For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കറിയാത്ത ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

By Super
|

ക്രിക്കറ്റ് ആവേശം തിരതല്ലുന്ന വേള്‍ഡ് കപ്പ് കാലമാണല്ലോ ഇത്. നിങ്ങളും ക്രിക്കറ്റിന്‍റെ ആവേശം ഉള്‍ക്കൊള്ളുന്ന ഒരു കളി പ്രേമി ആയിരിക്കാം.

നിങ്ങള്‍ക്കറിയാനിടയില്ലാത്ത രസകരമായ ചില ക്രിക്കറ്റ് വിശേഷങ്ങളെ ഇവിടെ പരിചയപ്പെടാം.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

സച്ചിന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയുമോ? 1987 ല്‍ ബ്രാബൂണ്‍ സ്റ്റേഡിയത്തില്‍ വെച്ച് ഒരു പ്രാക്ടീസ് മാച്ചിനിടെയായിരുന്നു ഇത്. പാക്കിസ്ഥാന്‍റെ ഒരു പകരക്കാരന്‍ ഫീല്‍ഡറായിട്ടായിരുന്നു സച്ചിന്‍റെ കളി.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

വിനോദ് കാംബ്ലിയുടെ ടെസ്റ്റ് മാച്ച് ശരാശരി, അദ്ദേഹത്തിന്‍റെ ബാല്യകാല സുഹൃത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടേതിനേക്കാള്‍ മികച്ചതാണ് - രണ്ട് ബാക്ക് ടു ബാക്ക് ഡബിള്‍ ടണ്ണുകളടക്കം വിനോദ് കാംബ്ലി 14 ടെസ്റ്റ് മാച്ചുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ശരാശരി 200 ടെസ്റ്റിന് ശേഷം 53.78 ആണെങ്കില്‍ വിനോദ് കാംബ്ലിയുടേത് 54.20 ആണ്.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ഒരു ടെസ്റ്റ് മാച്ചില്‍ മൂന്ന് തവണ സുനില്‍ ഗവാസ്കര്‍ പുറത്തായി - 10000 ടെസ്റ്റ് റണ്ണുകള്‍ നേടിയ ആദ്യ ബാറ്റ്സ്മാനാണ് സുനില്‍ ഗവാസ്കര്‍. 34 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ശേഷമാണ് ഗവാസ്കര്‍ കളി അവസാനിപ്പിക്കുന്നത്. എന്നാല്‍ ഒരു ടെസ്റ്റില്‍ ആദ്യ ബോളില്‍ തന്നെ മൂന്ന് തവണ ഗവാസ്കര്‍ പുറത്തായിട്ടുണ്ട്. ജിയോഫ് ആര്‍നോള്‍ഡ്(എഡ്ഗ്ബാസ്റ്റണ്‍, 1974), മാല്‍കോം മാര്‍ഷല്‍(കൊല്‍ക്കത്ത, 1984), ഇമ്രാന്‍ ഖാന്‍(ജയ്പൂര്‍, 1987) എന്നീ ബൗളര്‍മാരാണ് ഇതിന് കാരണമായത്.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിസ് ഗെയ്‍ലാണ് ആദ്യമായി ഒരു ടെസ്റ്റ് മാച്ചില്‍ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ചത് - 137 വര്‍ഷങ്ങളിലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെവിടെയും ആരും ഒരു ടെസ്റ്റ് മാച്ചിലെ ആദ്യ ബോളില്‍ സിക്സറടിച്ചിട്ടില്ല. എന്നാല്‍ 2012 ല്‍ സൊഹാഗ് ഗാസിയുടെ പന്തില്‍ ക്രിസ് ഗെയ്‍ലാണ് ഇത് ആദ്യമായി സാധിച്ചത്.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

അബ്ബാല് അലിയ ബെയ്ഗാണ് ഒരു ടെസ്റ്റ് മാച്ചിനിടെ ആദ്യമായി ചുംബിക്കപ്പെട്ട ഇന്ത്യന്‍ കളിക്കാരന്‍ - 1960 ല്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആസ്ത്രേലിയക്കെതിരായ കളിയില്‍ അബ്ബാസ് അലി അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി ബാറ്റ്സ്മാനെ അഭിനന്ദിക്കാനായി ഓടിയെത്തുകയും, കവിളില്‍ ഒരു ചുടുചുംബനം സമ്മാനിക്കുകയും ചെയ്തു.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

എം.എല്‍ ജയ്സിംഹയും രവിശാസ്ത്രിയും മാത്രമാണ് ടെസ്റ്റിലെ അഞ്ച് ദിവസവും ബാറ്റ് ചെയ്ത ഇന്ത്യക്കാര്‍.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ഇന്ത്യക്കും ഇംഗ്ലണ്ടിനും വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഏക കളിക്കാരനാണ് സെയ്ഫ് അലിഖാന്‍റെ പിതാവ് ഇഫ്തിഖാര്‍ അലി ഖാന്‍ പട്ടൗഡി.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രാഡ്മാന്‍റെ വിക്കറ്റെടുത്ത ഏക ബൗളറാണ് ലാല അമര്‍‌നാഥ്.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

