വീട്ടിലെ പൊടി മുഴുവന്‍ കളയാന്‍ ടിപ്‌സ്

Posted By: Sajith K S
Subscribe to Boldsky

എല്ലാ വീട്ടമ്മമാര്‍ക്കും വീട്ടിലെ പൊടി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ആണ് ഉണ്ടാക്കുന്നത്. തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് പൊടി മൂലം ഉണ്ടാക്കുന്നത്. സ്ത്രീകള്‍ അവരുടെ വീട് ക്ഷേത്രം പോലെയാണ് കണക്കാക്കുന്നത്. സ്വന്തമായ ഒരിടം ആണ് അവരുടെ വീട്. ഒരു സ്ത്രീയുടെ വൃത്തിയും വ്യക്തിത്വവും എല്ലാം ആശ്രയിച്ചിരിക്കുന്നത് അവരുടെ വീടിനെ ചുറ്റിപ്പറ്റിയാണ്. വീട്ടിലെ പൊടി എല്ലാ തരത്തിലും പ്രശ്‌നമായി മാറുമ്പോള്‍ അതിനെ ഇല്ലാതാക്കാനുള്ള വഴികളും കണ്ടെത്തേണ്ടതുണ്ട്.

ചില കാര്യങ്ങള്‍ വീട്ടില്‍ സൂക്ഷിക്കേണ്ടതും ചിലതാകട്ടെ ഒഴിവാക്കേണ്ടതും ഉണ്ടാവും. എന്നാല്‍ അതെല്ലാം കൃത്യമായി അറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരായിരിക്കും ഒരു പെണ്ണ്. വീട് വൃത്തിയാക്കാനും കൊണ്ട് നടക്കാനും കഴിയുന്നത് വീട്ടമ്മമാരുടെ മിടുക്ക് തന്നെയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന്‍ പൂര്‍ണമായും കഴിയില്ല.

കാര്‍പ്പറ്റ് ദൂരെക്കളയൂ

കാര്‍പ്പറ്റ് ദൂരെക്കളയൂ

കാര്‍പ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വര്‍ദ്ധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാര്‍പ്പറ്റ് പൂര്‍ണമായും ഒഴിവാക്കണം. ഏറ്റവും കൂടുതല്‍ പൊടി കൊണ്ട് വരുന്നതാണ് കാര്‍പ്പറ്റ്. ഇത്തരം കാര്‍പ്പറ്റ് ഒഴിവാക്കി വിനൈല്‍ കാര്‍പ്പറ്റ് ഉപയോഗിക്കാന്‍ ശ്രമിക്കുക.ഇന്ന് മാര്‍ക്കറ്റില്‍ ധാരാളം ആകര്‍ഷകമായ വിനൈല്‍ കാര്‍പ്പറ്റുകള്‍ ധാരാളം ലഭിക്കും. അതുകൊണ്ട് സാധാരണ കാര്‍പ്പറ്റുകള്‍ കളഞ്ഞ് വിനൈല്‍ കാര്‍പ്പറ്റുകള്‍ ഉപയോഗിക്കണം.

ജനലുകള്‍ അടച്ചിടുക

ജനലുകള്‍ അടച്ചിടുക

ജനലുകള്‍ എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് റോഡിനടുത്താണ് വീടെങ്കില്‍ ജനലുകള്‍ അടച്ചിടാന്‍ ശ്രമിക്കണം. ഇതിലൂടെ വാഹനങ്ങളുടെ പുകയും മറ്റും ധാരാളം വീട്ടില്‍ എത്തുന്നു. ഇതെല്ലാം ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ റോഡ് സൈഡിലാണ് വീടെങ്കില്‍ ജനലുകളെല്ലാം അടച്ചിടണം. രാവിലെ മാത്രം ജനലുകള്‍ തുറന്നിടാന്‍ശ്രദ്ധിക്കുക.

