ദോശ മൊരിഞ്ഞിരിയ്ക്കണോ, ഇതാ ചില സൂപ്പര്‍ടിപ്‌സ്

Posted By:
Subscribe to Boldsky

എന്താ ബ്രേക്ക്ഫാസ്റ്റ് എന്ന ചോദ്യത്തിന് പലരും മറുപടി പറയുന്ന ഒന്നാണ് ദോശ എന്ന്. നമ്മുടെയെല്ലാം വീടുകളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ദോശ ഉണ്ടാക്കും. തയ്യാറാക്കാന്‍ എളുപ്പമാണ്. അതിലുപരി രുചികരവുമാണ് എന്നത് തന്നെയാണ് ദോശയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത്.

എന്നാല്‍ പല അമ്മമാരും പരാതി പറയുന്നത് കേട്ടിട്ടില്ലേ, ദോശ തയ്യാറാക്കിയാല്‍ മിനുസമില്ല മൊരിഞ്ഞ് കിട്ടുന്നില്ല എന്നൊക്കെ. എന്നാല്‍ ഇനി ദോശ ഉണ്ടാക്കിയാല്‍ അതൊന്നും ഒരു പ്രശ്‌നമായേ തോന്നില്ല. കാരണം അതിനായി ചില പൊടിക്കൈകള്‍ അടുക്കളയില്‍ ചെയ്താല്‍ മതി. അതെന്തൊക്കെ എന്ന് നോക്കാം.

അരിയും ഉഴുന്നും

അരിയും ഉഴുന്നും

അരിയും ഉഴുന്നും 4:1 എന്ന അനുപാദത്തില്‍ തയ്യാറാക്കണം. നാലുമണിക്കൂറെങ്കിലും വെള്ളത്തില്‍ ഇവ രണ്ടും കുതിര്‍ത്തെടുക്കണം. അതിനു ശേഷം മിക്‌സിയിലോ കല്ലിലോ അരച്ചെടുക്കാം.

ദോശയ്ക്ക് മുന്‍പ് ശ്രദ്ധിക്കാന്‍

ദോശയ്ക്ക് മുന്‍പ് ശ്രദ്ധിക്കാന്‍

ദോശയുണ്ടാക്കും മുന്‍പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. മാവ് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചാല്‍ എളുപ്പം പുളിയ്ക്കും അത് കൊണ്ട് തന്നെ മണ്‍പാത്രത്തില്‍ പരമാവധി സൂക്ഷിക്കാന്‍ ശ്രമിക്കുക. ഇതുകൂടാതെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം. എന്തൊക്കെ എന്ന് നോക്കാം.

ചട്ടി നന്നായി ചൂടാക്കുക

ചട്ടി നന്നായി ചൂടാക്കുക

ചട്ടി നല്ലതു പോലെ ചൂടാക്കിയ ശേഷം മാത്രമേ മാവ് ഒഴിയ്ക്കാന്‍ പാടുകയുള്ളൂ. അല്‍പം വെള്ളം കുടഞ്ഞ് നോക്കിയാല്‍ ചട്ടി ചൂടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാം.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ്

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ്

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ദോശയുണ്ടാക്കുന്നതിന് 15 മിനിട്ട് മുന്‍പെങ്കിലും പുറത്തെടുത്ത് വെയ്ക്കണം.

എണ്ണ പുരട്ടുമ്പോള്‍

എണ്ണ പുരട്ടുമ്പോള്‍

ദോശ ഉണ്ടാക്കുന്നതിനു മുന്‍പ് ചട്ടിയില്‍ എണ്ണ പുരട്ടാം. എണ്ണ പുരട്ടാന്‍ ഉള്ളി പകുതി മുറിച്ച് ഉപയോഗിക്കാം. ഇത് ദോശ ഒട്ടിപ്പിടിയ്ക്കുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും.

മാവ് ഒഴിയ്ക്കുമ്പോള്‍

മാവ് ഒഴിയ്ക്കുമ്പോള്‍

ദോശമാവ് ഒഴിയ്ക്കുമ്പോള്‍ പാനിന് നടുവിലായി ഒഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ശേഷം ദോശയ്ക്ക് ചുറ്റും എണ്ണയോ നെയ്യോ അല്‍പം ഒഴിയ്ക്കാവുന്നതാണ്.

 ദോശ വ്യത്യസ്തമാക്കാം

ദോശ വ്യത്യസ്തമാക്കാം

ദോശയുടെ രുചിയില്‍ അല്‍പം വ്യത്യസ്തത വരുത്താന്‍ ഉള്ളി, പച്ചമുളക്, തക്കാളി, എന്നിവയൊക്കെ ചേര്‍ക്കാവുന്നതാണ്.

English summary

how to make a perfect dosa

How to make a perfect dosa at home tips and tricks, read on to know more.
Story first published: Saturday, February 18, 2017, 15:06 [IST]
Subscribe Newsletter