For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് ഇളകാത്ത കറയേയും ഇളക്കും സൂത്രം

അമോണിയയുടെ വീട്ടിലെയും പൂന്തോട്ടത്തിലെയും ചില ഉപയോഗങ്ങള്‍

By Lekhaka
|

വെള്ളത്തില്‍ ലയിക്കുന്ന ഒരു വാതകമാണ് അമോണിയ. വീട് വൃത്തിയാക്കുമ്പോള്‍ അമോണിയക്ക് പല അത്ഭുതങ്ങളും കാണിക്കാന്‍ കഴിയും. വീടിന്റെ തറയിലെയും മറ്റ് പല ഭാഗങ്ങളിലെയും അഴുക്ക് നീക്കം ചെയ്യാന്‍ അമോണിയ വളരെ ഫലപ്രദമാണ്. കറിവേപ്പ് മുരടിയ്ക്കുന്നുവോ, വേരില്‍ ഈ വളം

വീട് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ബ്ലീച്ചും അമോണിയയും കൂട്ടികലര്‍ത്തി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് വളരെ അപകടകരമായ രാസപ്രവര്‍ത്തനത്തിന് കാരണമാകും. അമോണിയയുടെ വീട്ടിലെയും പൂന്തോട്ടത്തിലെയും ചില ഉപയോഗങ്ങള്‍

ഓവന്‍ വൃത്തിയാക്കാം

ഓവന്‍ വൃത്തിയാക്കാം

രൂക്ഷമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ഓവന്‍ വൃത്തിയാക്കാന്‍ അമോണിയ സഹായിക്കും. രാത്രിയില്‍ ഒരു കപ്പ് അമോണിയ ചേര്‍ത്ത് ചൂടുവെള്ളം ഒഴിച്ച് വയ്ക്കുക. പിറ്റെ ദിവസം ഓവന്റെ ഭിത്തികളും തട്ടുകളും തുടച്ച് വൃത്തിയാക്കുക.ഇങ്ങനെ അധിക ചെലവും രാസവസ്തുക്കളുടെ ഉപയോഗവും ഇല്ലാതെ വളരെ എളുപ്പത്തില്‍ ഓവന്‍ വൃത്തിയാക്കാന്‍ കഴിയും. ഗ്യാസ് ഓവന്‍ ആണെങ്കില്‍ ഗ്യാസും പൈലറ്റ് ലൈറ്റം ഓഫ് ചെയ്ത് വയ്ക്കുക

സ്ഫടിക തിളക്കം

സ്ഫടിക തിളക്കം

സ്ഫടികം ഡിഷ് ടൗവല്‍ കൊണ്ട് പൊതിഞ്ഞ് ചൂടുവെള്ളം നിറച്ച സിങ്കില്‍ വച്ച് ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകുക. ഓരോ ഗ്ലാസ്സുകളായി കഴുകി വെള്ളം കളഞ്ഞതിന് ശേഷം ബേസിന്‍ വീണ്ടും നിറയ്ക്കുക. സ്ഫടികം പൊട്ടാതിരിക്കാന്‍ ഡിഷ് ടൗവല്‍ മാറ്റാതിരിക്കുക. ഡിഷിലെ വെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ അമോണിയ ചേര്‍ത്ത് കുറച്ച് നേരം മുക്കി വയ്ക്കുക. സ്ഫടികം പുറത്തെടുത്ത് നേര്‍ത്ത ടൗവല്‍ കൊണ്ട് തുടച്ച് ഉണക്കിയെടുക്കുക. തിളക്കം ഉണ്ടാകുന്നതിനായി പതുക്കെ തുടയ്ക്കുക.

നിശാശലഭങ്ങളെ അകറ്റാന്‍

നിശാശലഭങ്ങളെ അകറ്റാന്‍

ഒരു പരന്ന പാത്രത്തില്‍ അമോണിയ എടുത്ത് അതില്‍ കുറച്ച് പഞ്ഞി മുക്കി വയ്ക്കുന്നതിലൂടെ നിശാശലഭങ്ങളെ അകറ്റാന്‍ കഴിയും. നിശാശലഭങ്ങളുടെ ശല്യമുള്ളിടത്ത് ഈ പാത്രം കൊണ്ടു വയ്ക്കുക. ഭക്ഷണം വച്ചിരിക്കുന്ന സ്ഥലമാണെങ്കില്‍ അവ മാറ്റിയതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ധാന്യങ്ങളിലും മാവുകളിലും ഇവ മുട്ടയിടും എന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുക. ഇവ കളയുകയും അടച്ച് പാത്രങ്ങളില്‍ ലഭ്യമാകുന്നവ വാങ്ങുകയും ചെയ്യുക.

