ധനം സമ്പാദിക്കണോ ഈ നിറങ്ങള്‍ ധരിയ്ക്കാം

Posted By:
Subscribe to Boldsky

ജീവിതത്തില്‍ സാമ്പത്തികഭദ്രത ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ നല്ല ജോലിയും കഴിവും ഉണ്ടായിട്ടും സാമ്പത്തികമായി നല്ല രീതിയില്‍ അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം മാനസികമായും ശാരീരികമായും നമ്മളെയെല്ലാം തളര്‍ത്തും. നിറങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?

കാരണം നവഗ്രഹങ്ങളിലെ ആദ്യ ഏഴ് ഗ്രഹങ്ങള്‍ നമ്മുടെ ജീവിത പുരോഗതിയേയും ഭാഗ്യത്തേയും സാമ്പത്തിക ലാഭത്തേയും പ്രതിനിധികരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ ആഴ്ചയിലെ ഓരോ ദിവസവും നമ്മള്‍ ധരിയ്‌ക്കേണ്ട ചില നിറങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ധരിയ്ക്കുന്നതിലൂടെ നമ്മുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പറയാം.

ഞായര്‍

ഞായര്‍

സൂര്യനാണ് ഞായറിന്റെ ദേവന്‍. അതുകൊണ്ട് തന്നെ സൂര്യന്റെ നിറമായ ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സാമ്പത്തികമായി ഉറപ്പ് നേടിത്തരുന്നു.

തിങ്കള്‍

തിങ്കള്‍

ചന്ദ്രന്റെ ദിവസമാണ് തിങ്കള്‍. ജാതകത്തില്‍ ചന്ദ്രന്റെ ബലം അനുസരിച്ചാണ് സാമ്പത്തികകാര്യങ്ങളില്‍ നാം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിയ്ക്കുന്നത് നമ്മുടെ സാമ്പത്തിക പരാധിനതകളെ ഇല്ലാതാക്കും. ഗുളികയുടെ കവറിലെ ഒഴിഞ്ഞ അറയുടെ രഹസ്യമെന്ത്?

ചൊവ്വ

ചൊവ്വ

ചുവപ്പ് നിറമാണ് കുജന്റെ നിറം. മനുഷഅയന്റെ ബലവും സാമ്പത്തികവും ശാരീരികവുമാ. ശക്തിയും സൂചിപ്പിക്കുന്നതും കുജനാണ്. കുജനെ പ്രീതിപ്പെടുത്താന്‍ ചൊവ്വാഴ്ച ചുവപ്പ് നിറമുള്ള വസ്ത്രം ധരിയ്ക്കാം.

ബുധന്‍

ബുധന്‍

സാമ്പത്തിക ലാഭം നേടാന്‍ ബുദ്ധിശക്തിയും അത്യാവശ്യമാണ്. ബുധനാണ് ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പച്ചനിറമുള്ള വസ്ത്രം ബുധനാഴ്ച ധരിയ്ക്കാവുന്നതാണ്.

വ്യാഴം

വ്യാഴം

മഞ്ഞ നിറമുള്ള വസ്ത്രം വ്യാഴാഴ്ച ധരിച്ചു നോക്കൂ. സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവുന്നത് കാണാം. ഗുരുവാണ് വ്യാഴത്തിന്റെ അധിപന്‍.

വെള്ളി

വെള്ളി

വെള്ളിയാഴ്ച ശുക്രനെ പ്രീതിപ്പെടുത്താം. ഇതിലൂടെ സാമ്പത്തിക ലാഭം ലഭിക്കാന്‍ ചുവപ്പ്, വെള്ള, പിങ്ക് നിറമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം.

 ശനി

ശനി

ശാസ്താവാണ് ശനിയുടെ അധിപന്‍. ശനിയാഴ്ച ദിവസങ്ങളില്‍ കറുപ്പോ നീലയോ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതാണ് ഉത്തമം. ഇതും സാമ്പത്തിക ലാഭം വര്‍ദ്ധിപ്പിക്കും. പൂച്ച കുറുകെ ചാടിയാല്‍ ദു:ശ്ശകുനം?

English summary

Effects of Colors in Astrology

The Science of Colour Therapy and Astrology read on to know more about it.
Subscribe Newsletter