For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും ഒഴുകിയെത്തും; ഈ 5 വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കൂ

|

ഹിന്ദുമതത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ച്, വീടിന്റെ പൂജാമുറി സംബന്ധിച്ച് വാസ്തു നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. പൂജാമുറിയില്‍ എന്ത് സൂക്ഷിക്കണം, എന്തൊക്കെ പാടില്ല എന്നതിനെ കുറിച്ച് വാസ്തുവില്‍ ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരാധനയില്‍ ദിവസവും ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നിങ്ങള്‍ സാധാരണയായി പൂജാമുറിയില്‍ സൂക്ഷിക്കുന്നു. എപ്പോഴും നിത്യോപയോഗത്തില്‍ വരുന്നതോ അല്ലാത്തതോ ആയ ചില കാര്യങ്ങള്‍ ഉണ്ട്, എന്നാല്‍ അവ പൂജാമുറിയില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതപ്പെടുന്നു.

Most read: വീട് വാസ്തുവിന് എതിരാണോ? വാസ്തുദോഷം നീക്കാന്‍ ഇതാണ് വഴികള്‍Most read: വീട് വാസ്തുവിന് എതിരാണോ? വാസ്തുദോഷം നീക്കാന്‍ ഇതാണ് വഴികള്‍

ഈ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രസാദം ലഭിക്കുകയും അവരുടെ അനുഗ്രഹം ആ വീട്ടില്‍ വരികയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതാ, ഐശ്വര്യത്തിനായി ഈ 5 സാധനങ്ങള്‍ നിങ്ങളുടെ വീടിന്റെ പൂജാമുറിയില്‍ എപ്പോഴും സൂക്ഷിക്കൂ.

ഗംഗാജലം

ഗംഗാജലം

സനാതന ധര്‍മ്മ സംസ്‌കാരമനുസരിച്ച് ഗംഗയെ ജീവദാതാവായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഗംഗാജലിന് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട് പൂജാമുറിയില്‍ ഒരു ചെറിയ പിച്ചള, വെള്ളി പാത്രത്തില്‍ ഗംഗാജലം സൂക്ഷിച്ച് ദിവസവും പൂജിക്കുക. പൗര്‍ണമി അല്ലെങ്കില്‍ ഏകാദശി പോലുള്ള ശുഭദിനങ്ങളില്‍, വീടുമുഴുവന്‍ ഗംഗാജലം തളിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ നിന്നുള്ള നെഗറ്റീവ് എനര്‍ജിയും നീങ്ങുന്നു.

മയില്‍പ്പീലി

മയില്‍പ്പീലി

നമ്മുടെ സംസ്‌കാരത്തിലും പുരാണ വിശ്വാസങ്ങളിലും മയില്‍പ്പീലി ഭഗവാന്‍ കൃഷ്ണന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. പൂജാമുറിയില്‍ മയില്‍പ്പീലി ഉണ്ടായിരിക്കണം എന്നാണ് വിശ്വാസം. പൂജാമുറിയില്‍ മയില്‍പ്പീലി ഉണ്ടെങ്കില്‍ നിങ്ങളുടെ വീടിന് നേരെയുള്ള കണ്ണേറില്‍ നിന്ന് രക്ഷപ്പെടാനാകുന്നു. ഇതോടൊപ്പം പൂജാമുറിയില്‍ മയില്‍പ്പീലി വച്ചാല്‍ വീട്ടില്‍ കീടങ്ങളും പ്രാണികളും വരില്ലെന്നും വിശ്വാസമുണ്ട്.

Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

ഗോമൂത്രവും പശു നെയ്യും

ഗോമൂത്രവും പശു നെയ്യും

പശുവിന് ഹിന്ദുമതത്തില്‍ ദേവതയുടെ പദവിയാണ് നല്‍കിയിരിക്കുന്നത്. 33 വിഭാഗത്തിലുള്ള ദേവതകള്‍ പശുവില്‍ കുടികൊള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആരാധനകളില്‍ ഗോമൂത്രം ആവശ്യമാണെന്ന് കരുതപ്പെടുന്നു. നിങ്ങള്‍ക്ക് അവ ദിവസവും ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കിലും, ഈ രണ്ട് ഇനങ്ങളും പൂജാമുറിയില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതപ്പെടുന്നു.

ശംഖ്

ശംഖ്

വീടിന്റെ പൂജാമുറിയില്‍ ശംഖ് ഉണ്ടായിരിക്കേണ്ടതും ആവശ്യമാണെന്ന് കരുതപ്പെടുന്നു. ദക്ഷിണാവര്‍ത്തി ശംഖ് മുഴക്കുന്നതോടെ നിങ്ങളുടെ വീട്ടിലെ എല്ലാത്തരം നെഗറ്റീവ് എനര്‍ജിയും അവസാനിക്കുകയും ചുറ്റുമുള്ള അന്തരീക്ഷം ഭക്തിസാന്ദ്രമാവുകയും ചെയ്യും. വ്യാഴാഴ്ച ദക്ഷിണാവര്‍ത്തി ശംഖ് കൊണ്ട് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുന്നു.

