Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ആരോഗ്യ സംരക്ഷണം തന്നെയാണ് എല്ലാവരും എപ്പോഴും ലക്ഷ്യമിടുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അത് അല്പം പ്രശ്നത്തിലേക്ക് എത്തുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ഭക്ഷണശീലത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അതില്‍ നിങ്ങളുടെ ആരോഗ്യം വളരെയധികം മാറ്റങ്ങളിലേക്ക് എത്തിക്കുന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും രുചിയില്ല എന്ന കാരണത്താല്‍ പലരും ഈ പഴത്തിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരു കാരണവശാലും ഈ പഴം നിങ്ങള്‍ ഒഴിവാക്കുകയില്ല.
പിങ്ക് നിറത്തിലുള്ള തൊലിയും വെളുത്ത മാംസളമായ ഉള്‍ഭാഗവും അതിന് മുകളിലുള്ള കറുത്ത കുത്തും തന്നെയാണ് എന്തുകൊണ്ടും ഈ പഴത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ ഇതിന്റെ രുചി എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഹൃദയാരോഗ്യത്തിന് ഉള്‍പ്പടെ സഹായിക്കുന്ന ഈ പഴം നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും. എന്തൊക്കെയാണ് ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആന്റിഓക്സിഡന്റുകളുടെ ശേഖരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആന്റി ഓക്സിഡന്റുകള്‍ വളരെയധികം സഹായിക്കുന്നു. ഇതാകട്ടെ നിങ്ങളുടെ ശരീരത്തിലെ ദോഷകരമായ ഫ്രീറാഡിക്കലുകളെ നിര്‍വ്വീര്യമാക്കുന്നതിനും അത് വഴി കോശങ്ങളെ നശിപ്പിക്കുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം തന്നെ ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് വഴി സാധിക്കുന്നു. ഈ ആന്റി ഓക്സിഡന്റുകള്‍ ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
കുടലിന് അനുയോജ്യമായ നാരുകളും പ്രീബയോട്ടിക്കുകളും
ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം നാരുകളും അതുപോലെ തന്നെ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പ്രീബയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടല് ബാക്ടീരിയകളെ ആരോഗ്യകരമാക്കി മാറ്റുന്നു. ദിനവും കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ സൂക്ഷ്മാണുക്കള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ രോഗപ്രതിരോധ സംവിധാനത്തിന് മാറ്റങ്ങള്‍ വരുത്തുകയും ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശക്തിക്ക്
രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഡ്രാഗണ്‍ ഫ്രൂട്ട്. ഇതിലുള്ള വിറ്റാമിന്‍ സി, ഫ്ലേവനോയ്ഡുകള്‍, പ്രകൃതിദത്ത ആന്റിമൈക്രോബയല്‍ സംയുക്തങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് മാറ്റങ്ങള്‍ വരുത്തുന്നതിന് സാധിക്കും. അത് കൂടാതെ ബാക്ടീരിയ, ഫംഗസ് വളര്‍ച്ചയെ തടയാന്‍ ഇതിന് കഴിയുമെന്ന് പല വിധത്തിലുള്ള ലാബ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കും.
അസ്ഥികളുടെ ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും ഡ്രാഗണ്‍ഫ്രൂട്ട്. ഇതിലുള്ള കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രകമല്ല അസ്ഥികളുടെ ആരോഗ്യത്തോടൊപ്പം തന്നെ പേശികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ എന്തുകൊണ്ടും മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രമേഹത്തെ നിയന്ത്രിക്കാന്‍
പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി സ്ഥിരമായി ഒരു ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്. കാരണം ഇത് നിങ്ങളുടെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യുന്നു എന്നതാണ്. അതിന് കാരണം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന് അത്യുത്തമം
ഹൃദയാരോഗ്യത്തെ സഹായിക്കുന്നതാണ് എന്തുകൊണ്ടും ഡ്രാഗണ്‍ഫ്രൂട്ട്. കാരണം ഇതിലെ നാരുകള്‍ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പ്രതിരോധിക്കുന്നു. അത് മാത്രമല്ല ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിലുണ്ട് എന്നതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും അത് മാത്രമല്ല ധമനികളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഡ്രാഗണ്‍ഫ്രൂട്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല രോഗാവസ്ഥകളില്‍ നിന്നും സംരക്ഷിക്കും. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കാന്‍
ശരീരഭാരം നിയന്ത്രിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് എപ്പോഴും ഡ്രാഗണ്‍ഫ്രൂട്ട്. കാരണം ഇതില്‍ കലോറി കുറവും ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല നാരുകള്‍, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ഇവയില്‍ സമ്പന്നമാണ്. അത് കൂടാതെ ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങളെ വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും അത് കൂടാതെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പല പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
