For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shivratri Fasting Rules: കോടിപുണ്യത്തിന് ശിവരാത്രി വ്രതം ഇങ്ങനെ വേണം

|

ശിവരാത്രി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ശിവരാത്രിക്ക് പുണ്യം ലഭിക്കുന്നതിന് വേണ്ടി നമുക്ക് വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. അതിലുപരി വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്നും ഇത്രയും പ്രധാനപ്പെട്ട വ്രതാനുഷ്ഠാനങ്ങളില്‍ നമ്മളറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഈ വര്‍ഷത്തെ മഹാശിവരാത്രി മാര്‍ച്ച് 1-നാണ്. പാലാഴി മഥന സമയത്ത് ഹലാല വിഷം പുറത്ത് വരുകയും ആ വിഷം മഹാദേവന്‍ കുടിക്കുകയും ചെയ്തു. വിഷം അകത്തേക്ക് കടക്കാതിരിക്കാന്‍ പാര്‍വ്വതി ദേവി ഭഗവാന്റെ കഴുത്തില്‍ പിടിക്കുകയും വിഷം പുറത്തേക്ക് പോവാതിരിക്കുന്നതിന് വേണ്ടി മഹാവിഷ്ണു ഭഗവാന്റെ വായ അടച്ച് പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമശിവന്റെ കഴുത്തില്‍ നീലനിറമായി നിന്നു. ഈ ദിനം ഭഗവാന് ആപത്തൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ ഈ ദിനം ഭഗവാന് വേണ്ടി ഭക്തരും വ്രതമനുഷ്ഠിക്കുന്നു എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ ഭഗവാന്റെ അനുഗ്രഹവും പുണ്യവും ലഭിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശിവരാത്രി ദിനത്തില്‍

ശിവരാത്രി ദിനത്തില്‍

ശിവരാത്രി ദിനത്തില്‍, അതിരാവിലെ എഴുന്നേറ്റു കുളിച്ചതിന് ശേഷം വേണം എല്ലാ കാര്യവും ചെയ്യുന്നതിന്. എന്നാല്‍ കുഴിക്കുമ്പോള്‍ അതില്‍ അല്‍പം എള്ള് തിളപ്പിച്ച വെള്ളം കുളിക്കുന്നതിന് ഉപയോഗിക്കണം. ഇത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

ശിവപൂജ

ശിവപൂജ

അതിന് ശേഷം വീട്ടില്‍ തന്നെ ശിവപൂജ നടത്താവുന്നതാണ്. പാല്, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, പൂക്കള്‍, കോടി വസ്ത്രം, മറ്റ് പൂജാ സാമഗ്രികള്‍ എന്നിവ സമര്‍പ്പിച്ചുകൊണ്ട് വേണം ഭഗവാന് വേണ്ടി പൂജ ചെയ്യുന്നതിന്. വീട്ടില്‍ പൂജ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രത്തില് പൂജ വഴിപാടായി കഴിപ്പിക്കാവുന്നതാണ്. ക്ഷേത്രത്തിലെ പുണ്യസ്‌നാന വേളയില്‍ പരമശിവന്റെ ദിവ്യനാമങ്ങള്‍ ജപിക്കുന്നത് വളരെ ശ്രേഷ്ഠമായി കണക്കാക്കുന്നതാണ്.

ശിവരാത്രി ദിനത്തില്‍ ശിവന് വഴിപാടുകള്‍

ശിവരാത്രി ദിനത്തില്‍ ശിവന് വഴിപാടുകള്‍

ശിവപൂജയ്ക്ക് ശേഷം, ഭക്തന്‍ മഞ്ഞള്‍, ചന്ദനം, കുങ്കുമം, കൂവളത്തിലകള്‍, പൂക്കള്‍, പുതിയ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് വിഗ്രഹത്തെ അലങ്കരിക്കാവുന്നതാണ്. ദേവന്റെ മുന്നില്‍ കര്‍പ്പൂരദീപം തെളിക്കുകയും ആരതി ഉഴിയുകയും ശിവസ്‌തോത്രം ജപിക്കുകയും ചെയ്യുക. പൂജയുടെ സമാപന സമയത്ത് മറ്റ് വഴിപാടുകളില്‍ ധൂപവര്‍ഗ്ഗങ്ങള്‍ കത്തിക്കുക, ക്ഷേത്ര മണികള്‍ മുഴക്കുക എന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ആണ് ശിവരാത്രി ദിനത്തില്‍ ഭഗവാനെ ആരാധിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

