ഉള്ളം കൈയ്യിലെ മറുക് ഭാഗ്യമോ നിര്‍ഭാഗ്യമോ?

Posted By:
Subscribe to Boldsky

മറുക് ശരീരത്തില്‍ പല ഭാഗത്തും കാണപ്പടും. പലര്‍ക്കും പല സ്ഥലങ്ങളിലായിട്ടായിരിക്കും മറുക് കാണുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം മറുകുകള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടാവും. ശരീരത്തിന്റെ പല ഭാഗങ്ങളിലെ മറുകുകള്‍ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്ന് നമ്മള്‍ പറഞ്ഞ് കഴിഞ്ഞു. ആണും പെണ്ണും അറിഞ്ഞിരിയ്‌ക്കേണ്ട ആകര്‍ഷണരഹസ്യം

പലപ്പോഴും കൈയ്യിലെ മറുകിനെക്കുറിച്ച് നമ്മള്‍ അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ടാവും. പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട് ഉള്ളം കൈയ്യിലെ മറുക് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ് എന്ന്. എന്നാല്‍ കൈയ്യിലെ മറുക് ശരിയ്ക്കും ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് നോക്കാം. സ്ത്രീകളില്‍ നിപ്പിള്‍ രണ്ടില്‍ കൂടുതല്‍?

 ജീവിതരേഖയിലെ മറുക്

ജീവിതരേഖയിലെ മറുക്

നിങ്ങളുടെ കൈയ്യില്‍ ജീവിതരേഖയില്‍ എവിടെയെങ്കിലും മറുക് കാണുന്നുണ്ടോ? എന്നാല്‍ ഇതൊരിയ്ക്കലും നല്ലതിനല്ല. ഇത് ഗുരുതര രോഗങ്ങള്‍ വരുന്നതിനും രോഗങ്ങളിലൂടെ തന്നെ നിങ്ങളുടെ ഭാഗ്യം ഇല്ലാതാവുന്നതിനും കാരണമാകുന്നു.

ആയുര്‍രേഖ

ആയുര്‍രേഖ

ആയുര്‍രേഖയ്ക്കടുത്തായി നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് തലവേദന, മൈഗ്രേയ്ന്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഒരിക്കലും ഇത്തരത്തില്‍ മറുകുള്ളവരുടെ തലവേദന മാറുകയില്ല.

ഹൃദയരേഖ

ഹൃദയരേഖ

ഹൃദയരേഖ മുറിഞ്ഞ് പോകുന്ന തരത്തിലാണോ നിങ്ങലുടെ മറുക്. എങ്കില്‍ ഇത് അപകടത്തിന്റെ സൂചനയാണ്. ഹൃദയരേഖയ്ക്ക് നടുവിലായി മറുക് കണ്ടാല്‍ അത് പലപ്പോഴും മരണസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്കുള്ള കാരണമായിരിക്കും.

 ഭാഗ്യരേഖ

ഭാഗ്യരേഖ

നിങ്ങളുടെ ഭാഗ്യ രേഖയ്ക്ക് നടുവിലായി

മറുകുണ്ടെങ്കില്‍ ഭാഗ്യം അവിടെ അവസാനിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. പ്രായമാകുന്തോറും ചിലര്‍ക്ക് മറുകുകള്‍ തെളിഞ്ഞ് വരും. ഇത്തരത്തില്‍ മറുക് ഉണ്ടെങ്കില്‍ ഇത് നിങ്ങളുടെ ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് വിലക്ക് തീര്‍ക്കുന്നവയാണ്.

വിവാഹരേഖ

വിവാഹരേഖ

വിവാഹരേഖ വിവാഹം എപ്പോള്‍ നടക്കും എന്നതിന്റെ സൂചനയാണ്. എന്നാല്‍ വിവാഹ രേഖയുടെ ഇടയിലും അല്ലെങ്കില്‍ വിവാഹരേഖയ്ക്കടുത്തായി ഇത്തരത്തില്‍ മറുക് കാണപ്പെടുകയാണെങ്കില്‍ അത് വിവാഹം വിവാഹമോചനത്തിലേക്കും പ്രണയം തകരാനും കാരണമാകും എന്നാണ് കൈരേഖാശാസ്ത്രപ്രകാരം പറയുന്നത്.

തള്ളവിരലിന് താഴെയായി

തള്ളവിരലിന് താഴെയായി

തള്ള വിരലിന് താഴെയായി മറുകുണ്ടെങ്കില്‍ നിങ്ങള്‍ ധര്‍മ്മം വിട്ട് പ്രവര്‍ത്തിക്കുന്നവനും അസന്‍മാര്‍ഗ്ഗിയും ആയിരിക്കും എന്നാണ് കൈരേഖാശാസ്ത്രം പറയുന്നത്.

ഉള്ളം കൈയ്യില്‍ ഇടതുവശത്ത്

ഉള്ളം കൈയ്യില്‍ ഇടതുവശത്ത്

മുഖത്തിനഭിമുഖമായി കൈ പിടിയ്ക്കുമ്പോള്‍ ഉള്ളം കൈയ്യില്‍ ഇടതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകി നടക്കുകയുള്ളൂ എന്നതിന്റെ സൂചനയാണ്.

 മോതിരവിരലിന് താഴെയായി

മോതിരവിരലിന് താഴെയായി

മോതിരവിരലിന് താഴെയായി നിങ്ങള്‍ക്ക് മറുകുണ്ടോ? മോതിരവിരലിന് താഴെയായി മറുകുണ്ടെങ്കില്‍ അത് നിങ്ങളുെ ബന്ധത്തെയെല്ലാം മോശകരമായി ബാധിയ്ക്കാന്‍ ഇടയുണ്ട്.

English summary

Detailed analysis of moles on palm and their meaning

These moles can be either dark or light, depending on the impact in life, and their appearances and positions may vary from person to person.
Story first published: Friday, October 14, 2016, 10:40 [IST]