For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജാതകത്തിലെ അശുഭകരമായ ഗ്രഹയോഗങ്ങള്‍: ദോഷപരിഹാരം ഇപ്രകാരം

|

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജാതക ദോഷവും ജാതകഗുണങ്ങളും എല്ലാം കണക്കാക്കുന്നത്. ഇവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നത് തന്നെയാണ്. ജാതകത്തില്‍ ധാരാളം അനുകൂല ഫലങ്ങള്‍ ഉള്ളതായി നമുക്കറിയാം. എന്നാല്‍ അശുഭകരമായി കണക്കാക്കുന്ന ചില യോഗങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് കരുതിയിരിക്കുന്നത് നല്ലതാണ്.

Top Most Feared Yogas

ഇത്തരം യോഗങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴു അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജ്യോതിഷത്തിലെ ഏറ്റവും അശുഭകരവും ഭയപ്പെടുത്തുന്നതുമായ അഞ്ച് യോഗകളെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതിനുള്ള പരിഹാരങ്ങളെക്കുറിച്ചും വിശദമായി അറിയുക.

 കേമദ്രുമ യോഗം

കേമദ്രുമ യോഗം

കേമദ്രുമയോഗമാണ് ഇതില്‍ ആദ്യത്തേത്. അതില്‍ ചന്ദ്രന്റെ പ്രത്യേക സ്ഥ്ാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ചന്ദ്രന്‍ ഒരു ഗൃഹത്തിലോ രാശിയിലോ ആയിരിക്കുമ്പോള്‍ ആ ഗൃഹത്തില്‍ നിന്ന് രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവത്തില്‍ സൂര്യന്‍ ഒഴികെ മറ്റൊരു ഗ്രഹവും നില്‍ക്കുന്നില്ലെങ്കില്‍ അത് കേമദ്രുമയോഗത്തിന് കാരണമാകുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ഈ ഭാവങ്ങളില്‍ രാഹുവോ കേതുവോ ഉണ്ടെങ്കിലും കേമദ്രുമയോഗം സംഭവിക്കുന്നു. ഈ യോഗം ജാതകനെ ദരിദ്രനാക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ജീവിതത്തില്ഡ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഈ യോഗം ജീവിതത്തില്‍ ദാരിദ്ര്യം, ബുദ്ധിമുട്ടുകള്‍, മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാക്കുന്നു.

പ്രതിവിധികള്‍ ഇപ്രകാരം

പ്രതിവിധികള്‍ ഇപ്രകാരം

എന്നാല്‍ കേമദ്രുമയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പ്രതിവിധികള്‍ കണ്ടെത്താവുന്നതാണ്. ശിവനെ ആരാധിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് കൂടാതെ ശിവന് ജലധാര, പാലഭിഷേകം എന്നിവ നടത്തുക. അതോടൊപ്പം തന്നെ ശിവസഹസ്രനാമ സ്‌തോത്രം പാരായണം ചെയ്യുകയും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് കേമദ്രുമയോഗത്തിന്റെ സ്വാധീനം കുറക്കുന്നു. ഇവര്‍ പുണര്‍തം നാളില്‍ വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. പതിവായി ശ്രീ സൂക്തം പാരായണം ചെയ്യണം. കൂടാതെ ജലം സൂര്യഭഗവാന് അര്‍പ്പിക്കുകയും വേണം. ഇതെല്ലാം ചെയ്യുന്നതിലൂടെ കേമദ്രുമയോഗത്തിന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ കുറയുന്നു.

ചണ്ഡാല യോഗം

ചണ്ഡാല യോഗം

വ്യാഴവും രാഹുവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ദോഷകരമായ ഒരു യോഗമാണ് ചണ്ഡാല യോഗം. ഇത് വ്യാഴവും രാഹുവും ഏതെങ്കിലും ഒരു രാശിയിലോ ഗൃഹത്തിലോ ഒന്നിച്ച് നില്ക്കുമ്പോഴോ ജാതകത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോഴോ ഈ യോഗം രൂപപ്പെടുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് അങ്ങേയറ്റം അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ കരിയറില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. നിങ്ങളുടെ അറിവിലും ബോധത്തിലും ഇത് സ്വാധീനം ചെലുത്തുന്നു. പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടെ തന്നെ ഉണ്ടാവുന്നു. ഇത് ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ വര്‍ദ്ധിച്ചുവരുന്ന നിഷേധാത്മകതയിലേക്ക് വരെ അവരെ നയിക്കുന്നു. പരാജയങ്ങളിലേക്ക് ജീവിതം എത്തപ്പെടുന്നു.