1986 ലെ ആസ്ത്രേലിയ കപ്പിനുള്ള കളിയും, 2014 ലെ ഏഷ്യ കപ്പിലും ഇന്ത്യ- പാക്ക് കളിയില്‍ അപൂര്‍വ്വമായ സാദൃശ്യമുണ്ട്.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

1983 ല്‍ ഇന്ത്യ വേള്‍ഡ് കപ്പ് നേടുകയും, മൂന്ന് വര്‍ഷത്തിന് ശേഷം 1986 ല്‍ ആദ്യത്തെ ടെസ്റ്റ് നേടുകയും ചെയ്തു.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

60 ഓവര്‍, 50 ഓവര്‍, 20 ഓവര്‍ വേള്‍ഡ് കപ്പുകളില്‍ വിജയിച്ച ഏക രാജ്യമാണ് ഇന്ത്യ.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

സ്വന്തം ജന്മദിനത്തില്‍ ഹാട്രിക്കെടുത്ത ഏക ബൗളറാണ് പീറ്റര്‍ സിഡില്‍. 2010 നവംബര്‍ 25 ന് ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഇത് സാധിച്ചത്.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ഒരു ഇന്നിംഗ്സില്‍ ജിം ലേക്കറും, അനില്‍ കുംബ്ലേയും പത്ത് വിക്കറ്റെടുക്കുന്നതിന് സാക്ഷിയായ ഒരാളേയുള്ളൂ. പത്ത് വയസുള്ളപ്പോളാണ് റിച്ചാര്‍ഡ് സ്റ്റോക്ക്സ് 1956 ലെ ഓള്‍ഡ് ടാഫോര്‍ഡ് ടെസ്റ്റില്‍ ആസ്ട്രേലിയക്കെതിരെ ജിം ലേക്കര്‍ 10 വിക്കറ്റെടുക്കുന്നതിന് സാക്ഷ്യം വഹിച്ചത്. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ് കാണുമ്പോള്‍ ഒരു ഇന്നിംഗ്സില്‍ അനില്‍ കുംബ്ലെ പത്ത് വിക്കറ്റെടുക്കുന്നതും ഇദ്ദേഹം കണ്ടു. ഇവ രണ്ടുമാണ് തന്‍റെ ജീവിതത്തില്‍ അദ്ദേഹം ആകെ കണ്ട രണ്ട് ടെസ്റ്റുകള്‍.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ഇന്ത്യക്ക് രണ്ടാമത്തെ വേള്‍ഡ് കപ്പ് ലഭിക്കുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ്. രണ്ടാമത്തെ ടെസ്റ്റ് നേടുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം 2014 ലും.

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ക്രിക്കറ്റ്‌ രഹസ്യങ്ങള്‍

ഏറ്റവും വേഗത്തിലുള്ള ആദ്യ ഒഡിഐ സെഞ്ച്വറി നേടാന്‍ ഷാഹിദ് അഫ്രിദി ഉപയോഗിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റാണ് - 1996 ല്‍ നെയ്റോബിയില്‍ വെച്ചുള്ള കളിയില്‍ വെസ്റ്റ് ഇന്‍ഡീസു മുതല്‍ നെയ്റോബി വരെ കളിക്കാന്‍ ഷാഹിദ് അഫ്രിദിക്ക് നല്ലൊരു ബാറ്റ് ലഭിച്ചില്ല. അപ്പോളാണ് വഖാര്‍ യൂനിസ് സച്ചിന്‍റെ ബാറ്റ് അഫ്രിദിക്ക് നല്കിയത്. 11 സിക്സുകളും, ആറ് ബൗണ്ടറികളും അടിച്ച് 37 ബോളില്‍ അഫ്രിദി ശ്രീലങ്കയ്ക്കെതിരെ സെഞ്ച്വറി നേടി. ഇതാണ് ഏറ്റവും വേഗത്തിലുള്ള ഒഡിഐ സെഞ്ച്വറി. ഇപ്പോള്‍ ഈ റെക്കോര്‍ഡ് ന്യൂസിലന്‍ഡിന്‍റെ കോറേ ആന്‍ഡേഴ്സണാണ്.ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്!!

English summary

If You Are A Cricket Fan Should Aware About These Things

Call yourself a cricket superfan? Well, then how many of these amazing facts do you know? have a look
 
 
Story first published: Friday, February 27, 2015, 20:52 [IST]
X
Desktop Bottom Promotion