For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറുമ്പ്,ചെള്ള് എല്ലാം പോവും ഒരുതുള്ളിനാരങ്ങനീരില്‍

എന്തൊക്കെ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ നീര് ഉപയോഗിക്കാം എന്ന് നോക്കാം

|

വീട്ടമ്മമാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഉറുമ്പും പാറ്റയും മൂട്ടയും എല്ലാം. കാരണം എല്ലാ വിധത്തിലും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ച് ഇത്തരം കീടങ്ങളെ എങ്ങനെയെങ്കിലും ഓടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇനി പരിഹാരം നാരങ്ങയില്‍ ഉണ്ട്. നാരങ്ങ നീര് കൊണ്ട് ആരോഗ്യവും സൗന്ദര്യവും മാത്രമല്ല വീട്ടിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലാ വിധത്തിലും വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പൊടിക്കൈകള്‍ ഉപയോഗിച്ച് പരിഹാരം കാണാന്‍ സഹായിക്കുന്നു.

സോഫ്റ്റ് ഇഡ്ഡലി, ഇടിയപ്പം ഈ പൊടിക്കൈകള്‍ എളുപ്പംസോഫ്റ്റ് ഇഡ്ഡലി, ഇടിയപ്പം ഈ പൊടിക്കൈകള്‍ എളുപ്പം

നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ നാരങ്ങയ്ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതും ഒരു കെമിക്കല്‍സും ഉപയോഗിക്കാതെ എല്ലാം വളരെ പ്രകൃതിദത്തമായ രീതിയില്‍ തന്നെ. ഇതിന്റെ പരിണിതഫലം അത്ഭുതകരവുമായിരിക്കും. കാരണം നാരങ്ങ നീര് കൊണ്ട് നമ്മള്‍ വിചാരിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പോലും ഇത് പരിഹാരം കാണുന്നു.

കീടനാശിനികളെ കഴുകികളയുന്നു

കീടനാശിനികളെ കഴുകികളയുന്നു

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന മിക്ക പഴങ്ങളിലും പച്ചക്കറികളിലും അതിന്റെ ഫ്രെഷ്‌നസ് നിലനിര്‍ത്താന്‍ വേണ്ടി പലതരത്തിലുളള കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. കീടനാശിനികള്‍ തളിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ കഴിന്നതിലും അപ്പുറമാണ്. പഴങ്ങളും പച്ചക്കറികളും വെറുതെ വെളളമൊഴിച്ചു കഴുകികന്നതിനു പകരം ആ വെളളത്തില്‍ കുറച്ച് നാരങ്ങ നീരൊഴിച്ച് കഴുകുക.

മൈക്രോവേവ് ക്ലീന്‍ ചെയ്യാന്‍

മൈക്രോവേവ് ക്ലീന്‍ ചെയ്യാന്‍

നിങ്ങളുടെ മൈക്രോവേവ് വൃത്തികേടായി കിടക്കുകയാണെങ്കില്‍ അതില്‍ അല്‍പം നാരങ്ങ നിങ്ങളുടെ മൈക്രോവേവില്‍ ഉപയോഗിക്കാം. നാരങ്ങ നീര് മൈക്രോവേവില്‍ തേച്ച് പിടിപ്പിച്ച് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചോറ് കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്നു

ചോറ് കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്നു

ചോറ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതിന് വളരെ ലളിതമായ മാര്‍ഗമാണ് അരി തിളപ്പിക്കുന്നതിന് മുമ്പ് ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് തിളപ്പിക്കുക. ഇത് ചോറ് തമ്മില്‍ ഒട്ടാതിരിക്കുന്നതിനും ചോറിന് നല്ല നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പഞ്ചസാര പാവ് കട്ടിയാവുന്നത് തടയുന്നു

പഞ്ചസാര പാവ് കട്ടിയാവുന്നത് തടയുന്നു

പഞ്ചസാര പാവ് കട്ടിയാവുന്നത് തടയാന്‍ നിങ്ങള്‍ ധാരാളം മാര്‍ഗങ്ങള്‍ പ്രയോഗിക്കാറുണ്ടല്ലോ , ഇനി പഞ്ചസാര പാവ് കട്ടിയാവാതിരിക്കാന്‍ നാരങ്ങയും സഹായിക്കും. സാധാരണ നിങ്ങള്‍ ചെയ്യുന്നത് പഞ്ചസാര പാവ്് ഉണ്ടാക്കിയതിനുശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ച് തണുപ്പില്‍ സൂക്ഷിക്കുക എന്നതാണല്ലോ. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുന്ന പാത്രം ചിലപ്പോള്‍ തുറന്നു പോയാലോ. പേടിക്കേണ്ട ഇങ്ങനെ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‍പ്പം നാരങ്ങതൊലി ചേര്‍ത്താല്‍ മതി. പഞ്ചസാര പാവ് കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും.

