സോഫ്റ്റ് ഇഡ്ഡലി, ഇടിയപ്പം ഈ പൊടിക്കൈകള്‍ എളുപ്പം

Written By:
Subscribe to Boldsky

അടുക്കളപ്പണി ഇന്ന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഏറ്റവും എളുപ്പത്തില്‍ സ്വാദിഷ്ഠമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. പലപ്പോഴും അടുക്കളയില്‍ പലരും ഒരു പരാജയമായിരിക്കാം. എന്നാല്‍ ഒരു നിയമങ്ങളും ഇല്ലാത്തിടമാണ് അടുക്കള എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം രുചി വര്‍ദ്ധിപ്പിക്കാനും ആരോഗ്യമുള്ള ഭക്ഷണത്തിനുമായി എന്തൊക്കെ ചെയ്യാമോ അതെല്ലാം നമുക്ക് അടുക്കളയില്‍ പരീക്ഷിക്കാവുന്നതാണ്.

പാചകത്തില്‍ പല വിധത്തിലുള്ള പൊടിക്കൈകള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതെല്ലാം എങ്ങനെ ആരോഗ്യത്തെക്കൂടി ബാധിക്കും എന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു പൊടിക്കൈക്കായി മുന്നിട്ടിറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം.

സാമ്പാറിന് കൊഴുപ്പ് വേണോ, പൊടിക്കൈ ഇതാ

നിത്യ ജീവിതത്തില്‍ വളരെയധികം പ്രയോജനപ്പെടുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഇത് രുചികരമായ ഭക്ഷണത്തിനും പാചകം ആസ്വദിച്ച് ചെയ്യുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. സ്ഥിരമായി ഇത് പാചകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതുണ്ടാക്കുന്ന ഗുണങ്ങളും ചില്ലറയല്ല. എന്തൊക്കെ പൊടിക്കൈകള്‍ അടുക്കളയില്‍ സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം.

ഇഡ്ഡലി സോഫ്റ്റ് ആവാന്‍

ഇഡ്ഡലി സോഫ്റ്റ് ആവാന്‍

ഇഡ്ഡലി സോഫ്റ്റ് ആവാന്‍ ഉഴുന്ന് പരിപ്പ് വെള്ളത്തിലിടുമ്പോള്‍ ഒരു സ്പൂണ്‍ ഉലുവ കൂടി ഇതില്‍ ചേര്‍ക്കുക. ഇത് ഇഡ്ഡലി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. മാത്രമല്ല നല്ല സ്വാദും ഇഡ്ഡലിക്ക് നല്‍കുന്നു.

 കറി ചീത്തയാവാതിരിക്കാന്‍

കറി ചീത്തയാവാതിരിക്കാന്‍

തേങ്ങ അരച്ച കറികള്‍ ഫ്രിഡ്ജില്‍ വെച്ചില്ലെങ്കില്‍ പെട്ടെന്ന് ചീത്തയാവുന്നു. എന്നാല്‍ ഇത് പെട്ടെന്ന് ചീത്തയാവാതിരിക്കാന്‍ ഇവ തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് അല്‍പസമയം ഇളക്കിയാല്‍ മതി. ഇത് കറി ചീത്തായാവാതിരിക്കാന്‍ സഹായിക്കുന്നു,

അവല്‍ നനക്കുമ്പോള്‍

അവല്‍ നനക്കുമ്പോള്‍

അവല്‍ നനക്കുമ്പോള്‍ സ്വാദിന് കുറച്ച് ഇളം ചൂടുപാല്‍ ചേര്‍ത്ത ശേഷം തേങ്ങയും പഞ്ചസാരയും ഇട്ട് ഇളക്കി കഴിക്കുക. ഇത് സ്വാദും മാര്‍ദ്ദവവും വര്‍ദ്ധിപ്പിക്കുന്നു.

