ആവര്‍ത്തന സംഖ്യകള്‍ നല്‍കും നിഗൂഢ മുന്നറിയിപ്പ്

Posted By:
Subscribe to Boldsky

പലപ്പോഴും ഒരേ സംഖ്യ ആവര്‍ത്തിച്ച് വരുന്നത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എപ്പോഴും ഇത് സംഭവിയ്ക്കില്ലെങ്കിലും ഇതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്. ചിലര്‍ ഭാഗ്യത്തിന് വേണ്ടി അല്ലെങ്കില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് പല കാര്യങ്ങള്‍ക്കും നമ്പറുകള്‍ ആവര്‍ത്തിക്കും. ഒരേ സംഖ്യയില്‍ അതേ നമ്പറുകള്‍ ആവര്‍ത്തിയ്ക്കുന്നത് എന്തുകൊണ്ടാണെന്നറിയൂ. ബ്രേസ്ലറ്റ് ലൈന്‍ രണ്ടാണോ സാമ്പത്തിക നേട്ടം ഉറപ്പ്

സമാന ശ്രേണിയിലെ തന്നെ നമ്പറുകള്‍ നിങ്ങള്‍ക്ക് പലയിടത്തും ആവര്‍ത്തിച്ച് കാണാന്‍ കഴിയും. എന്നാല്‍ ഇതിനു പുറകില്‍ ശരിയ്ക്കും ചില വസ്തുതകള്‍ ഒളിഞ്ഞ് കിടപ്പുണ്ട്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. എന്താണ് ഇത്തരത്തില്‍ ആവര്‍ത്തിച്ച് വരുന്ന നമ്പറുകള്‍ക്ക് പിറകിലുള്ള രഹസ്യം എന്ന് നോക്കാം. ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നത് ഭാഗ്യലക്ഷണമോ?

 ആവര്‍ത്തിക്കപ്പെടുന്ന ഒന്ന്

ആവര്‍ത്തിക്കപ്പെടുന്ന ഒന്ന്

ഒന്ന് എന്ന നമ്പറാണ് ഒരേ കാര്യത്തിനായി ആവര്‍ത്തിയ്ക്കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിയ്ക്കുന്നത് എന്നാണ് കാണിയ്ക്കുന്നത്. ഇത് പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. മാത്രമല്ല കാര്യക്ഷമമായ തീരുമാനങ്ങള്‍ എടുക്കാനും 1 എന്ന നമ്പര്‍ സഹായിക്കുന്നു.

രണ്ട് ആണെങ്കില്‍

രണ്ട് ആണെങ്കില്‍

രണ്ട് ആണ് നിങ്ങളുടെ ജീവിതത്തില്‍ ആവര്‍ത്തിച്ച് വരുന്ന നമ്പറെങ്കില്‍ ജീവിതത്തില്‍ വരാനിരിയ്ക്കുന്ന തടസ്സങ്ങളെക്കുറിച്ചാണ് പ്രതിപാദിയ്ക്കുന്നത്. എന്നാല്‍ നിങ്ങളുടെ കഴിവുകളില്‍ വിശ്വാസം പ്രകടിപ്പിച്ച് ഏത് പ്രശ്‌നത്തേയും ധീരമായി നേരിടാന്‍ ഈ നമ്പര്‍ സഹായിക്കും എന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.

 ആവര്‍ത്തിക്കപ്പെടുന്നത് മൂന്നെങ്കില്‍

ആവര്‍ത്തിക്കപ്പെടുന്നത് മൂന്നെങ്കില്‍

നിങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത് മൂന്നെന്ന നമ്പറാണെങ്കില്‍ ഊര്‍ജ്ജം പകരുന്ന കാര്യങ്ങളിലൂടെയായിരിക്കും നിങ്ങളുടെ യാത്ര എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഈ നമ്പര്‍ കാണുന്നത് നിങ്ങളില്‍ നിഷേധാത്മകതയ്ക്ക് കാരണമാകുന്നു.

