മരണം അടുത്തെത്തിയോ എന്ന് ഈ ശകുനങ്ങള്‍ പറയും

Posted By:
Subscribe to Boldsky

ജനിച്ചാല്‍ എല്ലാവര്‍ക്കും മരണം അനിവാര്യമാണ്. എത്രയൊക്കെ ധൈര്യശാലിയാണെന്ന് പറഞ്ഞാലും മരണത്തെ പേടിയുണ്ടാവും. എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ പറ്റില്ല. ശകുനങ്ങളും മരണവും തമ്മിലെന്താണ് ബന്ധം എന്നറിയാമോ? മരണസത്യങ്ങളില്‍ ചിലത് നമ്മെ അത്ഭുതപ്പെടുത്തുന്നു

നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായിരിക്കും. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ല. എന്തൊക്കെ സൂചനകളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി നമുക്ക് ശകുനങ്ങളില്‍ കൂടി കാണിച്ചു തരുന്നത് എന്ന് നോക്കാം.

പൂച്ചയും മരണവും

പൂച്ചയും മരണവും

പലപ്പോഴും പൂച്ചയും മരണവും തമ്മില്‍ വളരെ വലിയ ബന്ധമാണ് ഉള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തും. കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ സൂചനയായിരിക്കും ഇത്. മാത്രമല്ല ശവസംസ്‌കാര ചടങ്ങനടുത്തായി കറുത്ത പൂച്ചയെ കണ്ടാലും ആ കുടുംബത്തിലെ മറ്റൊരാള്‍ ഉടന്‍ മരിയ്ക്കും എന്നതിന്റെ സൂചനയാണ്.

പക്ഷി പറക്കുന്നത്

പക്ഷി പറക്കുന്നത്

കിടപ്പു മുറിയുടെ ജനലിനു വിപരീതമായി പ്രാവോ കാക്കയോ പറക്കുന്നുണ്ടെങ്കില്‍ അതും മരണലക്ഷണങ്ങളില്‍ പെടുന്നതാണ്. രോഗാവസ്ഥയില്‍ കിടക്കുന്നയാളുടെ അടുത്ത് പക്ഷി വന്നിരിയ്ക്കുന്നുണ്ടെങ്കിലും അത് മരണലക്ഷണത്തില്‍ പെടുന്നതാണ്.

കാക്ക

കാക്ക

ഒരു കാക്ക ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് പറയുന്നത്. മരം കൊത്തിയോ വവ്വാലോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുന്നുണ്ടെങ്കിലും മരണലക്ഷണങ്ങളായി തന്നെ അതിനെ കണക്കാക്കാം.

 മൂങ്ങ

മൂങ്ങ

പ്രേത സിനിമകളില്‍ കാണാറുള്ളതു പോലെ മൂങ്ങയും മരണത്തിന്റെ ദൂതുമായാണ് പലപ്പോഴും വരുന്നത്. നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ് പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നത്.

 നായ ദേഹം ചൊറിയുന്നത്

നായ ദേഹം ചൊറിയുന്നത്

നായകള്‍ക്ക് മരണത്തെ പെട്ടെന്ന് തിരിച്ചറിയാനാകും എന്നതാണ് സത്യം. നായ തറയില്‍ കിടന്ന് അസാധാരണമായ വിധം ദേഹം ചൊറിയുന്നത് പലപ്പോഴും ആ വീട്ടിലാരുടെയെങ്കിലും മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.

വീട്ടുപകരണങ്ങളും മരണവും

വീട്ടുപകരണങ്ങളും മരണവും

ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസ്സും പാത്രവും വീണുടയുന്നതും ഇത്തരം ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചുമരിലിരുന്ന ചിത്രം തനിയേ വീടണുടയുക എന്നതും നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.

 സ്വപ്‌നത്തിലെ മരണം

സ്വപ്‌നത്തിലെ മരണം

സ്വപ്‌നത്തില്‍ പല്ല് കൊഴിയുന്നതും വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകള്‍ തന്നെയാണ്.

 മരണത്തെക്കുറിച്ചുള്ള സംസാരം

മരണത്തെക്കുറിച്ചുള്ള സംസാരം

മരണത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ പലപ്പോഴും മരണത്തെ വിളിച്ചു വരുത്തും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഇത്തരം സംസാരങ്ങള്‍ മരണത്തിന്റെ സൂചനകള്‍ തന്നെയാണ്.

English summary

Death Omens and Signs

Everyone born on the earth must die one day. Every culture has developed some beliefs regarding some signs and omens that could foretell an instance of death in a family. Let us look into some of those popular ones
Story first published: Thursday, June 2, 2016, 15:09 [IST]