ദോഷ പരിഹാരം

ദോഷ പരിഹാരം

ഈ യോഗത്തിന്റെ ദോഷപരിഹാരത്തിന് വേണ്ടി വ്യാഴത്തിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ പൂജ ചെയ്യുമ്പോളും ശ്രദ്ധിക്കേണ്ടതാണ്. അധ്യാപകരെ ആരാധിക്കുകയും ജീവിതത്തില്‍ അവരോട് ചേര്‍ന്ന് ഗുരുപൂജ നടത്തുകയും ചെയ്യുക. നിങ്ങള്‍ വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും ചന്ദനം കസമര്‍പ്പിക്കുകയും വേണം. ഇത് കൂടാതെ രാഹുവിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി രാഹു ബീജമന്ത്രം ജപിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച പഠനോപകരണങ്ങള്‍ ദാനം ചെയ്യണം. പശുവിനെ പരിപാലിക്കുകയും വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക. ഗണപതിയേയും സരസ്വതിയേയും ആരാധിക്കുന്നതും നല്ലതാണ്.

മംഗല്യ ദോഷം

മംഗല്യ ദോഷം

വിവാഹത്തിന്റെ കാര്യത്തില്‍ നാം സാധാരണ കണ്ട് വരുന്ന ഒന്നാണ് മംഗല്യ ദോഷം അഥവാ മംഗള ദോഷം. ഇത് ചൊവ്വാ ഗ്രഹത്തിന്റെ സ്വാധീനം നിമിത്തം സംഭവിക്കുന്നതാണ്. പലപ്പോഴും ദമ്പതികളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിയാത്തതിന് കാരണം ഇത്തരത്തിലുള്ള ദോഷങ്ങളാണ്. ഇത് നിലക്കാത്ത പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചൊവ്വ ഗ്രഹം ഒരാളുടെ ജാതകത്തിലെ ഒന്നാമത്തെ, നാലാമത്തെ, ഏഴാമത്തെ, എട്ടാമത്തെ, അല്ലെങ്കില്‍ പന്ത്രണ്ടാമത്തെ ഭാവത്തിലോ ആയിരിക്കുമ്പോള്‍ ആണ് മംഗല്യ ദോഷവും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിയും വരുന്നത്. പലപ്പോഴും വിവാഹ മോചനത്തിലേക്കും അകാല മരണത്തിലേക്കും വരെ കാര്യങ്ങള്‍ എത്തതുന്നു. ഇത് കൂടാതെ ശാരീരികവും സാമ്പത്തികവുമായ പല വിധത്തിലുള്ള നഷ്ടങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്നു.

ദോഷപരിഹാരം

ദോഷപരിഹാരം

എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നിരവധി പരിഹാരങ്ങള്‍ ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളില്‍ കുംഭവിവാഹം പ്രതിവിധിയായി കണക്കാക്കുന്നു. ഇത് കൂടാതെ എല്ലാ ദിവസവും ചൊവ്വാ ദോഷമുള്ള വ്യക്തി മംഗള ചണ്ഡികാ സ്‌തോത്രം ജപിക്കേണ്ടതാണ്. ഗണപതിക്ക് കുങ്കുമം അര്‍പ്പിക്കുക. മഹാ മൃത്യുഞ്ജയ് മന്ത്രം ജപിക്കുക. കൂടാതെ മംഗള ഗൗരിയെ ആരാധിക്കുന്നത് മംഗളദോഷത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു. സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുന്നതും നല്ലതാണ്. ശ്രീമദ് ഭഗവദ് പതിനെട്ടാം അധ്യായത്തിലെ ഒമ്പതാം ശ്ലോകമോ ശ്ലോകമോ ജപിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഇത്തരം ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ആചാരപ്രകാരം അവരെ വിഷ്ണുവിന്റെ വിഗ്രഹത്തില്‍ വിവാഹം കഴിപ്പിക്കണം. ഇതിനുശേഷം, നിങ്ങള്‍ക്ക് പ്രധാന വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാം.

അംഗാരക ദോഷം

അംഗാരക ദോഷം

എന്താണ് അംഗാരക ദോഷം എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജാതകത്തില്‍ രാഹുവോ കേതുവോ ചൊവ്വയ്ക്കൊപ്പം ഒരേ ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതാണ് അംഗാരക ദോഷം. ഇതുകൂടാതെ, കേതു അല്ലെങ്കില്‍ രാഹു ചൊവ്വയുടെ ഭാവത്തില്‍ സ്ഥിതി ചെയ്താലും ഈ ദോഷം സംഭവിക്കുന്നു. ഏറ്റവും മോശം യോഗങ്ങളില്‍ ഒന്നാണ് ഇത്. ജീവിതത്തില്‍ നിലക്കാത്ത പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നു. ഈ യോഗം വളരെയധികം പ്രതികൂല ഫലങ്ങളും ദോഷകരവുമായ അവസ്ഥയും ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇവരുടെ പെരുമാറ്റത്തെ വരെ ഈ യോഗം ബാധിക്കുന്നു. ഇത് അവരെ കൂടുതല്‍ ആക്രമണകാരിയാക്കി മാറ്റുകയും ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ പെരുമഴ പെയ്യിക്കുകയും ചെയ്യുന്നു. പലപ്പോഴും പല കാര്യങ്ങളിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടാവുന്നു.