നാലെന്ന നമ്പര്‍

നാലെന്ന നമ്പര്‍

നാലെന്ന നമ്പര്‍ ആണ് മറ്റൊന്ന്. സാമ്പത്തികമായും വൈകാരികമായും സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയായിരിക്കും. നാലെന്ന നമ്പറിനു പുറകില്‍. എന്നാല്‍ പലപ്പോഴും ഏത് പ്രശ്‌നത്തിന്റേയും പുറകില്‍ വിജയം നേരിടുന്നവരായിരിക്കും.

അഞ്ചാണെങ്കില്‍

അഞ്ചാണെങ്കില്‍

അഞ്ചെന്നത് സൂചിപ്പിക്കുന്നത് തന്നെ ഒരു നെഗറ്റീവ് ചിന്തയേയും പ്രവര്‍ത്തിയേയുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് മുന്നോട്ട് നയിക്കാനുള്ള ഊര്‍ജ്ജം നല്‍കാന്‍ സംഖ്യാശാസ്ത്രപ്രകാരം അഞ്ചെന്ന നമ്പറിന് കഴിയും.

 ആറെന്ന സംഖ്യയാണെങ്കില്‍

ആറെന്ന സംഖ്യയാണെങ്കില്‍

സാധാരണ ആറ് സൂചിപ്പിക്കുന്നത് ഭൂതപ്രേത ശക്തികളെയാണ്. ഈ സംഖ്യ ല്ലെയിടത്തും കാണുന്നതാണ്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങള്‍ക്കൊരു മുന്നറിയിപ്പായിരിക്കാം. നിങ്ങള്‍ നെഗറ്റീവ് എനര്‍ജിയാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണെന്നും നിങ്ങള്‍ക്ക് അതില്‍ നിന്നും മോചനം നേടാന്‍ സമയമെടുക്കുമെന്നും ആണ് അര്‍ത്ഥം.

ആവര്‍ത്തിയ്ക്കുന്നത് ഏഴാണോ?

ആവര്‍ത്തിയ്ക്കുന്നത് ഏഴാണോ?

ലക്ഷണശാസ്ത്രമനുസരിച്ച് ആവര്‍ത്തിക്കപ്പെടുന്ന നമ്പര്‍ ഏഴാണെങ്കില്‍ അത് ശകുനം നല്ലതാണ് എന്ന് സൂചിപ്പിക്കുന്ന ഒന്നാണ്. അതിലുപരി നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ ഇത് കാരണമാകും.

 എട്ടിനു പിന്നിലെ രഹസ്യം

എട്ടിനു പിന്നിലെ രഹസ്യം

പ്രപഞ്ചത്തില്‍ മറഞ്ഞിരിയ്ക്കുന്ന നിഗൂഢതയെ സൂചിപ്പിക്കുന്ന ഒന്നാണ് എട്ട്. നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എട്ടെന്ന നമ്പര്‍.

 ഒമ്പതെന്ന ഒറ്റസംഖ്യ

ഒമ്പതെന്ന ഒറ്റസംഖ്യ

സംഖ്യകളില്‍ ഏറ്റവും വലിയ ഒറ്റസംഖ്യയാണ് ഒമ്പത്. ഒരു അദ്ധ്യായം അടയ്ക്കുന്നതിനും മറ്റൊന്ന് തുറക്കുന്നതിനും ഒന്‍പതിന്റെ സാന്നിധ്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ തുടക്കമാണോ ഒടുക്കമാണോ എന്ന് ഈ നമ്പറിന്റെ സ്വാധീനത്തിലൂടെ മനസ്സിലാക്കാം.

English summary

what do same numbers mean

Did you know that there is a mystery behind repeating numbers? Check out the hidden meaning behind these
Story first published: Tuesday, May 30, 2017, 13:18 [IST]