For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിമരം വീട്ടിലുണ്ടെങ്കില്‍ നിര്‍ഭാഗ്യം കൊണ്ടുവരും

|

സന്തോഷത്തോടെും സമാധാനത്തോടെയും കഴിയാനാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മളറിയാതെ ചെയ്യുന്ന ചില പ്രവൃത്തികള്‍ നമ്മുടെ ഭാഗ്യത്തേയും സന്തോഷത്തെയും സമാധാനത്തേയും എല്ലാം ഇല്ലാതാക്കും.

വീട്ടിനുള്ളിലും മുറ്റത്തുമായി ചെടികള്‍ വളര്‍ത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില ചെടികള്‍ പലപ്പോഴും നിര്‍ഭാഗ്യമാണ് ഉണ്ടാക്കുന്നത്. നാട്ടിന്‍ പുറത്തുണ്ട് മരണവുമായി ഈ ചെടി

അറിഞ്ഞോ അറിയാതെയോ ഈ ചെടികള്‍ പരിപാലിയ്ക്കുമ്പോള്‍ നമ്മുടെ നിര്‍ഭാഗ്യത്തേയും കൂടിയാണ് പലപ്പോഴും അറിയാതെ കൂടെക്കൂട്ടുന്നത് എന്നതാണ് സത്യം. ഏതൊക്കെ ചെടികളാണ് ഇത്തരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം.

കള്ളിമുള്‍ച്ചെടി

കള്ളിമുള്‍ച്ചെടി

മരുഭൂമിയാണ് ആശാന്റെ വാസസ്ഥാനം എങ്കിലും ചിലര്‍ക്ക് പൊങ്ങച്ചം കാണിക്കാനുള്ള ചെടിയായി കള്ളിമുള്‍ച്ചെടി മാറുന്നുണ്ട്. കള്ളിമുള്‍ച്ചെടി നിര്‍ഭാഗ്യമാണ് കൊണ്ടു വരിക എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്. കള്ളിച്ചെടി മാത്രമല്ല റോസ് ഒഴികെ മുള്ളുള്ള ചെടികളെല്ലാം നിര്‍ഭാഗ്യത്തിന്റെ പര്യായമാണ് എന്നാണ് പറയുന്നത്.

ബോണ്‍സായി

ബോണ്‍സായി

പൊങ്ങച്ചത്തിന്റെ മറ്റൊരു പ്രതീകമാണ് ബോണ്‍സായി. ബോണ്‍സായി മരങ്ങള്‍ വീടിനകത്ത് സൂക്ഷിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ ഇനി മുതല്‍ വീട്ടില്‍ സൂക്ഷിക്കണ്ട. ഇത് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ് എന്നത് തന്നെ കാര്യം. സ്ത്രീകളില്‍ നിപ്പിള്‍ രണ്ടില്‍ കൂടുതല്‍?

പുളി

പുളി

എല്ലവരുടേയും വീട്ടില്‍ പുളി മരം ഉണ്ട്. എന്നാല്‍ പുളി മരം പലപ്പോഴും നെഗറ്റീവ് എനര്‍ജിയുടെ വാസസ്ഥലമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വീടിന്റെ പത്തടി ചുറ്റളവില്‍ പുളിമരം ഉണ്ടെങ്കില്‍ അത് വെട്ടിമാറ്റുന്നതാണ് ഉത്തമം.

 നശിച്ച ചെടികള്‍

നശിച്ച ചെടികള്‍

ചിലര്‍ വീടിപ്പോയതും കരിഞ്ഞതും ഉണങ്ങിയതുമായ ചെടികള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുന്നവരാണ്. വേണം എന്ന് വച്ചെല്ലെങ്കില്‍ പോലും ഇത് പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജമാണ് ഉണ്ടാക്കുന്നത്. നിര്‍ഭാഗ്യത്തെ ക്ഷണിച്ചു വരുത്താന്‍ അതില്‍ കൂടുതല്‍ ഒന്നും വേണ്ട.

കരിവേലം

കരിവേലം

കരിവേലം നമ്മുടെ നാട്ടിലെ സ്ഥിരം സാന്നിധ്യമായ ഒരു മരമാണ്. വീടിന്റെ ചുറ്റുപാടില്‍ കരിവേലം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇതിനെ നശിപ്പിക്കണം. നിര്‍ഭാഗ്യങ്ങളുടെ കൂടാരമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

 പരുത്തി മരം

പരുത്തി മരം

പരുത്തിമരം വീട്ടിനടുത്ത പ്രദേശങ്ങളില്‍ ഉള്ളത് എപ്പോഴും നിര്‍ഭാഗ്യത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.

സര്‍പ്പപ്പോള

സര്‍പ്പപ്പോള

സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ചെടികളെല്ലാം തന്നെ നിര്‍ഭാഗ്യത്തിന്റെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് ചട്ടികളില്‍ വീട്ടിനുള്ളില്‍ വളര്‍ത്താവുന്നവ.

കിഴക്ക് ദിക്കിലെ വലിയ മരം

കിഴക്ക് ദിക്കിലെ വലിയ മരം

വീടിന്റെ കിഴക്ക് ദിക്കിലായി വലിയ മരം ഉണ്ടെങ്കില്‍ അതും പലപ്പോഴും നിര്‍ഭാഗ്യം കൊണ്ടു വരുന്നതില്‍ മുന്നില്‍ തന്നെയാണ്. ഇത്തരം മരങ്ങള്‍ ഉടന്‍ വെട്ടുന്നതായിരിക്കും നല്ലത്.

English summary

seven plants that bring bad luck to your home

Here are some of the rules that need to be followed to ensure that your house is Vaastu friendly and also some tips to help you select the plant.
X
Desktop Bottom Promotion