പൈപ്പിലെയും പാത്രത്തിലേയും കറ

പൈപ്പിലെയും പാത്രത്തിലേയും കറ

പൈപ്പിലേയും പാത്രങ്ങളിലേയും കറ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത്തരത്തില്‍ ഹാര്‍ഡ് വാട്ടര്‍ കൊണ്ടുണ്ടാവുന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ നാരങ്ങ നീര് ഉപയോഗിച്ച് തുടച്ചാല്‍ മതി.

ചോപ്പിങ് ബോഡ് വൃത്തിയാക്കാന്‍

ചോപ്പിങ് ബോഡ് വൃത്തിയാക്കാന്‍

പച്ചക്കറികള്‍ കട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ബോഡ് ധാരാളം ഉപയോഗത്തിനു ശേഷം നിറം മങ്ങുന്നുണ്ടോ എങ്കില്‍ ഒരു നാരങ്ങ ഉപയോഗിച്ച് ചോപ്പിങ് ബോഡ് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നതോടെ തിളക്കമുളളതും വൃത്തിയുളളതുമായ പുതുപുത്തന്‍ ചോപ്പിങ് ബോഡ് ലഭിക്കുന്നതാണ്.

നെയില്‍പോളിഷ് റിമൂവര്‍

നെയില്‍പോളിഷ് റിമൂവര്‍

കട്ടിയായ നെയില്‍ പോളിഷ് പല സ്ത്രീകളുടേയും തലവേദനയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങ ഒരു നെയില്‍പോളിഷ് റിമൂവര്‍ ആയി പ്രവര്‍ത്തിക്കുന്നു നാരങ്ങ ഉപയോഗിക്കുന്നത് നിങ്ങളുടെ നഖത്തിന് കൂടുതല്‍ വൃത്തിയും തിളക്കവും നല്‍കുന്നു.

ബാത്ത്‌റൂം ക്ലീന്‍ ചെയ്യാന്‍

ബാത്ത്‌റൂം ക്ലീന്‍ ചെയ്യാന്‍

ബാത്ത്‌റൂമും ടൈല്‍സും വൃത്തിയാക്കുക എന്നത് പലപ്പോഴും പ്രയാസമുള്ള ഒരുജോലി തന്നെയാണ്. സ്ഥിരമായി സോപ്പിന്റെയും എണ്ണയുടെയും ഉപയോഗം ബാത്ത്‌റൂമില്‍ വഴുവഴുത്തതും വൃത്തിയില്ലാത്തുമായ അടയാളങ്ങള്‍ ഉണ്ടാക്കുന്നു. മാര്‍ക്കറ്റില്‍ കാണുന്ന പല ക്ലീനറുകളും നിറം നല്‍കുന്നില്ലെങ്കില്‍ അല്‍പം നാരങ്ങ നീര് ഉപയോഗിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉറുമ്പ് ശല്യത്തിന്

ഉറുമ്പ് ശല്യത്തിന്

വീട്ടില്‍ ഉറുമ്പ് ശല്യം ഉണ്ടോ, ഉറുമ്പിനെ തുരത്താന്‍ നിങ്ങള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പെസ്റ്റിസൈഡ്‌സും കെമിക്കല്‍സുമാണോ ഉപയോഗിക്കുന്നത് , എങ്കില്‍ ഇത് നിങ്ങള്‍ക്ക് അലര്‍ജിയും മറ്റ് അസുഖങ്ങളും ഉണ്ടക്കിയേക്കാം. എന്നാല്‍ ഇനി ഉറുമ്പിനെ തുരത്താന്‍ വളരെ പ്രകൃതിദത്തമായ മാര്‍ഗമാണ് നാരങ്ങ നീര്.

ഇത് ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കുന്നു. ഉറുമ്പുള്ള സ്ഥലത്ത് അല്‍പം നാരങ്ങ നീര് ഒഴിച്ചാല്‍ മതി.

 ചെള്ള് ശല്ല്യം തടയുന്നു

ചെള്ള് ശല്ല്യം തടയുന്നു

ചെള്ള് പല കാലാവസ്ഥയിലും നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ ചെള്ള് പലപ്പോഴും നമ്മുടെ വളര്‍ത്തു മൃഗങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ അല്‍പം നാരങ്ങ നീര് മതി. ഇത് ചെള്ള് ശല്യം പൂര്‍ണമായും ഇല്ലാതാക്കുന്നു.

English summary

Surprising Uses for Lemons

Here are some different uses of lemon, read on for incredible ways to use lemon.
Story first published: Saturday, March 3, 2018, 16:43 [IST]
X
Desktop Bottom Promotion