For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ

|

ഒരു കുടുംബത്തിന്റെ ക്ഷേമത്തിലും സമൃദ്ധിയിലും വാസ്തുവിന്റെ പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാം. വാസ്തുശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മിച്ച ഒരു വീട് എല്ലാവരും ആഗ്രഹിക്കുന്നു. വീട്ടില്‍ ഐശ്വര്യം നിറയ്ക്കാനും ജീവിതത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം വരുത്തുവാനുമായി നിരവധി കാര്യങ്ങള്‍ പറയുന്നു. ഇതിനായി നിങ്ങള്‍ക്ക് വീട്ടില്‍ ചില വസ്തുക്കള്‍ സൂക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അവ ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍പോലും നിങ്ങളുടെ കുടുംബത്തെ പല തരത്തില്‍ ബാധിക്കുന്നു.

Most read: ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്Most read: ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്

അതിനാല്‍, വീട്ടില്‍ നിന്ന് ലക്ഷ്മീദേവി പടിയിറങ്ങാതിരിക്കാനും വീട്ടിലെ ഐശ്വര്യക്കേട് ഒഴിവാക്കാനുമായി നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ വീട് എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും നിങ്ങളുടെ വീട്ടില്‍ നിന്ന് ഇത്തരം ചില വസ്തുക്കള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇതിലൂടെ, നിങ്ങള്‍ക്ക് ആജീവനാന്ത സമൃദ്ധിയും സംതൃപ്തിയും ഭാഗ്യവും ലഭിക്കുന്നതായിരിക്കും.

പ്രാവിന്റെ കൂട്

പ്രാവിന്റെ കൂട്

വീട്ടില്‍ ഒരു പ്രാവ് കൂട് കൂട്ടിയാല്‍ അത് ദാരിദ്ര്യത്തോടൊപ്പം വീട്ടില്‍ അസ്ഥിരതയിലേക്കും നയിക്കുന്നുവെന്ന് പറയപ്പെടുന്നു. വീട്ടില്‍ പ്രാവുകള്‍ താമസമാക്കിയാലോ പ്രാവ് കൂട് കൂട്ടിയാലോ നിങ്ങള്‍ക്ക് ഐശ്വര്യക്കേടാണ് ഫലമെന്ന് കരുതപ്പെടുന്നു. അതിനാല്‍ വീട്ടില്‍ പ്രാവിന്റെ കൂട് ഉണ്ടെങ്കില്‍ ഉടനെ അവ മാറ്റാന്‍ ശ്രദ്ധിക്കുക.

ചിലന്തിവല

ചിലന്തിവല

വീട്ടില്‍ ചിലന്തിവല കണ്ടുവരുന്നത് നിങ്ങളുടെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ അടയാളമാണ്. അതിനാല്‍ ഇവ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം നീക്കംചെയ്ത് നിങ്ങളുടെ വീട് കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. അതുപോലെ വീട്ടിനുള്ളില്‍ ഒരു തേനീച്ചക്കൂട് ഉണ്ടാവുന്നതും വീട്ടില്‍ ദൗര്‍ഭാഗ്യവും ദാരിദ്ര്യവും ആകര്‍ഷിക്കുന്ന ഒന്നാണ്.

Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?

വവ്വാലുകള്‍

വവ്വാലുകള്‍

അനാരോഗ്യം, നിര്‍ഭാഗ്യം, ദാരിദ്ര്യം അല്ലെങ്കില്‍ മരണം എന്നിവയുടെ വാഹകരായി വവ്വാലുകളെ കണക്കാക്കുന്നു. അതിനാല്‍ നിങ്ങളുടെ വീട്ടില്‍ വവ്വാലുകള്‍ താമസമാക്കുന്നുവെങ്കില്‍ അവയെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുക. വവ്വാലുകള്‍ വീട്ടില്‍ കയറാതിരിക്കാന്‍ സൂര്യാസ്തമയത്തിനുശേഷം എല്ലാ ജാലകങ്ങളും വാതിലുകളും അടയ്ക്കുകയും ചെയ്യുക.

ചുവരുകളിലെ വിള്ളല്‍

ചുവരുകളിലെ വിള്ളല്‍

നിങ്ങളുടെ വീടിന്റെ ചുവരുകളില്‍ വിള്ളലുകള്‍ കാണുന്നുവെങ്കില്‍ ഉടന്‍ അവ നന്നാക്കുക. ഇവ ദൗര്‍ഭാഗ്യവും ദാരിദ്ര്യവും ആകര്‍ഷിക്കുന്നതാകുന്നു.

Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍

ചോരുന്ന ടാപ്പുകള്‍

ചോരുന്ന ടാപ്പുകള്‍

ചോര്‍ന്നൊലിക്കുന്ന ടാപ്പുകള്‍ വെള്ളം പാഴാക്കുക മാത്രമല്ല, വീട്ടില്‍ നിന്ന് പോസിറ്റീവ് എനര്‍ജികള്‍ വലിച്ചിഴക്കപ്പെടുന്നതിന്റെ അടയാളവുമാണ്. ചോര്‍ന്നൊലിക്കുന്ന ടാപ്പോ പൈപ്പോ വീട്ടില്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ തന്നെ നന്നാക്കുക.

വാടിയ പൂക്കള്‍

വാടിയ പൂക്കള്‍

നിങ്ങള്‍ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍, ആരാധനയ്ക്കായി ഒരിക്കലും പഴകിയ പുഷ്പങ്ങള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കുക. പ്രാര്‍ത്ഥിക്കുന്നതിനുമുമ്പ് നിങ്ങളുടെ പൂജാമുറി നന്നായി വൃത്തിയാക്കുക. പൂജാ മുറിയില്‍ പഴകിയ പൂക്കള്‍ സൂക്ഷിക്കുന്നത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

കേടായ ക്ലോക്കുകള്‍

കേടായ ക്ലോക്കുകള്‍

വാസ്തു അനുസരിച്ച് തകര്‍ന്ന വസ്തുക്കള്‍ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് നിഷിധമായി കണക്കാക്കുന്നു. അവ നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതകളെ പ്രതിനിധീകരിക്കുന്നു. തകര്‍ന്നതോ കേടായതോ ആയ ക്ലോക്ക് വീട്ടില്‍ സൂക്ഷിക്കുന്നത് ഒരു മോശം ശകുനമായി കണക്കാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ നിശ്ചലാവസ്ഥയെയും നിങ്ങള്‍ ജീവിതം മുന്നോട്ട് നീങ്ങില്ലെന്നും വീട്ടുകാര്‍ക്ക് ഉടന്‍ തന്നെ അപകടം സംഭവിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. സമയം സൂചിപ്പിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനം എല്ലായ്പ്പോഴും കൃത്യമായിരിക്കണം.

മുള്‍ച്ചെടി

മുള്‍ച്ചെടി

വീട്ടിലും പരിസരത്തും ചെടികളും സസ്യങ്ങളും വച്ചുപിടിപ്പിക്കാന്‍ ധാരാളം പേര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ ഇത്തരം ചെടികള്‍ക്കിടയില്‍ വീട്ടില്‍ ഒരിക്കലും മുള്‍ച്ചെടികള്‍ സൂക്ഷിക്കാതിരിക്കുക. മുള്ളുള്ള സസ്യങ്ങള്‍ മോശം ഊര്‍ജ്ജത്തിന്റെ പ്രതീകമാണെന്ന് ഫെങ് ഷൂയി അവകാശപ്പെടുന്നു. ഇത്തരം സസ്യങ്ങള്‍, നിങ്ങളുടെ വീട്ടിലും വീട്ടംഗങ്ങള്‍ തമ്മിലും അസ്വസ്ഥതകള്‍ വളര്‍ത്തുമെന്ന് പറയപ്പെടുന്നു.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

ഉണങ്ങിയ സസ്യങ്ങള്‍

ഉണങ്ങിയ സസ്യങ്ങള്‍

പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ ഒരു സജീവമായ വീടാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ വീട്ടില്‍ ഒരിക്കലും ഉണങ്ങിയ സസ്യങ്ങള്‍ സൂക്ഷിക്കാതിരിക്കുക. നിങ്ങളുടെ വീട്ടില്‍ വാടിയതും ഉണങ്ങിയതുമായ സസ്യങ്ങള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഇത് താമസക്കാര്‍ തമ്മില്‍ പിരിമുറുക്കത്തിനും ഇടയാക്കുന്നു.

പഴയ കലണ്ടര്‍

പഴയ കലണ്ടര്‍

നിങ്ങളുടെ വീട്ടില്‍ തകര്‍ന്നതോ കേടായതോ ആയ ഒരു ക്ലോക്ക് സൂക്ഷിക്കുന്നതു പോലെതന്നെയാണ് ഒരു പഴയ കലണ്ടര്‍ തൂക്കിയിടുന്നതും. ഇത് നിങ്ങളുടെ ദൗര്‍ഭാഗ്യത്തെ പ്രേരിപ്പിക്കുമെന്ന് പറയപ്പെടുന്നു. സമയം സൂചിപ്പിക്കുന്ന വസ്തുക്കള്‍ തെറ്റായി ഉപയോഗിക്കുന്നത് ഫെങ് ഷൂയി അനുസരിച്ച് നിഷിധമായി കണക്കാക്കപ്പെടുന്നു. ഇത് ദൗര്‍ഭാഗ്യം വരുത്തുമെന്നും വീട്ടിലെ സമൃദ്ധി കുറയ്ക്കുമെന്നും നിങ്ങളുടെ ആയുസ്സ് കുറയ്ക്കുമെന്നും വിശ്വസിക്കുന്നു. അതിനാല്‍, നിങ്ങളുടെ വീട്ടിലെ കലണ്ടര്‍ കൃത്യമായ തീയതി സൂചിപ്പിച്ചാണ് തൂക്കിയിരിക്കുന്നത് എന്ന് ഉറപ്പിക്കുക.

