നിങ്ങളുടെ ധനസ്ഥിതി വെളിവാക്കും മുഖലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

മുഖലക്ഷണങ്ങള്‍ നോക്കി ഭാവിയും കഴിഞ്ഞ ജന്മവും മരണവും എല്ലാം പ്രവചിയ്ക്കാന്‍ കഴിയും. എന്നാല്‍ ഇതെല്ലാം പ്രവചിയ്ക്കാന്‍ കൃത്യമായ അറിവുള്ളവര്‍ക്ക് മാത്രമേ കഴിയൂ എന്നതാണ് സത്യം.

മുഖത്തിന്റെ ആകൃതിയും മുഖത്തെ ഓരോ അവയവങ്ങളുടെ ആകൃതിയും നോക്കിയാണ് മുഖലക്ഷണം പ്രവചിയ്ക്കുന്നതും. എന്നാല്‍ മുഖലക്ഷണം മാത്രമല്ല പലപ്പോഴും നമ്മുടെ ധനസ്ഥിതി വരെ മുഖം നോക്കി പ്രവചിയ്ക്കാന്‍ കഴിയും. ഉള്ളം കൈയ്യിലെ മറുക് ഭാഗ്യമോ നിര്‍ഭാഗ്യമോ?

വൃത്താകൃതിയില്‍ മുഖമുള്ള സ്ത്രീ അറിവുള്ളവളാകുമെന്നാണ് ലക്ഷണ ശാസ്ത്രം, അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീ സമ്പന്നയായിരിക്കും എന്നാണ് മറ്റൊരു ലക്ഷണം. ഇതൊന്നും കൂടാതെ ലക്ഷണശാസ്ത്രത്തില്‍ നമ്മുടെ ധനാഗമത്തെക്കുറിച്ചും പറയാം. എങ്ങനെയെന്ന് നോക്കാം.

മുഖത്തിന്റെ ആകൃതി

മുഖത്തിന്റെ ആകൃതി

മുഖത്തിന്റെ ഘടനയില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങളിലെ പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മുഖത്തിന്റെ ഇരുവശങ്ങളും തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലെങ്കില്‍ അത് നിങ്ങളിലെ സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നത്.

ഉയര്‍ന്ന നെറ്റിത്തടം

ഉയര്‍ന്ന നെറ്റിത്തടം

ഉയര്‍ന്ന നെറ്റിത്തടം നിങ്ങള്‍ സമ്പന്നനാകുമെന്നതിന്റെ സൂചനയാണ്യ മാത്രമല്ല ഇവര്‍ അധികാരവും ശക്തിയും നിറഞ്ഞവരായിരിക്കും എന്നും ആണ് പറയപ്പെടുന്നത്. നെറ്റിയില്‍ മറുകുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യമാണ്.

മൂക്കിന്റെ വലിപ്പം

മൂക്കിന്റെ വലിപ്പം

പുരുഷന്‍മരുടെ തടിച്ച മൂക്ക് അവര്‍ പണക്കാരനാകുമെന്നതിന്റെ സൂചനയാണ്. ഇവര്‍ക്ക് ഭാഗ്യവും കൂടെയുണ്ടാവും എന്നാണ് പറയപ്പെടുന്നത്.

പേള്‍ലിപ്

പേള്‍ലിപ്

മേല്‍ച്ചുണ്ടിന്റെ അറ്റത്തായി മുത്ത് പോലെ തടിച്ച് കാണുന്നുണ്ടെങ്കില്‍ അത് ഭാഗ്യലക്ഷണമാണ്. സാമ്പത്തിക ഉന്നമനം എങ്ങനെയെങ്കിലും വന്നു ചേരും എന്നാണ് ഇതിന്റെ സൂചന.

നനവുള്ള ചുണ്ടുകള്‍

നനവുള്ള ചുണ്ടുകള്‍

നനവുള്ള ചുണ്ടുകളാണെങ്കില്‍ സമ്പത്ത് നിങ്ങളെ തേടി വരും എന്നാണ് സൂചിപ്പിക്കുന്നത്. കറുത്തതല്ലാത്ത മറുകുകള്‍ വായയ്ക്ക് സമീപമുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍മാരായി മാറും എന്നാണ് സൂചന.

താടി

താടി

ഉറച്ച താടിയെല്ലുകള്‍ സൗന്ദര്യം മാത്രമല്ല നല്‍കുന്നത് ലക്ഷണശാസ്ത്രമനുസരിച്ച് സമ്പത്തും ഭാഗ്യവും കൂടി നല്‍കുന്നു.

 തിളക്കമുള്ള കണ്ണുകള്‍

തിളക്കമുള്ള കണ്ണുകള്‍

തിളക്കമുള്ള കണ്ണുകളാണ് മറ്റൊരു ലക്ഷണം. കണ്ണിന്റെ വലിപ്പത്തേക്കാളും അതിന്റെ തിളക്കമാണ് കൂടുതല്‍ ഭാഗ്യം കൊണ്ടു വരുന്നത്.

 തുടുത്ത കവിള്‍

തുടുത്ത കവിള്‍

തുടുത്ത കവിള്‍ തടങ്ങളാണ് മറ്റൊന്ന്. കവിളിലെ എല്ലുകള്‍ മുഴച്ച് നില്‍ക്കുന്നത് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്.

വലിയ ചെവികള്‍

വലിയ ചെവികള്‍

ചെവികള്‍ വലുതാണെങ്കില്‍ എത്രയൊക്കെ ഒളിപ്പിച്ചാലും സമ്പത്ത് നിങ്ങളെ തേടി വരും എന്ന് തന്നെയാണ് ലക്ഷണശാസ്ത്രം. വിടര്‍ന്ന ചെവിയുള്ളവര്‍ ബുദ്ധിമാന്‍മാര്‍ കൂടിയാണ്. മറുക് പറയുന്നു നിങ്ങളുടെ സെക്‌സ് വിശേഷങ്ങള്‍

English summary

is your face key to fortune facial features

Is your face the key to your fortune, read to know more.
Story first published: Friday, November 11, 2016, 15:53 [IST]