For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവിച്ച് 48 മണിക്കൂറില്‍ സംഭവിയ്ക്കുന്ന അത്ഭുതം

പ്രസവശേഷം കുഞ്ഞിന്റേയും അമ്മയുടെയും ആരോഗ്യത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

|

ഒരു സ്ത്രീ അമ്മയാവുന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന സഹിച്ചതിനു ശേഷമാണ്. എന്നാല്‍ ജനിച്ച് ആദ്യ മണിക്കൂറില്‍ കുഞ്ഞിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്കറിയാമോ? ജനനശേഷം അമ്മയിലും കുഞ്ഞിലും ആദ്യസമയങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവും. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്

പത്ത് മാസത്തിനടുത്ത് ഗര്‍ഭപാത്രത്തില്‍ കിടന്ന് കുട്ടി പെട്ടെന്നൊരു ദിവസം പുറത്തേക്ക് വരുമ്പോള്‍ പുറത്തെ ചുറ്റുപാടുമായി പൊരുത്തപ്പെടാന്‍ കഴിയുമോ? ഒരു കുഞ്ഞ് ജനിച്ച് ആദ്യ 48 മണിക്കൂറിനുള്ളില്‍ എന്തൊക്ക മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഗര്‍ഭിണിയാവണമെങ്കില്‍ ഗ്രീന്‍ ടീ മാജിക്‌

ഗര്‍ഭപാത്രത്തിനു പുറത്ത്

ഗര്‍ഭപാത്രത്തിനു പുറത്ത്

ഗര്‍ഭപാത്രത്തിനകത്ത് കാലങ്ങളോളം ചിലവഴിച്ച ശേഷം പുറത്തേക്ക് വരുമ്പോള്‍ കുഞ്ഞിന് പുറത്തെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ എങ്ങനെ കഴിയുന്നു എന്നറിയമോ? പലപ്പോഴും പല കുഞ്ഞുങ്ങള്‍ക്കും ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും എടുക്കും.

പ്രസവശേഷം അടുത്ത സമയം

പ്രസവശേഷം അടുത്ത സമയം

പ്രസവം കഴിഞ്ഞ് അടുത്ത സമയമാകുമ്പോഴേക്ക് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കണം. പ്രസവശേഷം കുഞ്ഞ് കരയുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ കുഞ്ഞ് കരയുന്നില്ലെങ്കില്‍ അതല്‍പം ഗുരുതരമായ അവസ്ഥയാണ്.

മുലയൂട്ടല്‍

മുലയൂട്ടല്‍

പ്രസവശേഷം ആദ്യ മണിക്കൂറുകളില്‍ തന്നെ മുലയൂട്ടല്‍ നടത്തണം. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് അത്യാവശ്യമാണ്. കൊളസ്ട്രം എന്ന ദ്രാവകമാണ് കുഞ്ഞിന് ആദ്യം ലഭിയ്ക്കുന്ന പാല്‍. ഇത് ജീവിത കാലം മുഴുവന്‍ ഉള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

അമ്മയോട് ചേര്‍ന്ന്

അമ്മയോട് ചേര്‍ന്ന്

കുഞ്ഞിനെ എപ്പോഴും അമ്മയോട് ചേര്‍ന്ന് തന്നെ കിടത്തിയിരിക്കണം. അമ്മയുടെ ചടും ചര്‍മ്മത്തിന്റെ വ്യത്യാസവും കുഞ്ഞിന് തിരിച്ചറിയാന്‍ കൂടി വേണ്ടിയാണിത്.

ഉറക്കം ധാരാളം

ഉറക്കം ധാരാളം

കുഞ്ഞുങ്ങള്‍ എപ്പോഴും ഉറങ്ങുന്നത് കണ്ടിട്ടില്ലേ? കുഞ്ഞുങ്ങള്‍ എപ്പോഴും ഉറങ്ങണം എന്നത് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നതും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്. ജനിച്ച് ആദ്യ രണ്ട് ദിവസം കുഞ്ഞ് കൃത്യമായി ഉറങ്ങുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കുഞ്ഞാണ് എന്ന് പറയാം.

പ്ലാസന്റ

പ്ലാസന്റ

പ്രസവത്തിന്റെ മൂന്നാം ഘട്ടെ എന്ന് വേണമെങ്കില്‍ പ്ലാസന്റയെ പറയാം. കുഞ്ഞിന് പ്രാണവായുവും പോഷകങ്ങളും നല്‍കിയ പ്ലാസന്റ അഥവാ മറുപിള്ള പ്രസവത്തിനു ശേഷം പുറത്തേക്ക് വരും. എന്നാല്‍ ഇത് പലപ്പോഴും അമിത രക്തസ്രാവത്തിന് കാരണമാകും ആരോഗ്യമില്ലാത്ത അമ്മമാരില്‍. അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

The first 48 hours after birth for baby

The first forty-eight hours after birth are usually particularly intense, emotional and demanding for the whole family.
Story first published: Thursday, January 12, 2017, 12:31 [IST]
X
Desktop Bottom Promotion