Just In
- 50 min ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
- 3 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 4 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 8 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
Don't Miss
- Automobiles
ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല് എന്തുചെയ്യണം? ഒപ്പം കാരണങ്ങളും
- News
ലോട്ടറി അടിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് 56 കാരി; അമ്പരപ്പും അത്ഭുതവും
- Movies
ഉപ്പ ഇല്ല എന്ന് അറിയിക്കാതെയാണ് മക്കളെ വളര്ത്തുന്നത്; എനിക്കൊരു പനി വന്നാലും അവര്ക്ക് പേടിയാ!
- Sports
അടിയോടടി, കണ്ണുതള്ളി യൂസുഫ്! ഭാഗ്യം 'സ്റ്റുവര്ട്ട് ബ്രോഡായില്ല', വീഡിയോ വൈറല്
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള് ഉയര്ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
Maha Shivaratri 2022 Horoscope: ശിവരാത്രി ദിനത്തില് ഈ രാശിക്കാര്ക്ക് ഭഗവാന്റെ അനുഗ്രഹം നിശ്ചയം
ശിവരാത്രിക്ക് ഇനി വെറും മണിക്കൂറുകള് മാത്രമാണ് ബാക്കിയുള്ളത്. എന്നാല് ശിവരാത്രി ദിനത്തില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. കാരണം ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള് ഈ ദിനത്തില് ഓരോ രാശിക്കാര്ക്കും ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ശിവരാത്രിയില് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. 12 രാശിയില് ഇനി പറയുന്ന ചില രാശിക്കാരുണ്ട്. ഇത്തരം രാശിക്കാരില് ഭഗവാന്റെ അനുഗ്രഹം വര്ഷം മുഴുവന് ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാരാണ് ഇവര് എന്ന് നമുക്ക് നോക്കാവുന്നതാണ്.
മഹാ ശിവരാത്രിയെ അക്ഷരാര്ത്ഥത്തില് ശിവന്റെ മഹത്തായ രാത്രി എന്നാണ് പറയുന്നത്. ഐതിഹ്യമനുസരിച്ച്, ഈ രാത്രിയിലാണ് ശിവന് തന്റെ സ്വര്ഗ്ഗീയ നൃത്തം അല്ലെങ്കില് 'താണ്ഡവം നടത്തുന്നത്. അതേസമയം, ഈ ദിവസത്തെ ജ്യോതിഷത്തില് കാണിക്കുന്നത് ശിവന് തന്റെ ഭക്തരെ ആരെയും നിരാശപ്പെടുത്തുന്നില്ലെങ്കിലും, 12 രാശിക്കാരില് എല്ലാ രാശിചിഹ്നങ്ങളില് അഞ്ചിനും ചില പ്രത്യേകതകള് ഉണ്ടാവുന്നുണ്ട് എന്നതാണ്. ഇതിനെക്കുറിച്ച് അറിയാന് ഈ ലേഖനം വായിക്കൂ

മേടം രാശി
മേടം രാശിയെ ഭരിക്കുന്ന ഗ്രഹമായ ചൊവ്വക്ക് ചില പ്രത്യേകതകള് ഈ ശിവരാത്രി ദിനത്തില് ഉണ്ടാവുന്നുണ്ട്. ശിവന് അന്ധകാസുരന് എന്ന അസുരനോട് യുദ്ധം ചെയ്യുകയായിരുന്നു, ഭഗവാന്റെ വിയര്പ്പിന്റെ ഒരു തുള്ളി നിലത്തു തൊടുമ്പോള്, മംഗള് ദേവന് (ചൊവ്വ) രൂപം കൊണ്ടു. ഭഗവാന്റെ കോപം വര്ദ്ധിച്ച സമയത്ത് രൂപം കൊണ്ടതിനാല് ഈ ഗ്രഹവും അഗ്നിജ്വാലയായാണ് കണക്കാക്കുന്നത്. ഈ ഗ്രഹത്താല് ഭരിക്കുന്ന ആളുകള്ക്ക് എളുപ്പത്തില് ദേഷ്യം വരും. ഈ ശിവരാത്രി ദിനത്തില് ഈ രാശിക്കാര്ക്ക് ചില ചില പ്രധാന മാറ്റങ്ങള് അവരുടെ ജീവിതത്തില് പ്രതീക്ഷിക്കാം. ഇത് പോസിറ്റീവ് മാറ്റങ്ങള് ആവുന്നതിനുള്ള സാധ്യത കൂടുതലാണ്.

