For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തെ കാണിച്ചു തരും ചില ലക്ഷണങ്ങള്‍

|

മരണം ഇന്നും മനുഷ്യനതീതമായ പ്രപഞ്ച രഹസ്യമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും എത്രയേറെ പുരോഗമിച്ചാലും മരണത്തിന്റെ രഹസ്യം മാത്രം കണ്ടു പിടിയ്ക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. മരണവും മരണാനന്തര ജീവിതവും ഇന്നും ആര്‍ക്കും പിടികിട്ടാത്ത ഒരു പ്രഹേളികയായി തുടരുകയാണ്. മരണം അടുത്തെത്തിയോ എന്ന് ഈ ശകുനങ്ങള്‍ പറയും

എന്നാല്‍ ശാസ്ത്രവും പുരാണവും അനുസരിച്ച് മരണം എങ്ങനെയൊക്കെ, പ്രയാസമേറിയ മരണം എങ്ങനെ, മരണം എങ്ങനെ എളുപ്പമാക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് കൊണ്ടിരിയ്ക്കുകയാണ്. മരണത്തെക്കുറിച്ച് എന്താണ് ശാസ്ത്രവും പുരാണവും പറയുന്നതെന്നു നോക്കാം. മരണം, നിങ്ങളെ അദ്ഭുതപ്പെടുത്തും കാരണങ്ങള്‍

എങ്ങനെ നിങ്ങള്‍ മരിയ്ക്കും?

എങ്ങനെ നിങ്ങള്‍ മരിയ്ക്കും?

എങ്ങനെ നിങ്ങള്‍ മരിയ്ക്കും എന്നതാണ് ഇന്ന് എല്ലാവരിലും നിലനില്‍ക്കുന്ന സംശയം. എന്നാല്‍ വിശ്വാസമനുസരിച്ച് നമ്മള്‍ ചെയ്ത് കൂട്ടുന്ന കര്‍മ്മ

ഫലമനുസിച്ചായിരിക്കും മരണം എന്നാണ് എല്ലാവരുടേയും വിശ്വാസം.

ഗരുഡപുരാണവും മരണവും

ഗരുഡപുരാണവും മരണവും

ഗരുഡ പുരാണമനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ മരണത്തെ നിര്‍വ്വചിക്കുന്നുണ്ട്. നിങ്ങള്‍ മരണത്തോടടുക്കുമ്പോള്‍ എന്തൊക്കെ അനുഭവങ്ങള്‍ ഉണ്ടാവും എന്നതിനെക്കുറിച്ചും. ഉറക്കമില്ലെങ്കില്‍ മരണം തൊട്ടടുത്ത്‌

 ഗന്ധമറിയാനുള്ള കഴിവ്

ഗന്ധമറിയാനുള്ള കഴിവ്

മരണം നിങ്ങളോടടുക്കാറാവുമ്പോള്‍ പലപ്പോഴും ഗന്ധമറിയാനുള്ള കഴിവ് ആണ് ആദ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്.

ശരീരത്തിലെ മാറ്റങ്ങള്‍

ശരീരത്തിലെ മാറ്റങ്ങള്‍

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത്. നിറങ്ങള്‍ തിരിച്ചറിയാനാവാതെ പോകുന്നു. കാണുന്നതെല്ലാം കറുപ്പും വെളുപ്പുമായി മാത്രം തോന്നുന്ന അവസ്ഥയുണ്ടാവുന്നു.

നിഴലുകള്‍

നിഴലുകള്‍

കണ്ണാടിയില്‍ നോക്കിയാല്‍ പലപ്പോഴും പ്രതിബിംബം നിഴലുപോലെ കാണപ്പെടുന്നു. കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥയാണ് മരണത്തെ നിങ്ങളോടടുപ്പിയ്ക്കുന്നത്.

നീല നിറം മൂടുന്നു

നീല നിറം മൂടുന്നു

ഏത് കാഴ്ചയിലേക്ക് കണ്ണ് തിരിച്ചാലും നീല നിറമാണ് കാണുന്നത് എന്നതാണ് മറ്റൊരു കാര്യം. ഇത്തരമൊരു അവസ്ഥയാണ് നിങ്ങളുടേതെങ്കില്‍ ഒരു മാസത്തിനപ്പുറം നിങ്ങള്‍ ജീവിച്ചിരിയ്ക്കില്ല എന്ന് ഉറപ്പിച്ച് പറയാം.

 അസാധാരണമായ തണുപ്പ്

അസാധാരണമായ തണുപ്പ്

അസാധാരണമായി പലപ്പോഴും സഹിയ്ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ തണുപ്പ് പലപ്പോഴും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം ഇതിനൊരു കാരണമാകില്ല എന്നതാണ് സത്യം.

സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ട്

സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ട്

സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. മരണത്തോടടുക്കുമ്പോള്‍ പലര്‍ക്കും സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ട് കൂടി വരുന്നു. പലപ്പോഴും വാക്കുകള്‍ പുറത്തേക്ക് വരാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക.

ശാസ്ത്രവും പുരാണവും

ശാസ്ത്രവും പുരാണവും

ശാസ്ത്രവും പുരാണവും അനുസരിച്ചാണ് ഇങ്ങനെയായിരിക്കും മരണലക്ഷണങ്ങള്‍ എന്ന് പറഞ്ഞിട്ടുള്ളത്. സ്വാഭാവിക മരണത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ തീര്‍ച്ചയായും പ്രകടമാവുക തന്നെ ചെയ്യും. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിയ്ക്കുന്ന മരണം പലപ്പോഴും നമ്മുടെ പ്രവൃത്തികള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമായിരിക്കും.

English summary

How you will die, according to ancient texts and purana

It is said that those who are full of vile and deceit, are arrogant and rude and those who don't respect people have a very painful death.
X
Desktop Bottom Promotion