For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഷ്ണം ബ്രഡ് ചേര്‍ത്ത് കാബേജ് വേവിക്കൂ, കാരണം

|

ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നമ്മള്‍ നല്‍കിയില്ലെങ്കില്‍ അത് നമ്മളെ രോഗിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

പലപ്പോഴും പച്ചക്കറികളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നത്. വീട്ടമ്മമാരെ തലവേദനയില്‍ ആക്കുന്ന ഇത്തരത്തിലുള്ള പല വിധത്തിലുള്ള അടുക്കള പ്രതിസന്ധികളും ഉണ്ട്. ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. എന്താണെന്ന് നോക്കാം.

<strong>Most read: ജീൻസ് എത്ര പഴയതാണെങ്കിലും പുതുമ നിലനിർത്താം</strong>Most read: ജീൻസ് എത്ര പഴയതാണെങ്കിലും പുതുമ നിലനിർത്താം

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു. പാകം ചെയ്യുമ്പോള്‍ ചില പൊടിക്കൈകള്‍ ശ്രദ്ധിച്ചാല്‍ മതി അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. വീട്ടമ്മമാരെ ആശങ്കയില്‍ ആഴ്ത്തുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഈ പൊടിക്കൈകള്‍ എന്താണെന്ന് നോക്കാം. പച്ചക്കറികളുടെ കാര്യത്തിലാണ് ഇവയെല്ലാം സഹായിക്കുന്നത്. എന്താണെന്ന് നോക്കാം.

ചീരയില വാടാതിരിക്കാന്‍

ചീരയില വാടാതിരിക്കാന്‍

പല വീട്ടമ്മമാരുടേയും പരാതികളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും ചീരയില രണ്ട് ദിവസം കഴിയുമ്പോഴേക്കും വാടുന്നു എന്നത്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിന് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നാണ് ചീരയുടെ വേര് മുറിക്കാതെ അത് വെള്ളത്തില്‍ ഇട്ട് വെച്ചിരുന്നാല്‍ ചീര എത്ര ദിവസം വേണമെന്നുണ്ടെങ്കിലും വാടാതിരിക്കാം.

 കാബേജിന്റെ മണം മാറ്റാന്‍

കാബേജിന്റെ മണം മാറ്റാന്‍

കാബേജിന്റെ മണം പലര്‍ക്കും ഇഷ്ടമാവണം എന്നില്ല. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല പൊടിക്കൈകളും പരീക്ഷിച്ചിട്ടുണ്ടാവും. എന്നാല്‍ ഒരു കഷ്ണം ബ്രഡ് ചേര്‍ത്ത് വേവിച്ചാല്‍ അത് കാബേജിന്റെ രൂക്ഷ ഗന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കാബേജ് വെള്ളത്തിലിട്ട് പുഴുങ്ങി ഉപയോഗിച്ചാല്‍ അത് നല്ല സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു.

കോളിഫ്‌ളവറിന്റെ സ്വാദ്

കോളിഫ്‌ളവറിന്റെ സ്വാദ്

പലപ്പോഴും കോളിഫ്‌ളവറിന്റെ യഥാര്‍ത്ഥ സ്വാദ് ഉണ്ടാക്കുമ്പോള്‍ നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം പാല്‍ ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് കോളിഫ്‌ളവറിന്റെ യഥാര്‍ത്ഥ സ്വാദ് നിലനിര്‍ത്തുന്നു. അതിലൂടെ നമുക്ക് ആരോഗ്യമുള്ള ഗുണമുള്ള ഭക്ഷണം കഴിക്കുന്നതിനും സാധിക്കുന്നു.

 ചുവന്ന ചീരയുടെ നിറത്തിന്

ചുവന്ന ചീരയുടെ നിറത്തിന്

ചുവന്ന ചീര പലരും വെച്ച് കഴിയുമ്പോഴേക്ക് അത് വാടിയതു പോലെയായി മാറുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ചീരയുടെ ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു ഇനി പറയുന്ന പൊടിക്കൈ. തിളക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് ചീര വേവിച്ചാല്‍ അത് ചീരയുടെ ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഇത് ചീര വേവിക്കുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്.