മീന്‍ വിഭവങ്ങള്‍ക്ക്

മീന്‍ വിഭവങ്ങള്‍ക്ക്

മീന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്താല്‍ അത് സ്വാദ് വര്‍ദ്ധിപ്പിക്കുകയും മീനിന്റെ ഉള്‍ഭാഗം വേവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഇടിയപ്പത്തിന് മാര്‍ദ്ദവം

ഇടിയപ്പത്തിന് മാര്‍ദ്ദവം

ഇടിയപ്പത്തിന് മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കുന്നതിന് ഇടിയപ്പത്തിന് കുഴക്കുന്ന മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് കുഴച്ചാല്‍ മതി. ഇത് സ്വാദും മാര്‍ദ്ദവവും വര്‍ദ്ധിപ്പിക്കുന്നു.

മസാലപ്പൊടി കരിയാതിരിക്കാന്‍

മസാലപ്പൊടി കരിയാതിരിക്കാന്‍

മസാലപ്പൊടി കറികളില്‍ ചേര്‍ക്കുന്നതിനായി വറുക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുഴമ്പ് രൂപത്തില്‍ ചേര്‍ത്ത് വറുക്കാനിട്ടാല്‍ ഇത് കുഴഞ്ഞ് പോവാതെ സഹായിക്കുന്നു.

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ റവ തിളച്ച വെള്ളത്തിലിടുമ്പോള്‍ അതില്‍ അല്‍പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ അത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കുന്നു.

മുട്ട പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍

മുട്ട പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍

മുട്ട പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അല്‍പം വിനാഗിരി ചട്ടിയില്‍ പുരട്ടിയ ശേഷം മുട്ട ഉണ്ടാക്കിയാല്‍ മതി. ഇത് മുട്ട പാനില്‍ നിന്നും ഇളകി വരാന്‍ സഹായിക്കുന്നു.

ചീരയുടെ പച്ച നിറത്തിന്

ചീരയുടെ പച്ച നിറത്തിന്

ചീര വേവിച്ച് കഴിഞ്ഞാല്‍ അതിന്റെ നിറം മാറുന്നു. എന്നാല്‍ ചീരയുടെ നിറം മാറാതിരിക്കാന്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് പച്ച നിറത്തില്‍ തന്നെ ചീര ഇരിക്കാന്‍ സഹായിക്കുന്നു.

പരിപ്പ് പതഞ്ഞു പൊങ്ങാതിരിക്കാന്‍

പരിപ്പ് പതഞ്ഞു പൊങ്ങാതിരിക്കാന്‍

പരിപ്പ് വേവിക്കുമ്പോള്‍ പതഞ്ഞ് പൊങ്ങുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരത്തില്‍ പതഞ്ഞ് പൊങ്ങാതിരിക്കാന്‍ പരിപ്പില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി.

ഉരുളക്കിഴങ്ങ് വറുക്കുമ്പോള്‍

ഉരുളക്കിഴങ്ങ് വറുക്കുമ്പോള്‍

ഉരുളക്കിഴങ്ങ് വറുക്കുമ്പോള്‍ പച്ചമോരില്‍ മുക്കിയ ശേഷം വറുത്തെടുത്താല്‍ മതി. ഇത് നല്ലതു പോലെ മൊരിഞ്ഞ് കിട്ടുന്നതിനും നല്ല രുചിയും ലഭിക്കുന്നു.

പച്ചമുളക് ചട്‌നി

പച്ചമുളക് ചട്‌നി

പച്ച മുളക് ചട്‌നിയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്താല്‍ ഇത് ചട്‌നിക്ക് നിറവും സ്വാദും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ചട്‌നി കേടാകാതെ കുറേ സമയം ഇരിക്കുന്നതിനും സഹായിക്കുന്നു.

കുടംപുളിയിടുമ്പോള്‍

കുടംപുളിയിടുമ്പോള്‍

കുടം പുളി കറിയില്‍ ഇടുമ്പോള്‍ വെള്ളത്തിലിട്ട് കഴുകി അരിഞ്ഞിട്ടാല്‍ ഇത് പുളി മുഴുവന്‍ കറിയില്‍ പിടിക്കുന്നതിന് സഹായിക്കുന്നു.

English summary

Top cooking ideas to make healthy food fast

Check out some cooking tips and tricks for making healthy tasty food, read on.
Story first published: Friday, February 9, 2018, 15:30 [IST]