Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇതുവരെ വിശേഷമായില്ലേ, യഥാര്‍ത്ഥ കാരണം ഇതാണ്
സ്ത്രീകള്‍ക്കിടയിലെ വന്ധ്യതാ നിരക്ക് വര്ദ്ധിയ്ക്കാവുനുള്ള പ്രധാന കാരണം എന്താണെന്ന് നോക്കാം.
വിവാഹം കഴിഞ്ഞ് മാസം ഒന്ന് തികയുന്നതിനു മുന്‍പ് തന്നെ പലരും ചോദിച്ചു തുടങ്ങും വിശേഷമൊന്നും ആയില്ലേ എന്ന്. എന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും ചോദ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ മാനസിക നില തന്നെ തെറ്റിപ്പോകും. ആരോഗ്യകരമായ പ്രശ്നങ്ങള്‍ മാത്രമല്ല മാനസികപരമായ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്
ഇപ്പോഴത്തെ കാലത്താകട്ടെ സ്ത്രീയായാലും പുരുഷനായാലും വന്ധ്യാത നിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ്. എന്നാല്‍ എന്താണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം എന്ന് പലര്‍ക്കും അറിയില്ല. വന്ധ്യതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇവയാണ്.

അമിതവണ്ണം
ഇന്നത്തെ കാലത്ത് അമിത വണ്ണം രോഗങ്ങള്‍ക്ക് മാത്രമല്ല പ്രത്യുത്പാദന ശേഷിയെ വരെ ഇല്ലാതാക്കും. അമിതവണ്ണം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പലപ്പോഴും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. ഇത് ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടിയ്ക്ക് വരെ ദോഷകരമായി ബാധിയ്ക്കുന്നു.

മാനസിക സമ്മര്‍ദ്ദം
മാനസികസമ്മര്‍ദ്ദം ഇന്നത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. ജോലി പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും എല്ലാം മാനസിക സമ്മര്‍ദ്ദം പലരിലും ഉച്ഛസ്ഥായിയില്‍ എത്തിയ്ക്കുന്നു. ഇതും വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

അമിത വ്യായാമം
വ്യായാമം ചെയ്ത് ശരീരം എങ്ങനെയെങ്കിലും ഫിറ്റ് ആക്കിയാല്‍ മതി എന്ന് കരുതുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ അമിത വ്യായാമം പലപ്പോഴും സ്ത്രീകളെ വന്ധ്യതയെന്ന് ദുരുതത്തിലേക്ക് തള്ളിവിടുന്നു.

പുകവലി
പുകവലി സ്ത്രീയേയും പുരുഷനേയും പ്രശ്നത്തിലാക്കും. ഇത് പുരുഷന്മാരില് ബീജത്തിന്റെ എണ്ണവും ആരോഗ്യവും കുറയ്ക്കുന്നു.

കഫീന്‍ പദാര്‍ത്ഥങ്ങള്‍
കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നതാണ് മറ്റൊന്ന്. ചോക്ലേറ്റ്, കാപ്പി തുടങ്ങിയവ കഴിയ്ക്കുന്നതും വന്ധ്യതയുടെ കാരണങ്ങളില്‍ പ്രധാനമാണ്.

പ്രായം
പലരിലും പ്രായം ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണ സാധ്യത കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉള്ളത്. 20നും 30നും ഇടയിലുള്ള പ്രായമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ പ്രായം.

ഗര്‍ഭാശയ മുഴകള്‍
ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയ്ഡുകള്‍ ഇന്ന് സാധാരണമായി കാണുന്ന ഒന്നാണ്. 50 ശതമാനം സ്ത്രീകളിലും ഈ പ്രശ്നം ഉണ്ടാവാം. ഇതും പലപ്പോഴും ഗര്‍ഭധാരണത്തിന് പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