പൊട്ടിയ പാത്രങ്ങള്‍

പൊട്ടിയ പാത്രങ്ങള്‍

നിങ്ങളുടെ വീട്ടിലോ ഓഫീസിലോ തകര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുക. തകര്‍ന്ന ഫര്‍ണിച്ചറുകള്‍, പൊട്ടിയ പാത്രങ്ങള്‍, പൊട്ടിയ കണ്ണാടി എന്നിവ നെഗറ്റീവ് ഊര്‍ജ്ജത്തെ പ്രതിനീധീകരിക്കുന്നു. അതിനാല്‍ ഇത്തരം വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്യുക.

മൃഗങ്ങളുടെ ചിത്രങ്ങളും പ്രതിമകളും

മൃഗങ്ങളുടെ ചിത്രങ്ങളും പ്രതിമകളും

വാസ്തു അനുസരിച്ച്, പന്നികള്‍, കഴുതകള്‍, കഴുകന്‍, മൃഗങ്ങള്‍, പാമ്പുകള്‍, വവ്വാലുകള്‍, കഴുകന്മാര്‍, പ്രാവുകള്‍, കാക്കകള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍, പെയിന്റിംഗുകള്‍, പ്രതിമകള്‍ എന്നിവ വീട്ടില്‍ നിന്ന് ഒഴിവാക്കണം. പ്രത്യേകിച്ച് ഇവ കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ താമസിക്കുന്ന ആളുകളുടെ സ്വഭാവത്തില്‍ ഒരു അക്രമാസക്തമായ മനോഭാവം സൃഷ്ടിക്കുകയും നെഗറ്റീവ് ഊര്‍ജ്ജം സൃഷ്ടിക്കുകയും ചെയ്യുന്നു.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

തകര്‍ന്ന കണ്ണാടിയും വിഗ്രഹങ്ങളും

തകര്‍ന്ന കണ്ണാടിയും വിഗ്രഹങ്ങളും

നെഗറ്റീവ് ഊര്‍ജ്ജം ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ തകര്‍ന്ന ഗ്ലാസ്, തകര്‍ന്ന കണ്ണാടി, തകര്‍ന്ന ആരാധനാ വിഗ്രഹങ്ങള്‍, പ്രതിമകള്‍ എന്നിവ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത്തരം വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുക.

നെഗറ്റിവിറ്റി ഉള്ള ചിത്രങ്ങള്‍

നെഗറ്റിവിറ്റി ഉള്ള ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ദൗര്‍ഭാഗ്യകരമായി കരുതപ്പെടുന്നു. മുങ്ങുന്ന ബോട്ടിന്റെ ഏതെങ്കിലും ചിത്രമോ പെയിന്റിംഗോ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് പറയപ്പെടുന്നു. പഴങ്ങളോ പൂക്കളോ ഇല്ലാതെ മരങ്ങളുടെയോ ചെടികളുടെയോ ചിത്രങ്ങളും തൂക്കിയിടരുത്. നഗ്നത, പോരാട്ട രംഗങ്ങള്‍, വേട്ടയാടല്‍ രംഗങ്ങള്‍, കീഴടക്കിയ മൃഗങ്ങള്‍, സങ്കടം പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. അത്തരം ചിത്രങ്ങള്‍ വലിയ അളവിലുള്ള നിഷേധാത്മകത വഹിക്കുന്നവയാണ്.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

അസുരന്മാരുടെ ചിത്രങ്ങള്‍

അസുരന്മാരുടെ ചിത്രങ്ങള്‍

കാട്ടുമൃഗങ്ങള്‍, രാക്ഷസന്മാര്‍, കടുവകള്‍, ചെന്നായ്ക്കള്‍, കരടികള്‍, കുറുക്കന്‍ മുതലായ ചിത്രങ്ങളും തടിയിലോ ലോഹത്തിലോ തീര്‍ത്ത അസുരന്മാരുടെ രൂപങ്ങള്‍ എന്നിവയും നിങ്ങളുടെ വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത്. അവ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നവയാണ്.

English summary

Remove These Things From Home to Bring Good Luck

Sometimes, we omit the minute details of our house that are not actually good for our family. These little things cast a negative impact on our family, though discreetly. Read on.
Story first published: Monday, January 4, 2021, 12:15 [IST]
X
Desktop Bottom Promotion