ഡിസ്‌പോസിബിള്‍ ഡയപ്പര്‍ കുഞ്ഞിനെ ധരിപ്പിക്കുമ്പോള്

Posted By:
Subscribe to Boldsky

കുഞ്ഞിന് ഡയപ്പര്‍ അലര്‍ജി ഉണ്ടാവുന്നത് സാധാരണമാണ്. റെഡിമെയ്ഡ് ഡയപ്പര്‍ ധരിപ്പിക്കുന്ന അമ്മമാരാണ് ഇപ്പോള്‍ നമുക്ക് ചുറ്റും. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്ോ ഭേദമില്ലാതെയാണ് ഡയപ്പര്‍ ധരിപ്പിക്കുന്നത്. ശരിക്കും ഡയപ്പര്‍ ഉപയോഗിക്കുമ്പോഴല്ല അതുപയോഗിക്കുമ്പോഴുണ്ടാകുന്ന അശ്രദ്ധയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്.ഗര്‍ഭിണികള്‍ ചെമ്മീന്‍ കഴിയ്ക്കാമോ?

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും അച്ഛനമ്മമാര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന് ഭാവിയില്‍ വരെ ദോഷം ചെയ്യാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഡയപ്പര്‍ എങ്ങനെ കുഞ്ഞിന് ദോഷകരമല്ലാതെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്.

 ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍

നിലവാരമുള്ള ഡയപ്പര്‍ ഉപയോഗിക്കണം. രാവിലെ ഇട്ട് കഴിഞ്ഞാല്‍ നാല് മണിക്കൂറുകള്‍ കൂടുമ്പോള്‍ ഇത് മാറ്റിക്കണ്ടിരിക്കണം. അല്ലെങ്കില്‍ മൂത്രസംബന്ധമായ അണുബാധയ്ക്ക് വരെ ഇത് കാരണമാകുന്നു.

ഡയപ്പര്‍ റാഷ്

ഡയപ്പര്‍ റാഷ്

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പുകളാണ് ഡയപ്പര്‍ റാഷ്. ഇത് ആദ്യം ചുവന്ന കുരുവായും പിന്നീട് അത് പൊട്ടി പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

രാത്രിയില്‍ ഡയപ്പര്‍

രാത്രിയില്‍ ഡയപ്പര്‍

രാത്രിയില്‍ ഡയപ്പര്‍ ഉപയോഗിക്കുന്നവരും കുറവല്ല. ഇത് കുഞ്ഞിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. എന്നാല്‍ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റി ഉപയോഗിക്കണം.

അണുബാധ

അണുബാധ

കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ ലോലമായതിനാല്‍ ചെറിയ തിണര്‍പ്പുകള്‍ പോലും അണുബാധയ്ക്ക് കാരണമാകാം. ഡയപ്പര്‍ ചര്‍മ്മത്തില്‍ ഉരസുന്നത് ചൊറിച്ചിലുണ്ടാക്കുന്നത് മൂലമാണ് ഇതുണ്ടാവുക.

കോട്ടണ്‍ ഡയപ്പര്‍

കോട്ടണ്‍ ഡയപ്പര്‍

കോട്ടണ്‍ ഡയപ്പറുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇതിനു പകരം പലരും ഡിസ്‌പോസിബിള്‍ ഡയപ്പര്‍ ഉപയോഗിക്കാറുണ്ട്. ഇത് ഏറെ സമയത്തേക്ക് ധരിക്കുമ്പോള്‍ കുഞ്ഞിന് മൂത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കാനും ഡയപ്പറിന്റെ ഉപയോഗം കാരണമാകും. പലപ്പോഴും കുട്ടികളിലെ രോഗപ്രതിരോധശേഷിയ്ക്ക് പ്രതിസന്ധി തരുന്നതാണ് ഡയപ്പര്‍ ഉപയോഗം.

English summary

Disadvantages Of Using Disposable Diapers

Since the last few years disposable diapers have become most popular among parents due to their convenience and easy availability. Some pros of using disposable diapers are.
Story first published: Monday, June 5, 2017, 15:11 [IST]