മിഥുനം രാശി
മിഥുനം രാശിക്ക് ഈ ദിവസം ചില നല്ല വാര്ത്തകള് പ്രതീക്ഷിക്കാവുന്നതാണ്. ഭഗവാന് ശിവനും നിങ്ങളുടെ മേല് പ്രത്യേക അനുഗ്രഹങ്ങള് വര്ഷിക്കുന്ന സമയമാണ് ഈ ശിവരാത്രി. ദാമ്പത്യജീവിതത്തിലെ മാറ്റങ്ങള് പോലും നിങ്ങള്ക്ക് സന്തോഷം കൊണ്ട് വരുന്നതായിരിക്കും. മിക്കവാറും ബന്ധങ്ങളില് മികച്ച സന്തോഷം കണ്ടെത്തുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന് ഈ സമയത്ത് മികച്ച സമയമാണ് എന്നതാണ് സത്യം. നിങ്ങള്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്ന കാര്യത്തില് സംശയം വേണ്ട.

വൃശ്ചികം രാശി
വ്യാഴവുമായി ചേര്ന്ന് ചൊവ്വയും വൃശ്ചിക രാശിയെ ഭാഗികമായി ഭരിക്കുന്നുണ്ട്. അതിനാല്, സാഹചര്യത്തെ ആശ്രയിച്ച് ആയിരിക്കും നിങ്ങളുടെ ജീവിതത്തില് പോസിറ്റീവ് മാറ്റങ്ങള് വരുന്നത്. ഇവരെ തേടി ഭഗവാന്റെ അനുഗ്രഹം കൂടെ തന്നെ ഉണ്ടായിരിക്കും. ഈ രാശിക്കാര്ക്ക് ഈ ശിവരാത്രിയില് ശിവന് പ്രത്യേക അനുഗ്രഹങ്ങള് ഉണ്ടായിരിക്കും. അവര്ക്ക് കൂടുതല് മനസമാധാനവും ജീവിതത്തില് സന്തുലിതാവസ്ഥയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്ന വൃശ്ചികം രാശിക്കാര്ക്ക് കീഴിലുള്ള ആളുകളെ തേടി നിരവധി അവസരങ്ങള് വരുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാര്ക്ക് ശിവന്റെ ഏറ്റവും അടുത്ത പരിചയക്കാരില് ഒരാളായ ശനി ദേവനാണ് (ശനി) മകരം ഭരിക്കുന്നത്. അതിനാല്, മകരം രാശിയിലുള്ളവര്ക്ക് ശനിദേവനില് നിന്നും മഹാദേവനില് നിന്നും പ്രത്യേക അനുഗ്രഹങ്ങള് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ ശിവരാത്രിയില് ഗംഗാജലവും പശുവിന്റെ പാലും കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ഐശ്വര്യവും സന്തോഷവും ഭഗവാന് നല്കുന്നു

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് ഈ മഹാശിവരാത്രിയില് ശനിയുടെ സാന്നിധ്യം രാശിചക്രത്തില് ഉണ്ടാവുന്നുണ്ട്. ഇത് വളരെ പ്രാധാന്യത്തോടെ മറ്റ് മേഖലകളില് സ്വാധീനം ചെലുത്തുന്നുണ്ട്. ഈ രാശിയിലുള്ളവര് ശനിദേവനില് നിന്നും മഹാദേവനില് നിന്നും അനുഗ്രഹം ലഭിക്കുന്നുണ്ട്. പ്രൊഫഷണല് രംഗത്ത് നിങ്ങള് വിജയിക്കുകയും കൂടാതെ സമ്പത്തിലും വരുമാനത്തിലും വര്ദ്ധനവുണ്ടാവുകയും ചെയ്യുന്നുണ്ട്. ഈ ദിനം കുംഭം രാശിക്കാര് ഉപവസിക്കുന്നത് ഭഗവാന്റെ അനുഗ്രഹം ഇവരില് വര്ദ്ധിപ്പിക്കുന്നു.
Maha
Shivratri
2022:
മഹാശിവരാത്രി
ദിനം
ഐശ്വര്യത്തിനായി
വീട്ടില്
പൂജ
ചെയ്യേണ്ടത്
ഇങ്ങനെ
most read:Shivratri Fasting Rules: കോടിപുണ്യത്തിന് ശിവരാത്രി വ്രതം ഇങ്ങനെ വേണം