ഒരു വൈകുന്നേരം കൊണ്ട് നെഗറ്റീവ് എനര്‍ജി കളയാം

Posted By:
Subscribe to Boldsky

നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. പലപ്പോഴും നമ്മുടെ പല കാര്യങ്ങളിലും തടസ്സങ്ങള്‍ സൃഷ്ടിയ്ക്കുകയും വീട്ടിലെ പോസിറ്റീവ് എനര്‍ജിയേയും ഐശ്വര്യത്തേയും ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി നമ്മളെ ഓരോരുത്തരേയും ഓരോ ദിവസവും വളരെയധികം ക്ഷീണിപ്പിക്കുന്നു. ആവര്‍ത്തന സംഖ്യകള്‍ നല്‍കും നിഗൂഢ മുന്നറിയിപ്പ്

ഊര്‍ജ്ജസ്വലതയില്ലാതെ പ്രശ്‌നങ്ങളും പരാതികളും ദാരിദ്ര്യവും നിറഞ്ഞ ജീവിതമായിരിക്കും നെഗറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നമുക്ക് ചുറ്റും നിറഞ്ഞിട്ടുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂട്ടിലടച്ച പക്ഷി ദാരിദ്ര്യം കൊണ്ടുവരും

വീടിന്റെ പൂമുഖം വൃത്തിയാക്കുക

വീടിന്റെ പൂമുഖം വൃത്തിയാക്കുക

വീടിന്റെ പൂമുഖം വൃത്തിയാക്കി വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീട്ടിലേക്ക് കടന്നു വരുന്ന വഴികലും വാതിലും ജനലും എല്ലാം മാറാല തട്ടി നല്ല വൃത്തിയാക്കി വെയ്ക്കാം. ഇത് വഴി നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം.

 പൊട്ടിയ വസ്തുക്കള്‍

പൊട്ടിയ വസ്തുക്കള്‍

വീടാകുമ്പോള്‍ പല വസ്തുക്കളും താഴെ വീണ് പൊട്ടാറുണ്ട്. എന്നാല്‍ പൊട്ടിയ വസ്തുക്കള്‍ ഉടന്‍ തന്നെ കളയേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.

 ചന്ദനത്തിരി കത്തിയ്ക്കാം

ചന്ദനത്തിരി കത്തിയ്ക്കാം

ചന്ദനത്തിരി കത്തിച്ച് വെയ്ക്കാം. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. വീടെല്ലാം വൃത്തിയാക്കി ചന്ദനത്തിരി കത്തിച്ച് വെയ്ക്കൂ. ഇത് വീട്ടില്‍ പോസിറ്റീവ് ഊജ്ജം നിറയ്ക്കുകയും നെഗറ്റീവ് എനര്‍ജിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്ത് ചാടിക്കുകയും ചെയ്യും.

 മണിയടിയ്ക്കുക

മണിയടിയ്ക്കുക

മണിയടിയ്ക്കാന്‍ ശ്രദ്ധിക്കുക. പൂജാവേളയില്‍ മാത്രമല്ല അല്ലാത്ത സമയങ്ങളിലും മണിമുഴക്കുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.

 ഉപ്പ് വിതറാം

ഉപ്പ് വിതറാം

ഉപ്പ് വിതറുകയാണ് മറ്റൊന്ന്. വീടിന്റെ മൂലകളിലെല്ലാം ഉപ്പ് വിതറുകയാണ് ചെയ്യേണ്ടത്. ഇത് വീട്ടില്‍ ഒളിച്ചിരിയ്ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.

കണ്ണാടി തൂക്കാം

കണ്ണാടി തൂക്കാം

കണ്ണാടിയില്ലാത്ത വീടുണ്ടാവില്ല. എന്നാല്‍ കൃത്യമായ സ്ഥലത്തല്ല കണ്ണാടി വെച്ചിരിയ്ക്കുന്നതെങ്കില്‍ അത് നെഗറ്റീവ് എനര്‍ജി പ്രതിഫലിയ്ക്കാന്‍ കാരണമാകും. തുറസ്സായ സ്ഥലത്ത് കണ്ണാടി വെയ്ക്കുക. ഒരിക്കലും ഇരുണ്ട മൂലകളിലോ ചെറിയ സ്ഥലത്തോ കണ്ണാടി വെയ്ക്കരുത്.

 ജനാലകള്‍ തുറന്നിടുക

ജനാലകള്‍ തുറന്നിടുക

ജനാലകള്‍ തുറന്നിടുന്നതും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കും. പ്രകാശവും കാറ്റും കടന്നു വരുന്നതോടെ നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കാം.

English summary

Ways To Cleanse Your Home Of Negative Energy This Afternoon

Read on to see how to give your home an energy boost so that when you come home at night, you can kick back and relax the way you’re supposed to.