മായമുള്ള തേന്‍ തിരിച്ചറിയാം, എളുപ്പം...

Posted By:
Subscribe to Boldsky

ഭക്ഷണം കഴിയ്ക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം ആരോഗ്യം ലഭിയ്ക്കുകയെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ലഭിയ്ക്കുന്ന പല വസ്തുക്കളും മായം കലര്‍ന്നവയാണ്.

തേനിന്റെ കാര്യം തന്നെയെടുക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്, ഇതിന്. എന്നാല്‍ ശുദ്ധമായ തേനിന്റെ കാര്യത്തിലാണെന്നു മാത്രം.

തേനില്‍ മായങ്ങള്‍ ഏറെയാണ്. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങി ചില കെമിക്കലുകള്‍ വരെ ഇതില്‍ ചേര്‍ക്കുന്നുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്, ഇതെക്കുറിച്ചു കൂടുതലറിയൂ.

 ശുദ്ധമായ തേനെങ്കില്‍ വെള്ളത്തില്‍ കലരില്ല

ശുദ്ധമായ തേനെങ്കില്‍ വെള്ളത്തില്‍ കലരില്ല

വാങ്ങിയ തേനില്‍ നിന്നും അല്‍പം ഒരു ടേബില്‍ സ്പൂണിലെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ വയ്ക്കുക. ഇളക്കരുത്. ശുദ്ധമായ തേനെങ്കില്‍ വെള്ളത്തില്‍ കലരില്ല. അല്ലെങ്കില്‍ ഇത് വെള്ളത്തില്‍ കലരും.

 ഏതാനും തുള്ളി വിനെഗര്‍ ചേര്‍ക്കുക

ഏതാനും തുള്ളി വിനെഗര്‍ ചേര്‍ക്കുക

അല്‍പം തേന്‍ വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഏതാനും തുള്ളി വിനെഗര്‍ ചേര്‍ക്കുക. ഇത് പതഞ്ഞുവരികയാണെങ്കില്‍ മായം കലര്‍ത്തിയതെന്നര്‍ത്ഥം. ജിപ്‌സമായിരിയ്ക്കും മിക്കവാറും ചേര്‍ത്തിട്ടുണ്ടാകുക.

 വെള്ളം കലര്‍ത്തിയത് പെട്ടെന്നിളകുകയും

വെള്ളം കലര്‍ത്തിയത് പെട്ടെന്നിളകുകയും

ഒരു സ്പൂണില്‍ തേനെടുത്ത് ഇത് ഇളക്കുക. മായം കലര്‍ന്ന തേനാണെങ്കില്‍, പ്രത്യേകിച്ചു വെള്ളം കലര്‍ത്തിയത് പെട്ടെന്നിളകുകയും താഴെ വീഴുകയും ചെയ്യും. അല്ലാത്ത തേന്‍ കട്ടിയുള്ളതുകൊണ്ടുതന്നെ വീഴില്ല.

 ശുദ്ധമായ തേന്‍ കത്തിപിടിയ്ക്കും

ശുദ്ധമായ തേന്‍ കത്തിപിടിയ്ക്കും

തേനെടുത്ത് ഒരു തീപ്പെട്ടിക്കോല്‍ ഉരച്ചു കത്തിയ്ക്കുക. ശുദ്ധമായ തേന്‍ പെട്ടെന്നു കത്തിപിടിയ്ക്കും. മായം കലര്‍ന്ന തേനില്‍ ഇല്ല.

അയോഡിന്‍ കലര്‍ത്തി നോക്കുക

അയോഡിന്‍ കലര്‍ത്തി നോക്കുക

സ്പൂണില്‍ തേനെടുത്ത് അല്‍പം അയോഡിന്‍ കലര്‍ത്തി നോക്കുക. തേന്‍ നീലയാകുകയാണെങ്കില്‍ സ്റ്റാര്‍ച്ച് കലര്‍ത്തിയതെന്നര്‍ത്ഥം.

 ബ്രെഡ് തേനില്‍ മുക്കി

ബ്രെഡ് തേനില്‍ മുക്കി

ഒരു കഷ്ണം ബ്രെഡ് തേനില്‍ മുക്കി വയ്ക്കുക. അല്‍പം കഴിഞ്ഞു ബ്രെഡ് പുറത്തെടുത്താല്‍ മാര്‍ദവമില്ലാത്തതായി മാറിയെങ്കില്‍ ശുദ്ധമായ തേനെന്നര്‍ത്ഥം. അല്ലാത്ത തേനെങ്കില്‍ ബ്രെഡ് മൃദുവാകും.

English summary

How To Find Out Adulterated Honey

How To Find Out Adulterated Honey, Read more to know about,
Story first published: Friday, April 7, 2017, 12:15 [IST]
Please Wait while comments are loading...
Subscribe Newsletter