For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം, നിങ്ങളെ അദ്ഭുതപ്പെടുത്തും കാരണങ്ങള്‍

|

ജനിച്ചാല്‍ മരണം സുനിശ്ചിതം. ഇത് എപ്പോഴാണെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തതയില്ലാത്തത്.

മരണകാരണങ്ങള്‍ പലതാകാം, അപകടങ്ങള്‍, രോഗങ്ങള്‍, വാര്‍ദ്ധക്യസഹജമായ സ്വാഭാവിക മരണം, ആത്മഹത്യ എന്നിങ്ങനെ പോകുന്നു ഇത്.

ചില രോഗങ്ങള്‍ മരണകാരണമാകാറുണ്ട്. പല കാരണങ്ങളാലും മരിയ്ക്കുമെന്നുറപ്പിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ മരണത്തിന് ചിലപ്പോള്‍ ചില അദ്ഭുതപ്പെടുത്തുന്ന കാരണങ്ങളുമുണ്ടാകാം. മരണകാരണമാകുമെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത ചില കാരണങ്ങള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,

വലിയ സ്തനങ്ങള്‍

വലിയ സ്തനങ്ങള്‍

വലിയ സ്തനങ്ങള്‍ മരണകാരണമാകുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്തനവലിപ്പം നടുവേദന, കഴുത്തു വേദന, കൈ വേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കാറുണ്ട്. ഇതിനു വേണ്ടി പലതരം മരുന്നുകളെ ആശ്രയിക്കുന്നവരുമുണ്ട്. ഇത് മരണകാരണമാകാം.

കാപ്പി

കാപ്പി

കാപ്പിയ്ക്ക് ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ അമിതമായി കാപ്പി കുടിയ്ക്കുന്നത് രക്തസമ്മര്‍ദം വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തുന്നു. ഇത് എപ്പിനെഫ്രിന്‍ എന്ന ഘടകം ശരീരത്തില്‍ ഉല്‍പാദിപ്പിയക്കും. ഇന്‍സുലിന്‍ പ്രക്രിയ തടസപ്പെടുത്തുവാന്‍ ഇതുമതി. ഇത്തരം പ്രശ്‌നങ്ങള്‍ മരണത്തിലേയ്ക്കു നയിച്ചേക്കാം.

മുഴുവന്‍ ധാന്യങ്ങള്‍

മുഴുവന്‍ ധാന്യങ്ങള്‍

മുഴുവന്‍ ധാന്യങ്ങള്‍ ആരോഗ്യകരമാണെന്നാണ് പൊതുവെ പറയുക. എന്നാല്‍ ഇവയില്‍ ഫൈറ്റേറ്റ്‌സ് എന്നൊരു ഘടകമുണ്ട്. ഇത് അയേണ്‍, മഗ്നീഷ്യം, സിങ്ക്, കാല്‍സ്യം തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യുന്നതു തടയും. ടൈപ്പ് 2 ഡയബെറ്റിസ്, ഓസ്റ്റിയോപെറോസിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇട വരുത്തും.

സ്ലീപ്പിംഗ് പില്‍സ്‌

സ്ലീപ്പിംഗ് പില്‍സ്‌

പല പ്രശ്‌നങ്ങളാലും ഉറക്കത്തിന് സ്ലീപ്പിംഗ് പില്‍സിനെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഒരു വര്‍ഷം 135 ഉറക്കഗുളികകള്‍ വരെ കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇത് മരണത്തിലേയ്ക്കും നയിക്കാം.

ഉപ്പ്

ഉപ്പ്

ഉപ്പ് ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ ഉപ്പ് കിഡ്‌നി സ്‌റ്റോണ്‍, ഹൈപ്പെര്‍ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്കു നയിക്കും. ഇത് സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നിവയ്ക്കു കാരണമാവുകയും ചെയ്യും.

ഇരുന്നു ജോലി

ഇരുന്നു ജോലി

കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നതും ചിലപ്പോള്‍ മരണകാരണമാകാറുണ്ട്. ഇങ്ങനെ കുത്തിപ്പിടിച്ചിരുന്നു ജോലി ചെയ്യുന്നത് ഹൃദയപ്രശ്‌നങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള കാരണമാകാം. ഇത് മരണത്തിലേയ്ക്കു നയിക്കാം.

വായു

വായു

നിങ്ങള്‍ ശ്വസിയ്ക്കുന്ന വായു പോലും ചിലപ്പോള്‍ മരണകാരണമായേക്കാം. അതായത് മലിനമായ വായു. ഇത് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പലതരം അസുഖങ്ങള്‍ക്ക് ഇത് വഴി വയ്ക്കാം.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കൂടുന്നത് ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കാം. മരണഹേതുവാകുകയും ചെയ്യാം.

സെക്‌സ് കുറയുന്നത്

സെക്‌സ് കുറയുന്നത്

ദമ്പതികളിലെ സെക്‌സ് കുറയുന്നത് മരണത്തിനുള്ള മറ്റൊരു കാരണമാണ്. കാരണം സെക്‌സ് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള കാരണമാണ്. ആരോഗ്യകരമായ ദാമ്പത്യത്തില്‍ സെക്‌സിന് പ്രധാന സ്ഥാനമുണ്ട്. ഇവയുടെ അഭാവം ദമ്പതികളിലെ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

ഒറ്റയ്ക്കുള്ള ജീവിതം

ഒറ്റയ്ക്കുള്ള ജീവിതം

ഒറ്റയ്ക്കുള്ള ജീവിതം ഡിപ്രഷന്‍ അടക്കമുള്ള പലതരം ആരോഗ്യ, മാനസിക പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുന്നു. ഇത് മരണകാരണമാകാം.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ. നിങ്ങളുടെ ബീജം ആരോഗ്യകരമോ?

Read more about: health ആരോഗ്യം
English summary

Surprising Reasons For Death

The causes of death are due to specific reasons. Take a look at these surprising causes of death:
Story first published: Tuesday, October 21, 2014, 10:21 [IST]
X
Desktop Bottom Promotion