നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ...

Posted By: Staff
Subscribe to Boldsky

അള്‍ട്രാസൗണ്ട് സ്‌കാനിങിനു ശേഷമാണ് ഇരട്ടകുട്ടികളാണെന്ന് കൂടുതല്‍ പേരും തിരിച്ചറിയുന്നത്. എന്നാല്‍ സ്‌കാനിങിനു മുന്‍പു തന്നെ റ്റ്വിന്‍ പ്രെഗ്‌നന്‍സി തിരിച്ചറിയാനുളള വഴികള്‍ ഉണ്ടോ ? ഈ ചോദ്യം ഗര്‍ഭം ധരിച്ച എല്ലാ സ്ത്രീകളുടെയും മനസില്‍ ഉളളതാണ്. സുരക്ഷിതമല്ലാത്ത സെക്‌സ് വന്ധ്യതയ്ക്ക് കാരണം

അതെ തീര്‍ച്ചയായും , സ്‌കാനിങിനു മുന്‍പു തന്നെ റ്റ്വിന്‍സ് പ്രെഗ്‌നന്‍സി തിരിച്ചറിയാവുന്നതാണ്. ഗര്‍ഭസമയത്തുണ്ടാകുന്ന ചില ലക്ഷണങ്ങളുടേയും ടെസ്റ്റുകളുടേയും അടിസ്ഥാനത്തിലാണ് ട്വിന്‍ പ്രഗ്നന്‍സി ആണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. ഗര്‍ഭകാലത്ത് സ്തനങ്ങളില്‍ ഈ മാറ്റങ്ങള്‍

പോസറ്റിവ് ആയ പ്രെഗ്‌നന്‍സി ടെസ്റ്റ്

പോസറ്റിവ് ആയ പ്രെഗ്‌നന്‍സി ടെസ്റ്റ്

മിക്കവരും ഗര്‍ഭധാരണം നിര്‍ണ്ണയിക്കുന്നത് ആര്‍ത്തവചക്രം ക്രമം തെറ്റുമ്പോഴാണ്. എന്നാല്‍ ഇരട്ടകുട്ടികളാണോന്നറിയാന്‍ ഈ മാര്‍ഗം എങ്ങനെ സഹായിക്കും. വീട്ടില്‍ നിന്നുതന്നെ ഗര്‍ഭധാരണം മനസിലാക്കാന്‍ hCG ഹോര്‍മോണ്‍സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു.

രക്ത പരിശോധന

രക്ത പരിശോധന

എല്ലാവരുടെയും ശരീരം വ്യത്യസ്ഥമാണ് , അതുകൊണ്ടുതന്നെ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ hCG ഏറ്റകുറച്ചില്‍ അനുസരിച്ച് റ്റ്വിന്‍സ് പ്രെഗ്‌നന്‍സി നിര്‍ണ്ണയിക്കുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ രക്ത പരിശോധനയിലൂടെ റ്റ്വിന്‍സ് പ്രെഗ്‌നന്‍സി നിര്‍ണ്ണയിക്കാവുന്നതാണ്.

രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍

രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍

ധാരാളം സ്ത്രീകള്‍ അനുഭവിക്കുന്നതാണ് ഗര്‍ഭാവസ്ഥയില്‍ രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍. പലപ്പോഴും ഇത് ദിവസത്തില്‍ ഏത് സമയത്തും വരാം. തലകറക്കം ഛര്‍ദ്ദി എന്നിവയാണ് ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ കാണാറുളളത്. എന്നാല്‍ റ്റ്വിന്‍സ് പ്രെഗ്‌നന്‍സി ആണെങ്കില്‍ ഇതിന്റെയെല്ലാം അളവ് കുടുന്നതാണ്

 ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിക്കുന്നു

പ്രെഗ്‌നന്‍സിയില്‍ ശരീര ഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമ്പോള്‍ സാധാരണയിലും കുടുതല്‍ ഭാരം വര്‍ദ്ധിക്കുന്നതാണ്. ഈ സമയത്ത് ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുകയോ അമിതമായി ഭാരം വര്‍ദ്ധിക്കാനോ പാടില്ല.

നേരത്തെയുളള കുട്ടിയുടെ ചലനം

നേരത്തെയുളള കുട്ടിയുടെ ചലനം

ഗര്‍ഭാവസ്ഥയില്‍ ഏറ്റവും മാജിക്കല്‍ ആയ നിമിഷം എന്നത് നിങ്ങളുടെ കുട്ടിയുടെ ചലനം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമ്പോഴാണ്. ട്വിന്‍സ് പ്രെഗ്‌നന്‍സിയില്‍ കുട്ടിയുടെ ചലനം സാധാരണയേക്കാള്‍ നേരത്തെ ആയിരിക്കും.

പതിവായുളള ചലനം

പതിവായുളള ചലനം

ട്വിന്‍സ് പ്രെഗ്‌നന്‍സിയില്‍ കുട്ടിയുടെ ചലനങ്ങള്‍ സാധാരണയുളള ഗര്‍ഭവസ്ഥയിലേക്കാള്‍ കൂടുതല്‍ ഉണ്ടാവുന്നതാണ്.

ദഹനപ്രക്രീയയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍

ദഹനപ്രക്രീയയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍

ദഹനക്കേട് , നെഞ്ചെരിച്ചില്‍ എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരംയായി ഉണ്ടാവുന്ന അസുഖങ്ങളാണ്. നിങ്ങളുടെ ശരീരം രണ്ടു ജീവനുകളെ വഹിക്കുമ്പോള്‍ തീര്‍ച്ചയായും ദഹനപ്രക്രീയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. രണ്ടുകുട്ടികളെ വഹിക്കാനായി നിങ്ങളുടെ യൂട്രസ് വളരുമ്പോള്‍ നിങ്ങളുടെ വയറിന്റെ ഇടം കൂടെ എടുക്കുന്നതാണ്. അതിനാല്‍തന്നെ ദഹനപ്രക്രിയയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതാണ്.

 നടുവേദന

നടുവേദന

ഗര്‍ഭാവസ്ഥയില്‍ നടുവേദന സാധാരണയായി ഉണ്ടാവുന്നതാണ്. എന്നാല്‍ ട്വിന്‍സ് പ്രെഗ്‌നന്‍സിയില്‍ നടുവേദന കൂടുതലായി ഉണ്ടാവുന്നതാണ്. കാരണം ഭാരം കൂടും , നിങ്ങളുടെ ഹോര്‍മോണ്‍സ് ശരീരം മുഴുവനും വ്യാപിക്കുന്നതാണ് , ശരീരത്തിന്റെ സെന്‍ര്‍ ഓഫ് ഗ്രവിറ്റി മാറുന്നതുമാണ് . ഈ മാറ്റങ്ങളെല്ലാംതന്നെ നിങ്ങളുടെ നടുവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്.

English summary

Signs and Symptoms Of Twin Pregnancy

Most women discover that they are pregnant with twins only after an ultrasound scan. But is there a way to find out a twin pregnancy before the scan?
Story first published: Saturday, October 15, 2016, 10:52 [IST]
Subscribe Newsletter