പച്ചനിറമുള്ള പച്ചക്കറികള്‍ക്ക് നിറം

പച്ചനിറമുള്ള പച്ചക്കറികള്‍ക്ക് നിറം

പച്ച നിറമുള്ള പച്ചക്കറികള്‍ക്ക് വേവിക്കുമ്പോള്‍ പച്ച നിറം നിലനിര്‍ത്തുന്നതിന് വെള്ളം തിളപ്പിച്ച ശേഷം അല്‍പം അപ്പക്കാരം ചേര്‍ത്ത് ഇതെല്ലാം പുഴുങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍ നമുക്ക് പച്ചക്കറികളുടെ നിറം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അത് ഫ്രഷ്‌ന്‌സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

കടല വെള്ളത്തിലിടുമ്പോള്‍

കടല വെള്ളത്തിലിടുമ്പോള്‍

കടലയോ, പയറോ വെള്ളത്തിലിടാന്‍ മറന്നു പോയോ, എന്നാല്‍ ഇനി ഇക്കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട കാരണം നല്ല തിളക്കുന്ന വെള്ളത്തിലിട്ട് കാസറോളില്‍ മൂടി വെച്ച് നോക്കൂ. ഒരു മണിക്കൂര്‍ കഴിഞ്ഞ് പാകം ചെയ്യാവുന്നതാണ്. ഇത് കടലയുടേയും പയറിന്റേയും ആരോഗ്യ ഗുണങ്ങള്‍ ഒട്ടും പോവാതെ തന്നെ നിലനിര്‍ത്തുന്നു.

പച്ചക്കറികളുടെ നിറം വാടാതിരിക്കാന്‍

പച്ചക്കറികളുടെ നിറം വാടാതിരിക്കാന്‍

പച്ചക്കറികളുടെ നിറം വാടാതിരിക്കാന്‍ അല്‍പം വിനാഗിരി ഇത് വേവിക്കുമ്പോള്‍ ഒഴിച്ചാല്‍ മതി. ഇത് പച്ചക്കറികളുടെ നിറം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്.

പുതിനയില, മല്ലിയില

പുതിനയില, മല്ലിയില

പുതിനയിലയും മല്ലിയിലും അല്‍പം വെള്ളത്തില്‍ തന്നെയാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ആഴ്ചകളോളം ഇവ രണ്ടും കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു. പുറത്ത് സൂക്ഷിച്ചാല്‍ ഇവയെല്ലാം പെട്ടെന്ന് ചീഞ്ഞ് പോവുന്നു.

ഗ്രീന്‍ പീസിന്റെ നിറം നഷ്ടപ്പെടാതിരിക്കാന്‍

ഗ്രീന്‍ പീസിന്റെ നിറം നഷ്ടപ്പെടാതിരിക്കാന്‍

ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അതിന്റെ നിറം നഷ്ടപ്പെടാതിരിക്കുന്നതിന് അല്‍പം വിനാഗിരി ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ അതിന്റെ പച്ച നിറത്തെ തിരിച്ച് പിടിക്കുന്നു. എന്നാല്‍ വിനാഗിരി ഒഴിക്കുമ്പോള്‍ അത് കൂടുതലാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

 ഉരുളക്കിഴങ്ങിന് നിറം മാറ്റമോ?

ഉരുളക്കിഴങ്ങിന് നിറം മാറ്റമോ?

ഉരുളക്കിഴങ്ങ് അരിഞ്ഞ് വെച്ചാല്‍ അതിന് നിറം മാറ്റം സംഭവിക്കുന്നുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉരുളക്കിഴങ്ങ് അരിഞ്ഞ് വെച്ച് അതില്‍ അല്‍പം ഉപ്പ് പുരട്ടി വെച്ചാല്‍ മതി. ഇത് ഉരുളക്കിഴങ്ങിന് നിറം മാറ്റം സംഭവിക്കാതെ തന്നെ കാത്തു സൂക്ഷിക്കുന്നു.

പരിപ്പ് വേഗത്തില്‍ വേവിക്കാന്‍

പരിപ്പ് വേഗത്തില്‍ വേവിക്കാന്‍

സാമ്പാറിന് പരിപ്പ് വേവിക്കുമ്പോള്‍ സമയം എടുക്കുന്നുവോ? എന്നാല്‍ ഇനി അല്‍പം നെയ്യ് കൂടി പരിപ്പില്‍ ചേര്‍ത്ത് കൊടുത്താല്‍ അത് പരിപ്പ് പെട്ടെന്ന് വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല സാമ്പാറിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പറഞ്ഞ പൊടിക്കൈകള്‍ എല്ലാം തന്നെ എല്ലാ വീട്ടമ്മമാര്‍ക്കും പരീക്ഷിക്കാവുന്നതാണ്.

English summary

vegetable tips for easy cooking

In this article we explain some vegetable tips for easy cooking, take a look.
X
Desktop Bottom Promotion