മൂട്ടയെ തുരത്താം അഞ്ച് മിനിട്ടില്‍

Posted By:
Subscribe to Boldsky

മൂട്ട ശല്യം എന്ന് പറയുന്നത് ചില്ലറക്കാര്യമല്ല. മൂട്ടകടി പലര്‍ക്കും പേടി സ്വപ്‌നം തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും മൂട്ടകടി ശീലമാകുന്നുണ്ട്. കട്ടിലിലും ബെഡിലും മൂട്ടയുണ്ടെങ്കില്‍ അത് പല തരത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ നോക്കിയാല്‍ മൂട്ടയെ പെട്ടെന്ന് കണ്ട് പിടിക്കാന്‍ പറ്റില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കൊതുക് ശല്യത്തേക്കാള്‍ ഏറ്റവും ബുദ്ധിമുട്ടായ ഒന്നാണ് മൂട്ട കടി. മൂട്ടയെ കൊല്ലാനുള്ള പല വിധത്തിലുള്ള വസ്തുക്കുളും ഇന്ന് മാര്‍ക്കറ്റില്‍ ധാരാളമുണ്ട്.

എന്നാല്‍ ഇതെല്ലാം ശരീരത്തിന് ഹാനീകരമാണ് എന്നതാണ് സത്യം. എന്നാല്‍ ഇനി മൂട്ടയെ ഇല്ലാതാക്കാന്‍ നമ്മുടെ ചില നാടന്‍ പ്രയോഗങ്ങള്‍ ഉണ്ട്. മൂട്ടയുടെ കടി കൊള്ളുമ്പോള്‍ മാത്രമേ മൂട്ടയുണ്ട് കട്ടിലില്‍ എന്ന് മനസ്സിലാവുകയുള്ളൂ. വൃത്തിയില്ലാത്തതാണ് പലപ്പോഴും മൂട്ടയുടെ വരവിന് കാരണം. മൂട്ട കട്ടിലില്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍ ഉണക്കല്ലരി

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ചുവന്ന് തടിച്ച പാടുകള്‍ കണ്ടാല്‍ ബെഡില്‍ മൂട്ടയുണ്ടെന്ന് മനസ്സിലാക്കാം. ഉറക്കമുണര്‍ന്നാല്‍ ശരീരത്തിലുണ്ടാവുന്ന ചൊറിച്ചിലും മൂട്ടയുടെ കടി കൊണ്ടെന്നതിന്റെ തെളിവാണ്. ബെഡിലെ നാറ്റമാണ് മറ്റൊരു പ്രശ്‌നം. മാത്രമല്ല ബെഡിലും തലയിണയിലും കറുത്ത പാടുകളും കാഷ്ഠവും ഉണ്ടെങ്കിലും മൂട്ട നിങ്ങളുടെ കട്ടിലില്‍ ഉണ്ടെന്നതിന്റെ തെളിവാണ്. മൂട്ടശല്യത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗത്തിലൂടെ നമുക്ക് എങ്ങനെയെല്ലാം മൂട്ടയെ ഇല്ലാതാക്കാം എന്ന് നോക്കാം.

യൂക്കാലി

യൂക്കാലി

യൂക്കാലിയാണ് മൂട്ടയെ തുരത്താന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗം. യൂക്കാലിയാകട്ടെ മൂട്ടകള്‍ക്ക് അലര്‍ജിയാണ് ഉണ്ടാക്കുന്നത്. യൂക്കാലി അല്‍പം ബെഡിലും കട്ടിലിലും തളിച്ചാല്‍ അത് മൂട്ടയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. കിടക്കവിരിയിലും തലയിണയിലും നല്ലതു പോലെ യൂക്കാലി ഇട്ട് കഴുകാം. ഇത് മൂട്ടയുടെ ശല്യത്തെ ഇല്ലാതാക്കുന്നു.