ശാലിഗ്രാം

ശാലിഗ്രാം

പൂജാമുറിയില്‍ ശാലിഗ്രാമും സൂക്ഷിക്കണം. തുളസിയില കലക്കിയ വെള്ളത്തില്‍ ദിവസവും ഇത് കഴുകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളുടെയും അനുഗ്രഹം ലഭിക്കും. പുരാണ വിശ്വാസമനുസരിച്ച്, ശാലിഗ്രാം ദിവസവും ആരാധിക്കുന്ന വീടുകളില്‍ ഒരിക്കലും ദാരിദ്ര്യം വരില്ല. ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും നിലനില്‍ക്കും.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

വാസ്തു പ്രകാരം പൂജാമുറിക്ക് മികച്ച നിറങ്ങള്‍

വാസ്തു പ്രകാരം പൂജാമുറിക്ക് മികച്ച നിറങ്ങള്‍

ഒരു പൂജാമുറിയുടെ ശാന്തത നിലനിര്‍ത്താന്‍, സൂക്ഷ്മമായ നിറങ്ങളാണ് അഭികാമ്യമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. വെള്ള, ഇളം നീല, ഇളം മഞ്ഞ എന്നിവയാണ് അനുയോജ്യം. പൂജാമുറിയില്‍ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. കാരണം ഇവ ഒരു പ്രാര്‍ത്ഥനാമുറിക്ക് അനുയോജ്യമായ ശാന്തത നല്‍കില്ല. അതുപോലെ, നിങ്ങളുടെ പൂജാമുറിയുടെ തറയില്‍ വെളുത്ത മാര്‍ബിള്‍ അല്ലെങ്കില്‍ ഇളം നിറത്തിലുള്ള ഏതെങ്കിലും മാര്‍ബിള്‍ ടൈലിംഗ് ഉപയോഗിക്കുക.

ഇവ സൂക്ഷിക്കരുത്

ഇവ സൂക്ഷിക്കരുത്

നിങ്ങളുടെ പൂജാ മുറിയില്‍ ഒരിക്കലും ലെതര്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ സൂക്ഷിക്കരുത്. ഇത് അശുഭകരമായ കാര്യമായി കരുതപ്പെടുന്നു. ലെതര്‍ അഥവാ തുകല്‍ നിര്‍മ്മിച്ചിരിക്കുന്നത് മൃഗങ്ങളുടെ തോലുകൊണ്ടാണ്. മൃഗങ്ങളെ കൊന്ന് തോലിയുരിച്ച് തയാറാക്കുന്നതിനാല്‍ തുകല്‍ വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഏറ്റവും അശുഭകരമായി കണക്കാക്കുന്നു. ഹിന്ദു ആചാരപ്രകാരം പഴ്‌സ്, ബെല്‍റ്റ്, പായ, വസ്ത്രങ്ങള്‍, ബാഗുകള്‍ തുടങ്ങിയ തുകല്‍ വസ്തുക്കള്‍ ഒഴിവാക്കണം.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

മരിച്ചവരുടെ ഫോട്ടോകള്‍

മരിച്ചവരുടെ ഫോട്ടോകള്‍

പലരുടെയും വീടുകളില്‍ അവരുടെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ആരാധനാ മൂര്‍ത്തികള്‍ക്കൊപ്പം സ്ഥാപിച്ചിരിക്കുന്നത് കാണാം. എന്നാല്‍, വിശ്വാസപ്രകാരം ഇത് തെറ്റായ നടപടിയാണ്. വാസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍, ദേവന്‍മാരുടെ വിഗ്രഹത്തിനൊപ്പം മരിച്ചു പോയ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വയ്ക്കുന്നത് ദു:ഖവും അസന്തുഷ്ടിയും ഉണ്ടാക്കുമെന്നാണ്. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സമൃദ്ധിയും നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാല്‍ പൂജാമുറിയില്‍ ഇത്തരം ചിത്രങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുക.

വലിയ ശിവലിംഗം

വലിയ ശിവലിംഗം

വീട്ടില്‍ പരമേശ്വരനെ ആരാധിക്കുന്നത് നല്ല നേട്ടവും ഐശ്വര്യവും കൈവരുത്തുന്നു. എന്നാല്‍ ശിവലിംഗ വിഗ്രഹങ്ങള്‍ വീട്ടില്‍ വച്ച് ആരാധിക്കുന്നുവെങ്കില്‍ ചില നിയമങ്ങളുണ്ട്. പൂജാമുറിയില്‍ ശിവലിംഗം സൂക്ഷിക്കുന്നുവെങ്കില്‍, അത് പെരുവിരലിന്റെ വലുപ്പത്തേക്കാള്‍ വലുതായിരിക്കരുത് എന്നാണ് പറയപ്പെടുന്നത്.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

പൊട്ടിയ വിഗ്രഹങ്ങള്‍

പൊട്ടിയ വിഗ്രഹങ്ങള്‍

പൂജാമുറിയില്‍ പലര്‍ക്കും ആരാധനയ്ക്കായി ചിത്രങ്ങളും വിഗ്രഹങ്ങളുമുണ്ടാകും. എന്നാല്‍ ഇവയെല്ലാം വൃത്തിയുള്ളതും നല്ലതുമായിരിക്കണം. ഒരിക്കലും പൂജാമുറിയില്‍ ഒരു പൊട്ടിയ വിഗ്രഹം ആരാധനയ്ക്കായി ഉപയോഗിക്കരുത്. ഇത് ആരാധനയുടെ ഫലപ്രാപ്തി ഇല്ലാതാക്കുന്നതാണ്. അതിനാല്‍ അത്തരം വിഗ്രഹങ്ങളും ചിത്രങ്ങളും മാറ്റി പുതിയവ സ്ഥാപിക്കുക.

English summary

Keep These Things in Pooja Room For Money And Happiness in Malayalam

It is believed that keeping these things in puja room brings prosperity in your house and gets goddess lakshmi blessings. Take a look.
Story first published: Tuesday, October 26, 2021, 16:52 [IST]
X
Desktop Bottom Promotion