ഡാന്‍സ് കളിച്ചാല്‍ ഗുണങ്ങള്‍ പലത്..

Posted By:
Subscribe to Boldsky

ഡാന്‍സ് കളിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ടെന്നറിയാമോ? ശരീര സംരക്ഷണത്തിന് മികച്ച മാര്‍ഗമാണ് ഡാന്‍സ്. നിങ്ങളുടെ ശരീരത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഡാന്‍സ് പരിഹാരം നല്‍കും. വിരസത,സ്‌ട്രെസ്സ്, അസ്വസ്ഥത എന്നിവയൊക്കെ മാറ്റി സന്തോഷമുള്ള മൂഡ് നല്‍കാന്‍ ഡാന്‍സിന് കഴിയും.

നല്ലൊരു വ്യായാമം എന്നു വേണമെങ്കില്‍ ഡാന്‍സിനെ പറയാം. തടി കുറയ്ക്കാനും, ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും, ഫിറ്റ്‌നസ് കിട്ടാനുമൊക്കെയാണോ നിങ്ങള്‍ പരിശ്രമിക്കുന്നത്. ഡാന്‍സ് കളിച്ചാല്‍ ഇതൊക്കെ നിങ്ങള്‍ക്ക് കിട്ടും. ഡാന്‍സ് കളിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ നോക്കാം...

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ മനസ്സിനും ശരീരത്തിന് ഡാന്‍സ് കളിക്കുന്നതിലൂടെ ദൃഢത കൈവരിക്കാം. ഇതിലൂടെ ആത്മവിശ്വാസം നിങ്ങളില്‍ വന്നു ചേരുന്നു.

നല്ലൊരു വ്യായാമം

നല്ലൊരു വ്യായാമം

ശരീരത്തിന് നല്‍കാവുന്ന മികച്ച വ്യായാമമാണ് ഡാന്‍സ്. ശരീരം മുഴുവനായും ഇളകുന്നു. ഇത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തരുന്നു.

സ്ട്രസ്സ് കുറയ്ക്കുന്നു

സ്ട്രസ്സ് കുറയ്ക്കുന്നു

ഡാന്‍സ് കളിക്കുന്നതിലൂടെ മനസ് ശാന്തമാക്കാന്‍ കഴിയും. നിങ്ങള്‍ക്കുണ്ടാകുന്ന എല്ലാ സ്ട്രസ്സുകളും ഇതിലൂടെ നീക്കം ചെയ്യാം. നല്ല പാട്ടുകള്‍ കേട്ട് നൃത്തം ചെയ്യുന്നത് സന്തോഷമാര്‍ന്ന നിമിഷം നിങ്ങള്‍ക്ക് സമ്മാനിക്കും.

മാനസികമായി ബാലന്‍സ് തരുന്നു

മാനസികമായി ബാലന്‍സ് തരുന്നു

മാനസികമായി സംരക്ഷണം തരാന്‍ ഡാന്‍സിന് സാധിക്കും. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാതെ ചെറുത്തു നിര്‍ത്താന്‍ സാധിക്കും. നിങ്ങള്‍ ഡാന്‍സിനെ സ്‌നേഹിക്കുക.

തടി കുറയും

തടി കുറയും

ഡാന്‍സ് കളിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകള്‍ ഇല്ലാതാകുന്നു. ഇതുവഴി തടി കുറയുകയും ശരീരത്തിന് നല്ല രൂപഭംഗി കിട്ടുകയും ചെയ്യുന്നു.

English summary

health benefits of dance

Dance and find its joys again. The benefits are numerous. Read on to find out some great reasons to dance.
Story first published: Wednesday, March 11, 2015, 17:20 [IST]