 സ്വര്‍ണ്ണത്തിലെയും വെള്ളിയിലെയു ക്ലാവ് കളയുക

സ്വര്‍ണ്ണത്തിലെയും വെള്ളിയിലെയു ക്ലാവ് കളയുക

സില്‍വര്‍ പോളിഷ് ഉപയോഗിച്ച് വെള്ളിയിലെ ക്ലാവ് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയും , എന്നാല്‍ കട്ടികൂടിയ പാട ചിലപ്പോള്‍ വെല്ലുവിളിയാകും. ഇതിന് പരിഹാരമായി അമോണിയ ഉപോയോഗിക്കാം. ഒരു പാത്രത്തില്‍ അമോണിയ എടുത്ത് വെള്ളി അതിലിടുക. പത്ത് മിനുട്ടിന് ശേഷം ആവശ്യമെങ്കില്‍ ഇത് ആവര്‍ത്തിക്കുക. ക്ലാവ് അമിതമായാല്‍ ഇത് ഫലപ്രദമായി എന്നുവരില്ല. പരിചയസമ്പന്നരായവരുടെ സേവനം തേടേണ്ടി വരും.

മാലിന്യങ്ങളില്‍ നിന്ന് മൃഗങ്ങളെ അകറ്റാം

മാലിന്യങ്ങളില്‍ നിന്ന് മൃഗങ്ങളെ അകറ്റാം

ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ കളയാന്‍ കെട്ടി വയ്ക്കുന്ന കവര്‍ രാത്രിയില്‍ ജന്തുക്കള്‍ വലിച്ച് വാരിയിടാറുണ്ടോ? അമോണിയ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം. മാലിന്യങ്ങള്‍ ഇടുന്ന ബാഗില്‍ കുറച്ച് അമോണിയ ഇടുക. ഇവ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ചീഞ്ഞ മണം കാരണം മൃഗങ്ങള്‍ അകന്നുപോകും. മാലിന്യമിടുന്ന പാത്രത്തിന്റെ അടിയില്‍ അമോണിയയില്‍ മുക്കിയ തുണിക്കഷ്ണങ്ങളും നിശാശലഭങ്ങളെ അകറ്റുന്ന ഗുളികകളും ഇടാം. എളുപ്പത്തില്‍ ഫലം ലഭിക്കുന്നതിന് അമേണിയ ഉപയോഗിക്കുന്നതാണ് നല്ലത്.

വസ്ത്രങ്ങളിലെ കറ നീക്കം ചെയ്യാം

വസ്ത്രങ്ങളിലെ കറ നീക്കം ചെയ്യാം

വസ്ത്രങ്ങളിലെ കറകള്‍ നീക്കം ചെയ്യാന്‍ വളരെ പ്രയാസമാണ്. കുട്ടികള്‍ വസ്ത്രങ്ങളില്‍ എപ്പോഴും ഇത്തരം കറകള്‍ ആക്കുന്നവരാണ്. അവരുടെ സ്‌കൂള്‍ യൂണിഫോമുകളില്‍ നിന്നും ഇത്തരം കറകള്‍ നീക്കുകയെന്നത് നിങ്ങളുടെ ശീലമായി മാറും. വസ്ത്രങ്ങളില്‍ നിന്നും കറകള്‍ നീക്കാനുള്ള ഒരു എളുപ്പ വഴി ഇതാ

വസ്ത്രങ്ങളിലെ കറ

വസ്ത്രങ്ങളിലെ കറ

കാല്‍ ലിറ്റര്‍ വെള്ളം , അഞ്ച് ടീസ്പൂണ്‍ ഡിഷ് ഡിറ്റര്‍ജന്റ്, ഒരു ടേബിള്‍ സ്പൂണ്‍ അമോണിയ എന്നിവ എടുത്ത് കൂട്ടിയിളക്കുക. വസ്ത്രങ്ങള്‍ അഞ്ച് മിനുട്ട് നേരം ഇതില്‍ കുതിര്‍ത്തു വയ്ക്കുക. പിന്നീട് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. പിന്നീട് സാധാരണ പോലെ കഴുകി എടുക്കുക.

English summary

Versatile Uses for Ammonia In Your Home and Garden

Here are some versatile uses of ammonia in your home and garden.
X
Desktop Bottom Promotion