Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും
മീനമാസത്തിന് ആരംഭമായി, മാര്‍ച്ച് 15-നാണ് മീനത്തിന് തുടക്കമായത്. ഇത് ഏപ്രില്‍ 14 വരെ തുടരുന്നു. ഈ ദിവസങ്ങളില്‍ ചില മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും സംഭവിക്കാം. അത് ചിലപ്പോല്‍ ഗുണമായിരിക്കാം, ചിലപ്പോള്‍ ദോഷമായിരിക്കും. എന്നാല്‍ അതെല്ലാം സംഭവിക്കുന്നത് പലപ്പോഴും ഗ്രഹമാറ്റങ്ങള്‍ നിമിത്തമായിരിക്കും. മീനത്തില്‍ സംഭവിക്കുന്ന പ്രധാന ഗ്രഹമാറ്റങ്ങള്‍ ഏതൊക്കെയെന്നും അത് എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നും ശ്രദ്ധേയമാണ്.
മീനം മലയാള വര്‍ഷത്തിലെ അവസാന മാസമാണ്. കൊല്ലവര്‍ഷം അവസാനിക്കുമ്പോള്‍ അത് ഓരോ തരത്തിലുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങളെ പ്രദാനം ചെയ്യുന്നുണ്ട്. നവഗ്രഹങ്ങളില്‍ ഏതൊക്കെ ഗ്രഹങ്ങള്‍ക്കാണ് പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് ആരൊക്കെയാണ് ഇതിന്റെ ഫലമായി ഗുണാനുഭവങ്ങളിലൂടെ കടന്ന് പോവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഗ്രഹമാറ്റങ്ങള്‍ ഇപ്രകാരം
ശുക്രന്റെ മാറ്റമാണ് ആദ്യം സംഭവിക്കുന്നത്. മീനം 11 വരെ ശുക്രന് മീനം രാശിയില്‍ തുടരുന്നു. അതിന് ശേഷമാണ് മേടത്തിലേക്ക് മാറുന്നത്. ബുധനാകട്ടെ മീനം 26 വരെ കുംഭത്തിലും പിന്നീട് മീനത്തിലേക്കും അതിന്റെ രാശിമാറ്റുന്നു. ചൊവ്വയാണ് മാറ്റങ്ങള്‍ സംഭവിക്കുന്ന മറ്റൊരു ഗ്രഹം. ചൊവ്വ മീനം 19-ന് മീനം രാശിയിലേക്ക് അതിന്റെ സഞ്ചാരം വ്യാപിപ്പിക്കും. അതോടെ ചൊവ്വയുടെ മൗഢ്യത്തിന് അവസാനമാവുകയും ചെയ്യുന്നു. വ്യാഴം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിന് വേണ്ടി അതിന്റെ നേര്‍ഗതി സഞ്ചാരം മീനത്തില്‍ ആരംഭിക്കുന്നു. പിന്നീട് ശനി മീനം രാശിയില്‍ തന്നെ തുടരുന്നു. മീനം 27 പക്ഷേ ശനി അതിന്റെ മൗഢ്യാവസ്ഥയിലേക്ക് മാറുന്നു. രാഹുവും കേതുവും കുംഭം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഇത്രയും ഗ്രഹമാറ്റങ്ങളാണ് മീനമാസത്തില്‍ സംഭവിക്കുന്നത്. ഇത് പ്രകാരം ആരൊക്കെയാണ് മീനത്തില്‍ നേടുന്ന നക്ഷത്രക്കാരെന്ന് നമുക്ക് നോക്കാം.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹമാറ്റം നിമിത്തം മീനമാസത്തില്‍ പുതിയ തുടക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ് നല്‍കുന്നത്. പുതിയ തുടക്കങ്ങള്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ തേടി എത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുമിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ചെറിയ നിക്ഷേപങ്ങള്‍ പോലും നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരും. കുടുംബത്തില്‍ നിന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കും. പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ഈ സമയം നിങ്ങളഎ തേടി എത്തുന്നത്. ഗ്രഹമാറ്റങ്ങള്‍ നിങ്ങളില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ കുടുംബജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. സ്വത്ത് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ജീവിതത്തിലുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളില്‍ അനുകൂല സാഹചര്യം ഉറപ്പ് വരുത്തും. വാഹനയോഗവും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സാമ്പത്തിക ലാഭം എന്നിവ തേടി എത്തും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്നു. സുഹൃത്തുക്കളുടെ സഹായം നിങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പത്തിലാക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ജീവിതത്തില്‍ എത്തിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതനേട്ടം കൊണ്ട് വരും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും അത് വഴി തൊഴില്‍ സംബന്ധമായ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അതിനുള്ള അവസരങ്ങള്‍ നിങ്ങളിലേക്ക് തേടി എത്തും. മാനസികാരോഗ്യം നിങ്ങളെ എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജത്തില്‍ തന്നെ നിലനിര്‍ത്തും.
രേവതി
രേവതി നക്ഷത്രക്കാരുടെ ഭാഗ്യം ഇരട്ടിയാവുന്ന സമയമാണ്. വിദേശത്ത് ബന്ധങ്ങളും യാത്രകളും തേടി എത്തും. അതിനെല്ലാം ധാരാളം അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യത്തിലും ഇടപെടുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അതാകട്ടെ നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ബാധ്യതകളെല്ലാം തന്നെ ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും മാറ്റങ്ങളും തേടി എത്തുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications