Latest Updates
-
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ?
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഫൈബര്‍. മികച്ച ദഹനത്തിനും അത് കൂടാതെ കുടലിന്റെ ആരോഗ്യത്തിനും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും എല്ലാം ഫൈബര്‍ അനിവാര്യമാണ്. ആധുനിക ഭക്ഷണരീതിയില്‍ ശരീരത്തിന് ഫൈബര്‍ അനിവാര്യമാണ്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് പലപ്പോഴും ഫൈബര്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കഴിക്കുന്ന ഭക്ഷണങ്ങളില്‍ എത്രത്തോളം ഫൈബര്‍ ഉള്‍പ്പെടുത്തണം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം എന്നത് ശ്രദ്ധേയമാണ്.
ബ്രൗണ്‍ റൈസ് സാധാരണയായി ആരോഗ്യകരമായി കരുതപ്പെടുന്നുണ്ടെങ്കിലും, കൂടുതല്‍ ഫൈബര്‍ ഉള്ള ചില കാര്ബ്സുകള് അതിനേക്കാള്‍ ദഹനാരോഗ്യം നല്കുന്നു. അത് കൂടാതെ ക്വിനോവ, ഓട്സ്, മില്ലറ്റ് എന്നിവയെ തിരഞ്ഞെടുക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുകയും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും എന്നതാണ് സത്യം. ഏതൊക്കെയാണ് ഇത്തരത്തില്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

പയര്‍ വര്‍ഗ്ഗങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ഫുഡ് ആയാണ് ഇതിനെ കണക്കാക്കുന്നത്. തവിട്ട് അരി അഥവാ ബ്രൗണ്റൈസിനേക്കാള് കൂടുതല്‍ ഫൈബര്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അരക്കപ്പ് പയറിന് 8 ഗ്രാം നാരുകളാണ് അടങ്ങിയിട്ടുള്ളത്. ഇത് ദഹനാരോഗ്യത്തേയും വളരെയധികം സഹായിക്കുന്നതാണ്. അത് മാത്രമല്ല ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനേയും ഇത് കുറയ്ക്കുന്നു. ശരീരത്തിന് ഇത് വഴി ഊര്‍ജ്ജം ലഭിക്കുന്നു എന്നതാണ് സത്യം.
കറുത്ത പയര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറുത്ത പയര്‍ വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ ധാരാളം ഉണ്ട്. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുകയും ശരീരത്തിലെ മോശം കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്നു. ദിനവും അരക്കപ്പ് കറുത്ത പയര്‍ ഏകദാശം. 7.5 ഗ്രാം നാരുകളാണ് നല്‍കുന്നത്. ഇത് ദഹനത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല നാല്‍പ്പത് വയസ്സിന് ശേഷമുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും കറുത്ത പയര്‍ അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനെ തടയുന്നതിന് സഹായിക്കും.
ഓട്സ്
സ്ഥിരമായി ഓട്സ് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു എന്ന് മാത്രമല്ല മികച്ച ദഹനത്തിനും ഇത് സഹായിക്കും. ഓട്സില്‍ ഉയര്‍ന്ന അളവില്‍ ബീറ്റാ ഗ്ലൂക്കന് എന്ന ലയിക്കുന്ന നാരുകള്‍ ഉണ്ട്. ഓട്സ് ജനപ്രിയപ്രഭാത ഭക്ഷണമായാണ് പലരും കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹത്തെ എപ്രകാരം പ്രതിരോധിക്കാം എന്നതും ഓട്സ് വഴി മനസ്സിലാക്കാന്‍ സാധിക്കും. അമിതവിശപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുകയും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും.

ബാര്‍ലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബാര്‍ലി വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകള്‍ നിങ്ങളിലെ ദഹനാരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും ബാര്‍ലി വളരെയധികം സഹായിക്കും. പലപ്പോഴും ഇതിലുള്ള കുറഞ്ഞ ഗ്ലൈസമിക് സൂചികയാണ് ഇതിന് സഹായിക്കുന്നത്. സ്ഥിരമായി കഴിക്കുന്നവരില്‍ ഗുണങ്ങള്‍ വളരെയധികം സഹായിക്കും.
ചിക്കപീസ് കടല
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചിക്പീസ് വളരെയധികം സഹായിക്കും. അരക്കപ്പ് കടലയില്‍ ഏകദേശം 8 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തവിട്ട് അരിയുമായി ചേരുമ്പോള്‍ വളരെയധികം കൂടുതലാണ് ഇതിലുള്ള ഫൈബര്‍. ഉയര്‍ന്ന നാരുകള്‍ അളവ് കൂടുതല്‍ ദഹനാരോഗ്യം പ്രദാനം ചെയ്യുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം മികച്ച് നില്‍ക്കുകയും ചെയ്യുന്നു. അത് മാത്രമല്ല രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും ഇത് സഹായകമാണ്. പ്രോട്ടീന്‍ വളരെയധികം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യതയും കിട്ടുന്നു.
എന്തുകൊണ്ട് നാരുകള്‍?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരുകള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രധാനപ്പെട്ടതാവുന്നത് എന്ന് നമുക്ക് നോക്കാം. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ നാരുകള്‍ വളരെയധികം സഹായിക്കും. മലബന്ധം തടയുന്നതോടൊപപം തന്നെ ദഹനാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. അത് കൂടാതെ ഇത് കുടലിന്റെ പ്രതിരോധ ശേഷിയും പ്രവര്‍ത്തനവും മികച്ചതാക്കും. നാരുകള്‍ കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുകയും അത് വഴി ഇന്‍സുലിന്‍ പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെയാണ് നിങ്ങളില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം വേണം എന്നതിനെ കൂടുതല്‍ ഉറപ്പിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications