ആഹാ, മീന്‍കറി, രുചിക്കൂട്ടിനായി മുത്തശ്ശി വിദ്യ

Posted By:
Subscribe to Boldsky

പാചകം ഒരു കലയാണ്. നല്ല പാചകക്കാരി അല്ലെങ്കില്‍ പാചകക്കാരാനാകാന്‍ അത്ര എളുപ്പമല്ല. എന്നു കരുതി അസാധ്യവുമല്ല. ആദ്യം വേണ്ടത് ഇതു മനസോടെ ചെയ്യാനുള്ള മനസുണ്ടാകുകയെന്നതാണ്. മനസു കൂടി ചേര്‍ത്തു വേണം, പാചകം ചെയ്യാന്‍. രുചികരമാകണമെന്നും മറ്റുള്ളവര്‍ക്കിഷ്ടപ്പെടണമെന്നും കരുതി വേണം. അല്ലാതെ കടത്തു പോലെ ചെയ്യുന്നതിന് ഗുണവും സ്വാദുമുണ്ടാകില്ല.

വലിയ പാചകക്ലാസുകളിലൊന്നും പോകണമെന്നില്ല, പാചകം രുചികരവും ആരോഗ്യകരവുമക്കാന്‍. നമ്മുടെ മുതുമുത്തശ്ശിമാരടക്കം ഉപയോഗിച്ചു കൈമാറി വന്നിരുന്ന ധാരാളം നുറുക്കു വിദ്യകളുണ്ട്. പാചകം രുചികരവും രസകരവുമാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍. അടുക്കളയിലെ പൊടിക്കൈകള്‍. ഇത്തരം ചില പൊടിക്കൈകളെക്കുറിച്ചറിയൂ, പാചകം ദുഷ്‌കരമാകുന്നവര്‍ക്കു പോലും എളുപ്പമാക്കാന്‍ ഈ വിദ്യകള്‍ സഹായിക്കും.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക ആരോഗ്യകരമാണെങ്കിലും കയ്പുള്ളതുകൊണ്ട് പലരും കഴിയ്ക്കാന്‍ മടിയ്ക്കും. പ്രത്യേകിച്ചും കുട്ടികള്‍. പാവയ്ക്ക തയ്യാറാക്കുമ്പോള്‍ ഒന്നോ രണ്ടോ കഷ്ണം പച്ചമാങ്ങ ചേര്‍ക്കുക. ഇത് കയ്പു കുറയ്ക്കും. രുചിയും വര്‍ദ്ധിപ്പിയ്ക്കും.

പുട്ടിന്

പുട്ടിന്

പുട്ടുണ്ടാക്കുമ്പോള്‍ പുട്ടുകുറ്റിയ്ക്കകത്ത് പൊടി പറ്റിപ്പിടിയ്ക്കുന്നത് സാധാരണയാണ്. ഇതിന് ഇതിനുള്ളില്‍ അല്‍പം നെയ്യു പുരട്ടുക. രുചിയും മണവും വര്‍ദ്ധിയ്ക്കുകയും ചെയ്യും. പുട്ടിന് പൊടി നനച്ച ശേഷം മിക്‌സിയില്‍ ചെറുതായൊന്ന് അടിച്ചെടുത്താല്‍ മൃദുവായ പുട്ടു ലഭിയ്ക്കുകയും ചെയ്യും.

മീന്‍

മീന്‍

മീന്‍ വറുക്കുമ്പോള്‍ പാത്രത്തില്‍ പിടിയ്ക്കുന്നവെങ്കില്‍ എണ്ണ ചൂടായ ശേഷം അല്‍പം റവ ഇടുക. ഇതുപോലെ മീനിനു പുറത്തും അല്‍പം റവ ഇടുന്നതും നല്ലതാണ്. പെട്ടെന്നു മറിച്ചിടാന്‍ പറ്റുമെന്നു മാത്രമല്ല, നല്ല മൊരിഞ്ഞ മീന്‍ കിട്ടാനും എളുപ്പമാണ്.

 ചെറുനാരങ്ങ

ചെറുനാരങ്ങ

ഫ്രിഡ്ജില്‍ വച്ച ചെറുനാരങ്ങ വെള്ളത്തിലിട്ടു വച്ച ശേഷം പിഴിഞ്ഞാല്‍ പെട്ടെന്നു തന്നെ കൂടുതല്‍ നീരു ലഭിയ്ക്കും. നാരങ്ങാത്തൊലി ഫ്രിഡ്ജില്‍ വച്ചാല്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുകയും ചെയ്യും.

മീന്‍കറി

മീന്‍കറി

മീന്‍കറിയില്‍ അല്‍പം ഉലുവ പൊടിച്ചു ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിയ്ക്കും. ഇതുപോലെ മീന്‍ കറിയുണ്ടാക്കാന്‍ മസാലപ്പൊടികളും ഇഞ്ചിയും പച്ചമുളകുമെല്ലാം ചേര്‍ത്ത് അല്‍പം വെളിച്ചെണ്ണ ചേര്‍ത്തിളക്കി അല്‍പനേരം വച്ച ശേഷം കറിയുണ്ടാക്കുക. ഇത് കൂട്ടുകള്‍ പെട്ടെന്നു തന്നെ മീന്‍ കഷ്ണങ്ങളില്‍ പുരളാന്‍ സഹായിക്കും. സാധാരണ പുളിയ്ക്കു പകരം കുടംപുളിയോ ഇലുമ്പന്‍ പുളിയോ ചേര്‍ക്കുന്നതും നല്ലതാണ്. സ്വാദു കൂടുതല്‍ നന്നാകും. വയറിനും നല്ലതാണ്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്കയുടെ വഴുവഴുപ്പു മാറാന്‍ ഇത് പാചകം ചെയ്യുമ്പോള്‍ ലേശം ചെറുനാരങ്ങാനീരു ചേര്‍ത്തു പാകം ചെയ്യാം. ഇത് വെണ്ടയ്ക്കക്ക് കരുകുരുപ്പു കിട്ടാനും നല്ലതാണ്.

പഴംപൊരി

പഴംപൊരി

പഴംപൊരിയുണ്ടാക്കുമ്പോള്‍ മൈദമാവിനൊപ്പം കടലമാവും അരിപ്പൊടിയും ചേര്‍ക്കുന്നത് നല്ല മൊരിഞ്ഞ പഴംപൊരി ലഭിയ്ക്കാന്‍ സഹായിക്കും. മൈദ ദോഷം തീര്‍ക്കുകയും ചെയ്യാം. മൈദ ചേര്‍ക്കാതെ തന്നെ കടലമാവും അരിപ്പൊടിയും ഉപയോഗിച്ചും ഉണ്ടാക്കാം.

ദോശയ്ക്കും ഇഡ്ഢലിയ്ക്കും

ദോശയ്ക്കും ഇഡ്ഢലിയ്ക്കും

ദോശയ്ക്കും ഇഡ്ഢലിയ്ക്കും ഒപ്പം അല്‍പം ചോറു ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശയും ഇഡ്ഢലിലും ലഭിയ്ക്കും. ഇനി മൊരിഞ്ഞ ദോശ വേണമെങ്കില്‍ അല്‍പം മട്ടയരി കൂടി ദോശയ്ക്കുള്ള അരിയ്‌ക്കൊപ്പം കുതിര്‍ത്തി അരയ്ക്കാം. ഇതുപോലെ അല്‍പം ഉഴുന്നും ചേര്‍ക്കാം.

വെള്ളയപ്പത്തിനുള്ള അരി

വെള്ളയപ്പത്തിനുള്ള അരി

ഇതുപോലെ വെള്ളപ്പത്തിലും ചോറു ചേര്‍ത്ത് അരയ്ക്കാം. വെള്ളയപ്പത്തിനുള്ള അരി തേങ്ങാവെള്ളത്തില്‍ അരച്ചെടുക്കുന്നത് നല്ലതാണ്. ഉണ്ടാക്കുന്നതിന് മുന്‍പായി ലേശം ചൂടുള്ള പാലും പഞ്ചസാരയും മാവില്‍ ചേര്‍ത്തിളക്കിയുണ്ടാക്കുന്നതും നല്ല വെള്ളയപ്പം കിട്ടാന്‍ സഹായിക്കും.

ചെറുനാരങ്ങാവെള്ളം

ചെറുനാരങ്ങാവെള്ളം

ചെറുനാരങ്ങാവെള്ളം തയ്യാറാക്കുമ്പോള്‍ ഇതില്‍ അല്‍പം ഇഞ്ചിനീര് കൂടി ചേര്‍ക്കാം. രുചിയും മണവും വര്‍ദ്ധിയ്ക്കും. വയറിനും നല്ലതാണ്.

തേങ്ങ

തേങ്ങ

ഫ്രിഡ്ജില്‍ നിന്നെടുത്ത തേങ്ങ വെള്ളത്തിലിട്ടു വച്ച് ചിരകിയാല്‍ പെട്ടെന്നു തന്നെ ചിരകിയെടുക്കാന്‍ സാധിയ്ക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പെട്ടെന്നു വെന്തു കിട്ടാന്‍ ഇത് പുഴുങ്ങുന്ന വെള്ളത്തില്‍ ലേശം പഞ്ചസാര ചേര്‍ത്താന്‍ മതിയാകും. ഇതുപോലെ ഉരുളക്കിഴങ്ങ വറുക്കാനെങ്കില്‍ അരിഞ്ഞ് ഉപ്പുവെള്ളത്തിലിട്ട ശേഷം വെള്ളം കളഞ്ഞെടുത്തു വറുക്കുക. പെ്‌ട്ടെന്നു തന്നെ മൊരിഞ്ഞു കിട്ടും.

Read more about: improvement home
English summary

Easy Cooking Hacks From Grandma's Kitchen

Easy Cooking Hacks From Grandma's Kitchen, Read more to know about,