവേദന നിസ്സാരമാക്കേണ്ട

Posted By:
Subscribe to Boldsky

വയറു വേദന കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ വയറു വേദന വരുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ക്ഷീണത്തിലാക്കുന്നത് കുട്ടികളെ തന്നെയാണ്. കുട്ടികളിലെ വയറുവേദനയ്ക്ക് ചില ഒറ്റമൂലികള്‍ ഉണ്ട്.

കുട്ടികിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിനു പിന്നില്‍

എപ്പോള്‍ വരുമെന്ന് അറിയാത്തതുകൊണ്ട് എല്ലാം അമ്മമാരും ഈ ഒറ്റമൂലികള്‍ അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് 4 മുതല്‍ 8 വയസ്സു വരെയുള്ള കുട്ടികളെയാണ് വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഇടയ്ക്കിടയ്ക്ക് പിടികൂടുന്നത്. എന്നാല്‍ ഇതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം എന്ന് നോക്കാം.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചിയില്‍ വളരെ ശക്തമായ ആന്റി ഓക്‌സിഡന്റ് ഉണ്ട് ജിഞ്ചറോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അല്‍പം ഇഞ്ചി നീര് കുട്ടികള്‍ക്ക് കൊടുക്കുന്നത് വയറു വേദനയില്‍ നിന്ന് ഉടന്‍ പരിഹാരം നല്‍കുന്നു. ജിഞ്ചര്‍ ടീ ആയും കൊടുക്കാവുന്നതാണ്.

ചൂടു പിടിയ്ക്കുന്നത്

ചൂടു പിടിയ്ക്കുന്നത്

ഹോട്ട് വാട്ടര്‍ ബാഗ് വെച്ച് വയറിനു ചുറ്റും ചൂടു പിടിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ വേദന കുറയാന്‍ കാരണമാകുന്നു.

മൃദുവായ ഭക്ഷണം നല്‍കുക

മൃദുവായ ഭക്ഷണം നല്‍കുക

മൃദുവായ ഭക്ഷണം നല്‍കുന്നതാണ് മറ്റൊന്ന്. ഓട്‌സ്, തൈര് എ്ന്നിവ നല്‍കാം. ഇത് വയറുവേദനയെ കുറയ്ക്കുന്നു. പെട്ടെന്ന് ദഹിയ്ക്കാനും ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ നല്‍കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കായികവ്യായാമങ്ങള്‍

കായികവ്യായാമങ്ങള്‍

സ്ഥിരമായി ഒരേ കിടപ്പ് കിടന്നാല്‍ അത് പലപ്പോഴും വയറുവേദന വര്‍ദ്ധിയ്ക്കാന്‍ മാത്രമേ കാരണമാകൂ. എന്നാല്‍ മറ്റു കുട്ടികളോടൊപ്പം പുറത്ത് പോയി കളിയ്ക്കുന്നതും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു വിധം പരിഹാരമാണ്.

ജമന്തിച്ചായ

ജമന്തിച്ചായ

ജമന്തിച്ചായയില്‍ ധാരാളം ആന്റിഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ അസ്വസ്ഥതകളെ കുറയ്ക്കുന്നു. വയറുവേദന പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 തൈര്

തൈര്

ദഹനപ്രശ്‌നങ്ങളാണെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ് തൈര്. കുട്ടികള്‍ക്ക് സ്ഥിരമായി തൈര് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് മറ്റൊരു പരിഹാരം. കര്‍പ്പൂര തുളസിയുടെ ഇലകള്‍ വയറുവേദനയില്‍ നിന്ന് പരിഹാരം നല്‍കുന്നു. മാത്രമല്ല വയറ് ക്ലീന്‍ ചെയ്യാനും ഇത് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ...

English summary

Remedies For Stomach Pain In Kids

How to cure stomach kids pain? Well, here are some remedies for stomach pain in kids.
Story first published: Wednesday, November 16, 2016, 12:43 [IST]
Please Wait while comments are loading...
Subscribe Newsletter