ദോഷ പരിഹാരം

ദോഷ പരിഹാരം

അംഗാരക ദോഷ പരിഹാരത്തിന് വേണ്ടി ദോഷകരമായ ഗ്രഹങ്ങളെ ശാന്തമാക്കുന്നതിന് വേണ്ടിയുള്ള പൂജാവിധികള്‍ ചെയ്യേണ്ടതാണ്. ചൊവ്വ-രാഹു അംഗാരകയോഗം ഉണ്ടെങ്കില്‍ ഈഗ്രഹങ്ങളുമായി ബന്ധപ്പെട്ട ബീജമന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഹനുമാന്‍ സ്വാമിക്ക് ചുവപ്പ് നിറത്തിലുള്ള പട്ട് സമര്പ്പിക്കുക. അവില്‍ നിവേദ്യവും നല്‍കേണ്ടതാണ്. ചന്ദ്രന്‍ രോഹിണി നക്ഷത്രത്തില്‍ ആയിരിക്കുമ്പോള്‍ മഹാലക്ഷ്മിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക. ശിവന്റെയും പാര്‍വതിയുടെയും പുത്രനായ കാര്‍ത്തികേയനെ ചൊവ്വാഴ്ച ആരാധിക്കുന്നത് അംഗാരകദോഷം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സഹോദരങ്ങള്‍ക്ക് എപ്പോഴും സഹായം നല്‍കുകയും ബഹുമാനിക്കുകയും ചെയ്യുക. രാത്രിയില്‍, നിങ്ങളുടെ കിടക്കയ്ക്ക് സമീപം വെള്ളം നിറച്ച ഒരു ചെമ്പ് കുടമോ ഒരു ചെറിയ ലോഹ പാത്രമോ സൂക്ഷിക്കാവുന്നതാണ്.

വിഷ ദോഷം

വിഷ ദോഷം

എന്താണ് വിഷദോഷം എന്ന് പലര്‍ക്കും അറിയില്ല. വിഷദോഷം രൂപപ്പെടുന്നത് ചന്ദ്രനും ശനിയും കൂടിച്ചേരുമ്പോഴോ പരസ്പരം ദൃഷ്ടിയിലായിരിക്കുമ്പോഴോ ആണ്. ഇത് ഒരു വ്യക്തിയുടെ ജാതകത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ചന്ദ്രന്‍ അമൃതിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും അത് ശനിയുടെ ദൃഷ്ടിയില്‍ വരുമ്പോള്‍ വിഷത്തിന് തുല്യമായി വരുന്നു. അതുകൊണ്ടാണ് വിഷയോഗം രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരു യോഗത്തിന്റെ സ്വാധീനത്തിലുള്ള വ്യക്തിക്ക് ജീവിതത്തില്‍ നിരാശയും വെറുപ്പും അനുഭവപ്പെടുന്നു. കൂടാതെ മാനസികമായും ബൗദ്ധികമായും വൈകാരികമായും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ഇവരുടെ മനസ്സ് നഷ്ടപ്പെടുന്നു. ഇത് ശുഭഫലങ്ങളെ ജീവിതത്തില്‍ ഇല്ലാതാക്കുന്നു, വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുകയും കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു.

ദോഷപരിഹാരം

ദോഷപരിഹാരം

ഇത്തരം യോഗങ്ങള്‍ നിങ്ങളില്‍ രൂപപ്പെട്ടാല്‍ ദോഷപരിഹാരം എന്താണ് എന്ന് നോക്കാം. വിഷദോഷത്തിന് പരിഹാരമായി നിങ്ങള്‍ക്ക് ശനിയേയും ചന്ദ്രനേയും ആണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇവര്‍ക്ക് വേണ്ടിയുള്ള ബീജമന്ത്രങ്ങള്‍ ഉരുവിടുകയാണ് ചെയ്യേണ്ടത്. ശിവന് രുദ്രാഭിഷേകം അര്‍പ്പിക്കുകയും ജീവിതത്തില്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.. ശിവന്റെ രുദ്രാഭിഷേക ചടങ്ങുകള്‍ ഇടയ്ക്കിടെ നടത്തുക. നിങ്ങളുടെ ജന്മദിനത്തില്‍ ശിവന് പ്രത്യേക വഴിപാടുകള്‍ നടത്തുക. ധ്യാനിക്കുക, യോഗാസനങ്ങള്‍ ചെയ്യുക. മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ച് കൊണ്ടിരിക്കുക എന്നത് വിഷദോഷത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്.

Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം ഭാഗ്യാനുഭവങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉടനെShukra Gochar 2022: ശുക്രന്റെ രാശിമാറ്റം ഭാഗ്യാനുഭവങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉടനെ

സഹോദരന് വര്‍ഷം മുഴുവന്‍ ഐശ്വര്യം: രാഖി കെട്ടുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കണംസഹോദരന് വര്‍ഷം മുഴുവന്‍ ഐശ്വര്യം: രാഖി കെട്ടുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കണം

English summary

Top Most Feared Yogas According To Astrology In Malayalam

Here in this article we are sharing some most feared yogas in astrology. Take a look.
Story first published: Friday, August 5, 2022, 13:04 [IST]
X
Desktop Bottom Promotion