For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കമില്ലെങ്കില്‍ മരണം തൊട്ടടുത്ത്‌

|

രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല ഉറങ്ങിയില്ലെങ്കിലാണ് ഏറ്റവും വലിയ പ്രശ്‌നം. ഉറക്കം നഷ്ടപ്പെട്ടാല്‍ പിന്നെ എന്തൊക്കെ ഉണ്ടായിട്ടും യാതൊരു കാര്യവുമില്ല, ആയുസ്സിന്റെ നല്ലൊരു പങ്കാണ് ഉറക്കം നഷ്ടപ്പെടുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത്. സുഖകരമായ ഉറക്കത്തിന് ചില ടിപ്‌സ്

എന്തൊക്കെ പറഞ്ഞാലും ഉറങ്ങിയില്ലെങ്കില്‍ പലപ്പോഴും അതുണ്ടാക്കുന്ന പ്രശ്‌നം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. ആവശ്യത്തിനുറക്കം ലഭിച്ചില്ലെങ്കില്‍ നമ്മള്‍ ഭ്രാന്തന്‍മാരായി മാറുമെന്നതാണ് സത്യം. ഉറക്കം നഷ്ടപ്പെട്ടാല്‍ അതെങ്ങനെയൊക്കെ നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നു നോക്കാം. ഉറക്കക്കുറവ് വരുത്തും പ്രശ്‌നങ്ങള്‍

ദാമ്പത്യബന്ധത്തില്‍ താളപ്പിഴകള്‍

ദാമ്പത്യബന്ധത്തില്‍ താളപ്പിഴകള്‍

പലപ്പോഴും ഉറക്കത്തിന്റെ അഭാവം മാനസികമായും ശാരീരികമായും ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണഅ അമേരിക്കന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ വ്യക്തമാക്കുന്നത്. ഇത് പലപ്പോഴും മനാസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കും.

തെറ്റുകളുടെ പെരുമഴ

തെറ്റുകളുടെ പെരുമഴ

തെറ്റുകളുടെ പെരുമഴയാണ് പലപ്പോഴും ഇതിന്റെ അനന്തരഫലം. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെയായിരിക്കും ഓരോ ജോലിയും നമ്മള്‍ ചെയ്ത് തീര്‍ക്കുക.

തടി കൂടുന്നതും കുറയുന്നതും സ്വാഭാവികം

തടി കൂടുന്നതും കുറയുന്നതും സ്വാഭാവികം

പ്രതീക്ഷിക്കാത്ത രീതിയിലുള്ള ശാരീരിക മാറ്റമാണ് നമ്മളിലുണ്ടാവുക. ചിലര്‍ക്ക് ഉറക്കത്തിന്റെ അഭാവം അമിതവണ്ണമാണ് സമ്മാനിയ്ക്കുക, എന്നാല്‍ മറ്റു പലര്‍ക്കും ഇതുണ്ടാക്കുന്നത് തടികുറയ്ക്കലായിരിക്കും.

ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരം

ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരം

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. രക്തസമ്മര്‍ദ്ദം, ഹൃദയപ്രശ്‌നങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയ്ക്ക് വഴിവെയ്ക്കും.

സംഭാവനയായി ഡിപ്രഷന്‍

സംഭാവനയായി ഡിപ്രഷന്‍

ഉറക്കക്കുറവിന്റെ സംഭവാനയാണ് ഡിപ്രഷന്‍. ഇത് പിന്നീട്‌ ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മാനസിക നില തകരാറിലാക്കും

മാനസിക നില തകരാറിലാക്കും

ഉറക്കം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് നമ്മുടെ മാനസിക നിലയെയാണ്. ദിവസവും നിര്‍ബന്ധമായും 5 മണിക്കൂറെങ്കിലും ചുരുങ്ങിയത് ഉറങ്ങിയിരിക്കണം.

English summary

Surprising Consequences Of Not Getting Enough Sleep

Not convinced sleep is important? These seven surprising consequences of not getting your eight hours might change your mind.
Story first published: Friday, December 18, 2015, 9:26 [IST]
X
Desktop Bottom Promotion