Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്മാര് പേടിയ്ക്കണം താടിയെ, കാരണം
താടിക്കാര്യങ്ങളിലെ ചില സത്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
താടി പുരുഷന് എന്നും അലങ്കാരം തന്നെയാണ്. പൗരുഷത്തിന്റെ പ്രതീകമാണ് താടി എന്നാണ് പറയപ്പെടുന്നതും. എന്നാല്‍ താടിയ്ക്ക് പിന്നില്‍ ചില വസ്തുതകള്‍ ഒക്കെയുണ്ട്. പലപ്പോഴും വിഡ്ഡിത്തമെന്നു തോന്നാവുന്ന പല കാര്യങ്ങളാണ് താടിയെക്കുറിച്ച് ഒരു കാലത്ത് നിലനിന്നിരുന്നത്. നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
പണ്ട് കാലത്ത് താടി വളര്‍ത്തുന്നവര്‍ ബുദ്ധിജീവികളാണ് എന്നൊരു വെയ്പ്പുണ്ടായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് അത് ആരാധനയുടെ ഭാഗമായി മാറി. എന്നാല്‍ ഇതൊന്നുമല്ല നിങ്ങളെ കുടുക്കുന്ന താടിക്കാര്യങ്ങള്‍. അവ എന്തൊക്കെ എന്ന് നോക്കാം. സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...

താടിയും ഭയവും
ഭയം താടിയോടോ? അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ചിലര്‍ക്ക് താടിയോട് ഭയമുണ്ടായിരിക്കും. എന്നാല്‍ ഇതിനെപ്പറയുന്ന പേരാണ് പൊഗണോഫോബിയ.

ഫിഡല്‍ കാസ്ട്രോയും താടിയും
ഫിഡല്‍ കാസ്ട്രോയുടെ താടി വളരെ പ്രശസ്തമാണ്. എന്നാല്‍ യു എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിയ കാസ്ട്രോയുടെ ചിത്രത്തില്‍ നിന്ന് താടി വൃകൃതമാക്കാന് ഒരു ശ്രമം നടത്തിയിരുന്നു.

സ്വര്‍ണനിറമുള്ള താടി
പുരാതന ഈജിപ്തിലെ ആളുകള്‍ക്ക് സ്വര്‍ണനിറമുള്ള താടികളോടായിരുന്നു ഒരു കാലത്ത് ഭ്രമം.

സമൂഹത്തിലെ നില
സമൂഹത്തിലെ നിലയും വിലയും താടി നോക്കി നിശ്ചയിക്കുന്നവരും കുറവല്ല.

താടിയുടെ വളര്‍ച്ച
താടിയുടെ വളര്‍ച്ച രാത്രി കാലങ്ങളേക്കാള്‍ പകലിലാണ് ഉണ്ടാവുക എന്നതാണ് സത്യം.

താടിയും മീശയും
താടി മാത്രമല്ല മീശയും മോശമൊന്നുമല്ല. നിങ്ങള്‍ വര്‍ഷത്തില്‍ ഒരു ആവറേജ് അളവ് ബിയര്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മീശയുടെ വളര്‍ച്ച ഒരു ബിയര്‍ ബോട്ടിലിന്റെ പകുതി വരും.

ബോക്സര്‍മാരുടെ താടി
ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസ്സിയേഷന് ബോക്സര്‍മാരെ താടി വളര്‍ത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

താടിയില്‍ തൊട്ടാല്‍ യുദ്ധം
പണ്ട് ഒരാള്‍ മറ്റൊരാളുടെ താടിയില്‍ തൊടുന്നത് യുദ്ധത്തിലാണ് അവസാനിച്ചിരുന്നത്. താടിയില്‍ തൊടുന്നത് അത്രയേറെ അപമാനമുള്ള കാര്യമായാണ് കണ്ടിരുന്നത്.

മരണവും താടിയും
പുരാതന റോമില്‍ ബന്ധുക്കളാരെങ്കിലും മരിച്ചാല്‍ താടി വടിയ്ക്കുന്ന ശീലം പുരുഷന്മാര്ക്കുണ്ടായിരുന്നു.

അലര്‍ജിയില്‍ നിന്ന് രക്ഷിക്കാന്‍
അലര്‍ജിയില്‍ നിന്നും പൊടിയില്‍ നിന്നും രക്ഷിക്കാന്‍ താടിയ്ക്ക് കഴിയും എന്നതാണ് മറ്റൊരു ഗുണം.



Click it and Unblock the Notifications