എയര്‍ഫില്‍റ്ററുകള്‍ ക്ലീന്‍ ചെയ്യുക

എയര്‍ഫില്‍റ്ററുകള്‍ ക്ലീന്‍ ചെയ്യുക

എയര്‍ഫില്‍റ്ററുകള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ധാരാളം പൊടിയുംഅഴുക്കും അടിഞ്ഞ് കൂടാന്‍ ഇത് കാരണമാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ജനലുകള്‍ അടച്ചിടാന്‍ തന്നെയാണ്. കാരണം ഇതിലൂടെ എയര്‍ഫില്‍റ്ററുകളില്‍ പൊടിയും അഴുക്കും ഉണ്ടാവാന്‍ കാരണമാകുന്നു. ഇത് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കണം ഇടക്കിടക്ക്.

തറയും ചുമരും തുടക്കുക

തറയും ചുമരും തുടക്കുക

തുടക്കുന്നതും അടിക്കുന്നതും ഒരു ശീലമാക്കുക. തലയിണകളിലെ പൊടി, കര്‍ട്ടണിലെ പൊടി, കാര്‍പ്പെറ്റുകളിലെ പൊടി എന്നിവയെല്ലാം അടിച്ചും തുടച്ചും എടുക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഫെനോയില്‍ ഉപയോഗിച്ച് തറ തുടക്കുന്നത് തറക്ക് നല്ല തിളക്കവും ലഭിക്കാന്‍ കാരണമാകുന്നു. അടിച്ച് വാരലും തുടക്കലും പല വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഒളിച്ചിരിക്കുന്ന അഴുക്കിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുറിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്ന സംവിധാനം

മുറിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്ന സംവിധാനം

മുറിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം വീട്ടില്‍ വെക്കാന്‍ശ്രദ്ധിക്കുക. വരണ്ട അവസ്ഥയിലാണ് കൂടുതല്‍ പൊടിയും അഴുക്കും ഉണ്ടാവാനുള്ള സാഹചര്യം കൂടുതലാവുക. എന്നാല്‍ മുറിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം വെക്കുന്നത് അഴുക്കും പൊടിയും ഒരു വിധത്തില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മാലിന്യങ്ങള്‍ നീക്കം ചെയ്യുക

മാലിന്യങ്ങള്‍ നീക്കം ചെയ്യുക

മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ശ്രദ്ധിക്കണം. ഒരു കാരണവശാലും ആവശ്യമില്ലാത്ത സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുത്. കാരണം ഇത് അഴുക്കും പൊടിയും വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. പരമാവധി വീട്ടിലെ സ്റ്റോറേജ് സ്‌പേസ് ഉപയോഗിക്കണം. ആവശ്യമില്ലാത്ത വസ്തുക്കള്‍ എല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഫര്‍ണിച്ചറുകളിലെ അലങ്കാരം

ഫര്‍ണിച്ചറുകളിലെ അലങ്കാരം

ഫര്‍ണിച്ചറുകള്‍ക്ക് ആകര്‍ഷകത്വം തോന്നുന്നതിന് ധാരാളം അലങ്കാരങ്ങളും തുണികളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെല്‍വറ്റ് ലിനന്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് പൊടിയും അഴുക്കും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇതെല്ലാം ഇല്ലാതാക്കാന്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ ഒഴിവാക്കുക.

ചെരുപ്പ് പുറത്ത്

ചെരുപ്പ് പുറത്ത്

ചെരുപ്പ് പുറത്ത് വെക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുകയില്ല. ഇത് വീട്ടിലെ പൊടിയും അഴുക്കും വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. മാത്രമല്ല അതിഥികള്‍ വരുമ്പോഴും ഇത്തരത്തിലുള്ള ഒരു ശീലം ഉണ്ടാക്കിയെടുക്കണം.

Read more about: improvement home
English summary

Smart Tips To Make Your House Dust Free

Smart Tips To Make Your House Dust Free, read more to know about,
Story first published: Sunday, February 18, 2018, 12:28 [IST]