ശിവരാത്രി സമയത്ത് ശിവപൂജ

ശിവരാത്രി സമയത്ത് ശിവപൂജ

ശിവരാത്രി സമയത്ത് ശിവപൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്രതം അനുഷ്ഠിക്കുമ്പോള്‍, ഭക്തര്‍ ശിവരാത്രി ദിനത്തില്‍ രാത്രിയില്‍ ഭവനത്തിലോ ക്ഷേത്രത്തിലോ ശിവപൂജ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശിവരാത്രി പൂജ സാധാരണയായി ഓരോ മൂന്നു മണിക്കൂറിലും ഒരിക്കല്‍ ചെയ്യാണം. രാത്രി മുഴുവന്‍ ഇങ്ങനെ നാല് ഭാഗങ്ങളായി തിരിച്ച് വേണം ചെയ്യുന്നതിന്. ആചാരപരമായ കുളിയും പൂജയും ശിവലിംഗത്തിന് ചെയ്യേണ്ടതാണ്. ഭക്തര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ശിവരാത്രി വ്രതാനുഷ്ഠാനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ശിവരാത്രി വ്രതത്തില്‍ അറിഞ്ഞിരിക്കേണ്ടത്

ശിവരാത്രി വ്രതത്തില്‍ അറിഞ്ഞിരിക്കേണ്ടത്

ശിവരാത്രിയിലെ വ്രതം പുലര്‍ച്ചെ ആരംഭിക്കുകയും പകലും രാത്രിയും തുടരുകയും ചെയ്യുന്നു. പഞ്ചാംഗം നിര്‍ദ്ദേശിച്ച പ്രകാരം പാരണ സമയത്ത് മാത്രമേ ഉപവാസം അവസാനിപ്പിക്കാവൂ. ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാല്‍ മാത്രമേ വ്രതാനുഷ്ഠാനത്തിന് ഫലമുണ്ടാവുകയുള്ളൂ. വീട്ടില്‍ അല്ലെങ്കില്‍ ക്ഷേത്രത്തില്‍ ശിവപൂജയ്ക്കൊപ്പം ജാഗ്രത പാലിക്കേണ്ടതാണ്. കാരണം ഭക്ഷണം, പാനീയങ്ങള്‍, വെള്ളം എന്നിവ ഒഴിവാക്കുന്നതാണ് കര്‍ശനമായ ഉപവാസം. എന്നാല്‍ ഉപവാസത്തില്‍ പാലും വെള്ളവും പഴങ്ങളും കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മോശം ചിന്തകള്‍, മോശം കൂട്ടുകെട്ടുകള്‍, മോശം വാക്കുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ്. ഭക്തന്‍ പുണ്യകാര്യങ്ങള്‍ ചെയ്യുകയും അനുഷ്ഠിക്കുകയും എല്ലാ തിന്മകളില്‍ നിന്നും അകന്നുനില്‍ക്കുകയും വേണം. ഇതാണ് ശിവരാത്രി പുണ്യത്തെ മികച്ചതാക്കുന്നത്. ക്ഷേത്രപരിസരത്ത് താമസിക്കുന്നതും, ശിവനാമം ജപിക്കുന്നതും ഭഗവാന്റെ മഹത്വം ശ്രവിക്കുന്നതും എന്നിവ ഭക്തര്‍ക്ക് പുണ്യം നല്‍കുന്നതാണ്.

ഉപവാസത്തിന്റെ ഫലം

ഉപവാസത്തിന്റെ ഫലം

ഉപവാസത്തിന്റെ ഫലം നിങ്ങള്‍ക്ക് ഇന്ദ്രിയങ്ങളില്‍ മികച്ച അനുഭവങ്ങളായി മാറുകയും ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. അങ്ങനെ നേടിയെടുത്ത ശുദ്ധമായ മാനസികാവസ്ഥ ഭഗവാനിലേക്ക് നിങ്ങളെ അടുപ്പിക്കുകയും അതുവഴി വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശിവരാത്രി വ്രതം പുണ്യമാവുന്നതിന് ഈ ദിനം വ്രതമെടുത്ത് പ്രാര്‍ത്ഥിക്കേണ്ടത്.

Maha Shivratri 2022: ശിവരാത്രി ദിനത്തില്‍ ഉറങ്ങരുത്, ആത്മീയ ശാസ്ത്രീയ കാരണങ്ങള്‍ ഇതാMaha Shivratri 2022: ശിവരാത്രി ദിനത്തില്‍ ഉറങ്ങരുത്, ആത്മീയ ശാസ്ത്രീയ കാരണങ്ങള്‍ ഇതാ

Maha Shivratri 2022 : മഹാശിവരാത്രിയില്‍ മഹാഭാഗ്യം തേടി വരും രാശിക്കാര്‍Maha Shivratri 2022 : മഹാശിവരാത്രിയില്‍ മഹാഭാഗ്യം തേടി വരും രാശിക്കാര്‍

English summary

Shivratri Fasting Rules : How To Do Shivaratri Fasting, What To Eat and Avoid In Malayalam

Shivratri Fasting Rules : Here in this article we are discussing about the How To Do Shivaratri Fasting, What To Eat and Avoid In Malayalam. Take a look.
X
Desktop Bottom Promotion