Latest Updates
-
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ!
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം
അന്ധവിശ്വാസമോ വിശ്വാസമോ ആവട്ടെ ശുഭകരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങുമ്പോള്‍ പൂച്ച കുറുകെ ചാടുന്നതിനെ പലരും തടസ്സവും അശുഭകരവുമായ കാര്യമായാണ് കണക്കാക്കുന്നത്. നമ്മുടെ വിശ്വാസമോ അല്ലെങ്കില്‍ അന്ധവിശ്വാസമോ എന്തുമാകട്ടെ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഇന്നും പലരും വിശ്വസിച്ച് പോരുന്നു. ചില സാഹചര്യങ്ങളില്‍ ഇത് അന്ധവിശ്വാസമായി പലരും കണക്കാക്കുന്നു. എന്നാല്‍ ചിലര്‍ അതിനെ വിശ്വാസത്തിന്റെ ഭാഗമായി മുറുകെപിടിക്കുന്നു.
എന്നാല്‍ പൂച്ചകള്‍ക്ക് മാത്രമാണോ ഇത്തരത്തില്‍ ഒരു വിലക്കുള്ളത്, പൂച്ചകള്‍ക്ക് മാത്രമല്ല എന്നതാണ് സത്യം. നമുക്കിടയില്‍ കാണുന്ന പല മൃഗങ്ങളേയും ഇത്തരത്തില്‍ ഒരു വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. അതില്‍ തന്നെ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും നാം മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഏതൊക്കെ മൃഗങ്ങള്‍ക്കാണ് വഴികുറുകെ കടന്നുപോകുന്നത് ദുശ്ശകുനമായി കരുതുന്നത് എന്ന് നോക്കാം.

പാമ്പിനെ കാണുന്നത്
നിങ്ങളുടെ യാത്രക്കിടയില്‍ ഒരു പാമ്പിനെ അപ്രതീക്ഷിതമായി കാണുന്നത് തന്നെ ദോഷഫലങ്ങള്‍ അല്ലെങ്കില്‍ അപകട സൂചനയായാണ് പലരും കണക്കാക്കുന്നത്. ഇത് മറഞ്ഞിരിക്കുന്ന ശത്രുവിനേയും അതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിഗൂഢതകളേയും അര്‍ത്ഥമാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കുന്നത് ഏത് സന്ദര്‍ഭത്തിലും ജാഗ്രത പാലിക്കേണ്ടതിന്റേയും തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത് എന്നതിന്റെയും അര്‍ത്ഥമാണ് എന്നതാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്നത് പലരും തുറന്ന് പറയുന്നില്ല.
കുരങ്ങ് കടന്ന് പോവുന്നത്
നിങ്ങള്‍ പോകുന്ന വഴിയില്‍ കുരങ്ങുകള്‍ വഴിക്ക് കുറുകെ കാണപ്പെടുന്നെങ്കില്‍ അല്ലെങ്കില്‍ കടന്ന് പോവുന്നെങ്കില്‍ അത് നിങ്ങള്‍ക്ക് ദു:ശകുനമായാണ് കണക്കാക്കുന്നത്. ഇത് തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കരുത് എന്നതിന്റെ അര്‍ത്ഥമായാണ് പലരും കണക്കാക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി മാത്രം ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്. ഏത് കാര്യത്തിലും ശാന്തമായി മുന്നോട്ട് പോവാന്‍ ശ്രമിക്കേണ്ടതാണ്.

കാക്കകള്‍ കരയുന്നത്
വീട്ടില്‍ നിന്ന് എന്തെങ്കിലും കാര്യങ്ങള്‍ക്കായി പുറപ്പെടുമ്പോള്‍ കാക്കകള്‍ കൂട്ടത്തോടെ കരയുകയോ അല്ലെങ്കില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോള്‍ അത് പലരും അശുഭകരമായി കണക്കാക്കുന്നു. ഇത് അപ്രതീക്ഷിതമായ മോശം വാര്‍ത്തകള്‍ കേള്‍ക്കും എന്നതാണ് അര്‍ത്ഥമാക്കുന്നത്. കൂടാതെ ഒരു വ്യക്തിയുടെ ശരീരത്തില്‍ കാക്ക വന്നിരിക്കുന്നതും ആയുസ്സിന് ദോഷമാണ് എന്നും അതീവ ജാഗ്രത പാലിക്കണം എന്നുമാണ് പറയുന്നത്.
നായ കുറുകെ കടക്കുന്നത്
നിങ്ങള്‍ യാത്രക്കായി പുറപ്പെടുമ്പോള്‍ ഒരു നായ കുറുകേ കടക്കുകയോ അല്ലെങ്കില്‍ കുരക്കുകയോ ഉറക്കെ ഓരിയിടുകയോ ചെയ്യുന്നത് ഒരു നെഗറ്റീവ് ശകുനമായി പലപ്പോഴും പറയുന്നു. പലപ്പോഴും സാധാരണ ആളുകളുടെ വിശ്വാസങ്ങളില്‍ ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുകളുടെ ഒരു മുന്നറിയിപ്പാണ് നല്‍കുന്നതും. കൂടാതെ ഏത് കാര്യത്തിലും ഒരു മുന്‍കരുതല്‍ എടുക്കേണ്ടതിന് ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോള്‍ ഒരു നായ കുറുകെ കടന്നുപോകുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പലരും പറയുന്നത്.

മൂങ്ങ
മൂങ്ങയേയും ഇത്തരത്തില്‍ ദോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ലക്ഷ്മിദേവിയുടെ വാഹനമാണ് മൂങ്ങയെങ്കില് പകല്‍ സമയം മൂങ്ങയെ കാണുന്നത് വഴി അത് ദോഷങ്ങള്‍ കൊണ്ട് വരും എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് നിങ്ങളില്‍ മാനസിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തിപരമായ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും.
കീരി
നിങ്ങളുടെ യാത്രകളില്‍ കീരിയെ കാണുന്നതും അത്ര നല്ലതായി കണക്കാക്കുന്നില്ല. പലപ്പോഴും ഉത് ദു:ശകുനമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ വീട്ടില്‍ തര്‍ക്കമുണ്ടാക്കുകയും കലഹമുണ്ടാക്കുകയും ചെയ്യും എന്നാണ് സൂചന നല്‍കുന്നത്. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംയമനം പാലിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ അനാവശ്യ ആശങ്കകള്‍ക്കും കാരണമാകുന്നു. അനാവശ്യ വാദങ്ങള്‍ ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.



Click it and Unblock the Notifications
