For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണകാര്യത്തില്‍ ഇവര്‍ പിന്നോട്ടോ?

|

ഓമനമൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയുടെ ഭക്ഷണ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. പെട്ടെന്ന് ഭക്ഷണം കഴിയ്ക്കാതിരുന്നാലോ ഭക്ഷണത്തിനോട് വിമുഖത പ്രകടിപ്പിച്ചാലോ അതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

എന്തുകൊണ്ടാണ് ഇവര്‍ ഭക്ഷണം കഴിയ്ക്കാത്തത് എന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഉടന്‍ തന്നെ മൃഗഡോക്ടറെ സമീപിക്കേണ്ടതും അത്യാവശ്യമാണ്. ഇരുമ്പിലെ കറ കളയാം

വളരെയധികം ശ്രദ്ധിച്ചാണ് ഇവരെ പരിചരിക്കേണ്ടത് എന്നതാണ് സത്യം. പലപ്പോഴും അക്കാര്യം നമ്മള്‍ മറന്നു പോകുന്നു. എന്തു കൊണ്ടാണ് നിങ്ങളുടെ വളര്‍ത്തു നായ ഭക്ഷണം കഴിയ്ക്കാത്തത് എന്ന് അറിയാമോ? പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും ഇതിനു പിറകില്‍. അവ എന്തൊക്കെയെന്ന് നോക്കാം.

മനുഷ്യര്‍ കഴിയ്ക്കുന്ന ഭക്ഷണം

മനുഷ്യര്‍ കഴിയ്ക്കുന്ന ഭക്ഷണം

മനുഷ്യര്‍ കഴിയ്ക്കുന്ന ഭക്ഷണം തന്നെയായിരിക്കും പലപ്പോഴും നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും നല്‍കുന്നത്. ഇത് പലപ്പോഴും ഇവയുടെ ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കുന്നു.

വയറു വേദന

വയറു വേദന

പറയാന്‍ കഴിയില്ലെങ്കിലും ഭക്ഷണത്തിനോട് വിമുഖത കാണിയ്ക്കുന്നതിലൂടെ പലപ്പോഴും വളര്‍ത്തു മൃഗങ്ങളില്‍ വയറു വേദനയെന്ന പ്രശ്‌നം പിടിപെട്ടിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍

ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍

ദന്തസംബന്ധമായ പ്രശ്‌നങ്ങളും ഓമന മൃഗങ്ങള്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കാനുള്ള കാരണങ്ങളാണ്. മനുഷ്യര്‍ക്ക് മാത്രമല്ല നായ്ക്കള്‍ പോലുള്ള മൃഗങ്ങള്‍ ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം.

പെട്ടെന്നുള്ള മാറ്റം

പെട്ടെന്നുള്ള മാറ്റം

ചെറിയ മാറ്റം പോലും പലപ്പോഴും മൃഗങ്ങള്‍ക്ക് താങ്ങാന്‍ പറ്റിയെന്ന് വരില്ല. പലപ്പോഴും പക്ഷികളെയാമ് ഇത് പെട്ടെന്ന് ബാധിയ്ക്കുക.

പ്രായമാകുന്നത്

പ്രായമാകുന്നത്

പ്രായമാകുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ബാധകമാണ് എന്നതാണ് സത്യം. ഇത് പലപ്പോഴും ഭക്ഷണം കഴിയ്ക്കാതിരിയ്ക്കാനുള്ള കാരണമാണ്.

സ്വഭാവത്തിന്റെ പ്രശ്‌നം

സ്വഭാവത്തിന്റെ പ്രശ്‌നം

പെട്ടെന്ന് പുതിയ സ്ഥലവുമായി ഇണങ്ങിച്ചേരാനുള്ള പ്രശ്‌നവും മൃഗങ്ങളില്‍ സാധാരണമാണ്. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും മൃഗങ്ങളുടെ നിരാഹാരത്തിലാണ് അവസാനിയ്ക്കുക.

 കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ വേട്ടയാടും. പലപ്പോഴും ഈ കാരണം കൊണ്ടും മൃഗങ്ങള്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കും.

English summary

Reasons Why Your Pet Is Not Eating

Is your pet not eating properly? Well, there are some things that you need to know as to why your pet is not eating.
Story first published: Wednesday, July 27, 2016, 17:54 [IST]
X
Desktop Bottom Promotion