ഗര്‍ഭിണികള്‍ ചെമ്മീന്‍ കഴിയ്ക്കാമോ?

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിയ്ക്കരുത്. ചിലതാകട്ടെ കഴിയ്‌ക്കേണ്ടതും. അമ്മയുടെ ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ആരോഗ്യം. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഗര്‍ഭിണികള്‍ നല്‍കണം.

ചില ഭക്ഷണങ്ങള്‍ക്ക് ഗര്‍ഭകാലത്ത് വിലക്കുണ്ട്. പൈനാപ്പിള്‍, പപ്പായ തുടങ്ങിയവയെല്ലാം അത്തരത്തില്‍ കഴിയ്ക്കാന്‍ പാടില്ലാത്തതാണ്. കുഞ്ഞിന് നല്ല നിറം വേണോ, എങ്കില്‍ വഴികളിതാ

എന്നാല്‍ മത്സ്യവിഭവങ്ങളില്‍ പലതും കഴിയ്ക്കാന്‍ പാടില്ല. ഇത്തരത്തില്‍ ചെമ്മീന്‍ കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളിലാണോ കഴിയ്ക്കാവുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിലാണോ? ചെമ്മീന്‍ ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

 ഒമേഗ 3

ഒമേഗ 3

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് ചെമ്മീന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു.

 അമിനോ ആസിഡും പ്രോട്ടീനും

അമിനോ ആസിഡും പ്രോട്ടീനും

അമിനോ ആസിഡും പ്രോട്ടീനും കൊണ്ട് നിറഞ്ഞതാണ് ചെമ്മീന്‍. അതുകൊണ്ട് തന്നെ ഇത് ഗര്‍ഭകാല പ്രശ്‌നങ്ങളില്‍ നിന്നെല്ലാം നമ്മെ രക്ഷിക്കുന്നു.

 വിറ്റാമിനും മിനറല്‍സും

വിറ്റാമിനും മിനറല്‍സും

ധാരാളം വിറ്റാമിനും മിനറല്‍സും കൊണ്ട് സമ്പുഷ്ടമാണ് ചെമ്മീന്‍. കാല്‍സ്യം, ഫോസ്ഫറസ്, സെലനിയം എന്ന് വേണ്ട വിറ്റാമിന്‍ എ, ഡി ഇ എന്നിവയെല്ലാം കൊണ്ടും സമ്പുഷ്ടമാണ് ചെമ്മീന്‍.

 ഉയര്‍ന്ന അളവില്‍ അയേണ്‍

ഉയര്‍ന്ന അളവില്‍ അയേണ്‍

ഉയര്‍ന്ന അളവില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട ചെമ്മീനില്‍. അതുകൊണ്ട് തന്നെ ധൈര്യമായി ഗര്‍ഭിണികള്‍ക്ക് ചെമ്മീന്‍ കഴിയ്ക്കാം. മാത്രമല്ല ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കും.

 കുറഞ്ഞ കൊഴുപ്പ്

കുറഞ്ഞ കൊഴുപ്പ്

കൊഴുപ്പ് കുറഞ്ഞ ഒന്നാണ് ചെമ്മീന്‍. സാധാരണ ഭക്ഷണങ്ങളിലേത് പോലെ കൊഴുപ്പ് നിറഞ്ഞതല്ലാത്തതു കൊണ്ട് തന്നെ തടി കൂടും എന്ന് ആശങ്കപ്പെടേണ്ടതില്ല.

നല്ലതു പോലെ പാകം ചെയ്ത്

നല്ലതു പോലെ പാകം ചെയ്ത്

എന്നാല്‍ ചെമ്മീന്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. നല്ലതു പോലെ പാകം ചെയ്ത് ശേഷം മാത്രമേ കഴിയ്ക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

 ഇളം ചൂടുവെള്ളം

ഇളം ചൂടുവെള്ളം

ഇളം ചൂടു വെള്ളത്തിലായിരിക്കണം ഇത് കഴുകേണ്ടത്. തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ഇതിലെ അഴുക്കും പറ്റിപ്പിടിച്ചിരിയ്ക്കുന്ന മറ്റ് വസ്തുക്കളും പോവില്ല എന്നത് തന്നെയാണ് കാര്യം.

English summary

Can Pregnant Women Eat Shrimp

Can you eat shrimp when pregnant? Yes, you can. Here is a small guide on eating shrimp during pregnancy only for you would be mother
Story first published: Thursday, June 1, 2017, 13:21 [IST]
Subscribe Newsletter