Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗുളികയുടെ കവറിലെ ഒഴിഞ്ഞ അറയുടെ രഹസ്യമെന്ത്?
മരുന്ന് കഴിയ്ക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല, എങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും മരുന്ന് കഴിയ്ക്കാത്തവരും ഉണ്ടാകില്ല. അസുഖം വരുന്നു ഡോക്ടറെ കാണുന്നു ഡോക്ടര്‍ തരുന്ന മരുന്ന് വാങ്ങിയ്ക്കുന്നു കഴിയ്ക്കുന്നു. ഇതല്ലാതെ മരുന്നിനെക്കുറിച്ചോ മരുന്നിന്റെ പാക്കിംഗിനെക്കുറിച്ചോ ആരും അന്വേഷിക്കില്ല.
എന്നാല്‍ ചില മരുന്നുകള്‍ വാങ്ങിക്കുമ്പോള്‍ മരുന്നിന്റെ സ്ട്രിപ്പില്‍ ചില ഒഴിഞ്ഞ അറകള്‍ കാണാം. വായുവല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടാവുകയും ഇല്ല. എന്നാല്‍ എന്തിനാണ് ഇത്തരം അറകള്‍ എന്ന് പലര്‍ക്കും അറിയില്ല. മറുക് പറയുന്നു നിങ്ങളുടെ സെക്സ് വിശേഷങ്ങള്‍

സുരക്ഷാകവചമെന്ന അറകള്‍
ടാബ്ലെറ്റിന്റെ സ്ട്രിപ്പില്‍ കാണുന്ന ഇത്തരം അറകള്‍ ഒരു സുരക്ഷാകവചമായാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകളിലുണ്ടാകുന്ന കെമിക്കല്‍ റിയാക്ഷന് ഒഴിവാക്കാനായാണ് ഇത്തരം സ്ഥലങ്ങള്‍ മരുന്ന് സ്ട്രിപ്പില്‍ ഇടുന്നത്.

ഗുളികകള്‍ തമ്മിലുള്ള അകലം
ഗുളികകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കാനും ഒന്ന് ഒന്നിനോട് കലരാതിരിയ്ക്കാനും ഈ ഒഴിഞ്ഞ അറകള്‍ സഹായിക്കും.

വാണിജ്യപരമായും മുന്നിലാവാന്‍
എന്നാല്‍ എല്ലാ മരുന്നുകളും ഇത്തരത്തില്‍ ഒരു ലക്ഷ്യം വച്ചുള്ളതല്ല. ഒറ്റ ഗുളിക മാത്രമാണ് സ്ട്രിപ്പിലുള്ളതെങ്കില് ഇതില്‍ മരുന്നിന്റെ പൂര്‍ണവിവരം ഉള്ക്കൊള്ളിയ്ക്കാനായാണ് ഈ പരിപാടി.

സ്ട്രിപ്പിന്റെ ഭംഗി
പലപ്പോഴും സ്ട്രിപ്പിന്റെ ഭംഗിയ്ക്കായും ഇത്തരം ചില്ലറ അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യാറുണ്ട്. മാത്രമല്ല ഗുളികയ്ക്ക് പിന്നിലുള്ള വിശദീകരണങ്ങള്‍ കൂടുമ്പോഴും സ്ട്രിപ്പിന്റെ ഭംഗി നിലനിര്‍ത്താനും ഇത് സഹായിക്കും.

ഗുളികകളുടെ ദൈര്‍ഘ്യത്തിന്
പലപ്പോഴും ഗുളികകള്‍ ദീര്‍ഘദൂരത്തേക്ക് കയറ്റി അയയ്ക്കുമ്പോള്‍ അത് പൊടിഞ്ഞു പോകാതിരിയ്ക്കാനും ഈ ഒഴിഞ്ഞ അറകള്‍ സഹായിക്കുന്നു.



Click it and Unblock the Notifications
