ദത്തെടുക്കുന്നതിനു മുന്‍പ് അറിയണം ഇക്കാര്യങ്ങള്‍

Posted By:
Subscribe to Boldsky

അമ്മയാവുക എന്നത് ദൈവം സ്ത്രീകള്‍ക്ക് അനുഗ്രഹിച്ച് നല്‍കിയിരിക്കുന്ന കഴിവാണ്. മാതൃത്വം എന്നതിന്റെ എല്ലാ പുണ്യത്തോടും കൂടി തന്നെയാണ് സ്ത്രീകള്‍ അതിനെ കാണുന്നതും. എന്നാല്‍ മാതൃത്വത്തിന്റെ മഹത്വമറിയാന്‍ ഭാഗ്യം ലഭിയ്ക്കാത്തവരും ഉണ്ടാകും. ഇതുവരെ വിശേഷമായില്ലേ, യഥാര്‍ത്ഥ കാരണം ഇതാണ്

എങ്കിലും ജന്മം കൊണ്ട് അമ്മയാവാന്‍ കഴിയാത്തവള്‍ക്ക് കര്‍മ്മം കൊണ്ട് അമ്മയാവാം. ദത്തെടുക്കല്‍ എന്ന് പറയുന്നത് ഇത്തരത്തില്‍ ഒന്നാണ്. സ്വന്തം മക്കളല്ലെങ്കിലും സ്വന്തം മക്കളെപ്പോലെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനാണ് ഇവര്‍ തയ്യാറാകുന്നതും. എന്നാല്‍ കുട്ടികളെ ദത്തെടുക്കും മുന്‍പ് ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. പ്രസവിച്ച് 48 മണിക്കൂറില്‍ സംഭവിയ്ക്കുന്ന അത്ഭുതം

അടിസ്ഥാനപരമായ വിവരം

അടിസ്ഥാനപരമായ വിവരം

ചെറിയ കുട്ടികളെ നോക്കാന്‍ അടിസ്ഥാനപരമായ വിവരം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുട്ടികളെ ദത്തെടുക്കുന്നതിനു മുന്‍പ് ചെറിയ കുട്ടികളെ എങ്ങനെ നോക്കണം എന്നതിനെക്കുറിച്ച് ചെറിയ ഒരു ധാരണ ഉണ്ടായിരിക്കണം.

മുലപ്പാലില്ലാതെ

മുലപ്പാലില്ലാതെ

പ്രസവിക്കാത്തതു കൊണ്ട് തന്നെ മുലപ്പാലിന്റെ മാധുര്യം നുണയാന്‍ ദത്തെടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാഗ്യമുണ്ടാവില്ല. അതുകൊണ്ട് തന്നെ മുലപ്പാലിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ ഭക്ഷണമായിരിക്കണം കുഞ്ഞിന്റേത്.

 കുഞ്ഞിനെ കുളിപ്പിയ്ക്കാന്‍

കുഞ്ഞിനെ കുളിപ്പിയ്ക്കാന്‍

കുഞ്ഞിനെ കുളിപ്പിയ്ക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ചെറിയ കുട്ടികളെ എങ്ങനെ കുളിപ്പിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാവില്ല. ഇതും ശ്രദ്ധിക്കണം.

ചോദ്യങ്ങള്‍ നിരവധി

ചോദ്യങ്ങള്‍ നിരവധി

നിരവധി ചോദ്യങ്ങളെ നിങ്ങള്‍ നേരിടേണ്ടതായി വരും. പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മനസ്സിനെ സജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

 എന്തും നേരിടാന്‍

എന്തും നേരിടാന്‍

ദത്തെടുക്കപ്പെട്ട കുട്ടിയാണ് താന്‍ എന്ന ചിന്ത കുട്ടികളില്‍ നെഗറ്റീവ് ചിന്തകള്‍ നിറയ്ക്കും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ആദ്യം തന്നെ കുട്ടിയെ സജ്ജമാക്കണം.

 കുട്ടികളുടെ ഭക്ഷണ കാര്യങ്ങള്‍

കുട്ടികളുടെ ഭക്ഷണ കാര്യങ്ങള്‍

പലപ്പോഴും കുട്ടികളുടെ ഭക്ഷണ കാര്യങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പല വിധത്തിലായിരിക്കും. പ്രത്യേക പരിചരണവും ശ്രദ്ധയും ഇവര്‍ക്ക് ലഭിയ്ക്കണം.

English summary

Things You Should Know About Adoption

Adopting a child is a wonderful, life-changing experience. But there are a few things you should consider before you adopt.
Story first published: Tuesday, January 17, 2017, 13:54 [IST]