 കര്‍പ്പൂരം

കര്‍പ്പൂരം

കര്‍പ്പൂരം കട്ടിലിന്റെ അടിയില്‍ വെച്ചാല്‍ അത് മൂട്ടയുടെ ശല്യം ഇല്ലാതാക്കുന്നു. കട്ടിലിന്റെ അടിയില്‍ കര്‍പ്പൂരം പുകച്ചാല്‍ മതി. ഇത് മൂട്ടയെ ഇല്ലാതാക്കുന്നു. വസ്ത്രത്തിലും മറ്റും മൂട്ട കേറിയിട്ടുണ്ടെങ്കില്‍ വസ്ത്രത്തിന്റെ ഇടയില്‍ കര്‍പ്പൂരം വെച്ചാല്‍ മതി. ഇത് മൂട്ടയുടെ ശല്യം ഇല്ലാതാക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മൂട്ടയെ ഇല്ലാതാക്കാനുള്ള മറ്റൊരു പരിഹാര മാര്‍ഗ്ഗം. മൂട്ടയുള്ള ഭാഗങ്ങളില്‍ അല്‍പം ബേക്കിംഗ് സോഡ വിതറിയാല്‍ മതി ഇത് മൂട്ടയെ ഇല്ലാതാക്കുന്നു. മാത്രമല്ല അല്‍പം ബേക്കിംഗ് സോഡ എടുത്ത് വെള്ളത്തില്‍ കലക്കി ആ വെള്ളം കൊണ്ട് ബെഡ് ഷീറ്റ് കഴുകിയാല്‍ മതി. ഇത് മൂട്ടയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍ ആണ് മൂട്ടയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് സ്‌പ്രേ ബോട്ടിലില്‍ എടുത്ത് ബെഡിലും കട്ടിലിലും ബെഡ് ഷീറ്റിലും തളിച്ചാല്‍ അത് മൂട്ടയെ വേരോട ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മൂട്ട കടിച്ചിട്ടുള്ള എല്ലാ പാടുകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ മൂട്ടയുടെ കടി മൂലമുണ്ടാകുന്ന പാടുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

വയമ്പ് തൈലം

വയമ്പ് തൈലം

വയമ്പ് തൈലം കൊണ്ട് മൂട്ടയെ നമുക്ക് ഇല്ലാതാക്കാം. മൂട്ടക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വയമ്പ് തൈലം. വയമ്പ് പൊടിച്ച് നമുക്ക് തന്നെ തൈലമുണ്ടാക്കാം. ഇത് മൂട്ടക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മൂട്ടയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളേക്കാള്‍ മികച്ചതാണ് വയമ്പ്.

പുതിന

പുതിന

പുതിനയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പുതിന ഇല കട്ടിലിലോ ബെഡിലോ ഇട്ടാല്‍ അത് മൂട്ടയെ ഇല്ലാതാക്കുന്നു. പുതിന സ്‌പ്രേ ഉപയോഗിച്ചും മൂട്ടയെ ഇല്ലാതാക്കുന്നു. ഇത് മൂട്ടയെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നതോടൊപ്പം നല്ല സുഗന്ധവും ബെഡ്‌റൂമില്‍ ഉണ്ടാക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി കൊണ്ടും മൂട്ടയെ ഇല്ലാതാക്കാം. മൂട്ടക്ക് ഏറ്റവും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ചതച്ച് പച്ചവെള്ളത്തില്‍ ഇട്ട് അത് കൊണ്ട് സ്‌പ്രേ ചെയ്താല്‍ മതി. ഇത് എല്ലാ തരത്തിലും മൂട്ടയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 മുളക്

മുളക്

നല്ല ചുവന്ന മുളകാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു ടീസ്പൂണ്‍ മുളക് പൊടി അല്‍പം ഇഞ്ചി ചതച്ചതും മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്യുക. ഇത് മൂട്ടകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിനു ശേഷം ബെഡ് ഷീറ്റും തലയിണ കവറുകളും എല്ലാം കഴുകി ഉണക്കാവുന്നതാണ്.

തിളച്ച വെള്ളം

തിളച്ച വെള്ളം

നല്ലതു പോലെ തിളച്ച വെള്ളത്തില്‍ ബെഡ്ഷീറ്റും തലയിണ കവറുകളും എല്ലാം കഴുകാം. മാത്രമല്ല തിളച്ച വെള്ളം കൊണ്ട് കട്ടിലിന്റെ മുക്കും മൂലയും തുടച്ച് വൃത്തിയാക്കുകയും ചെയ്യണം. ഇത് മൂട്ടയെ തുരത്തുന്നു.

തുളസി

തുളസി

തുളസി നീര് മൂട്ടയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നിലുള്ള ഒന്നാണ്. തുളസി നീരെടുത്ത് ഇത് കട്ടിലിലും ബെഡിലും ബെഡ്ഷീറ്റിലും സ്‌പ്രേ ചെയ്യാം. ഇത് മൂട്ടയെ തുരത്തുന്നു. മാത്രമല്ല മൂട്ടക്ക് ഇതിന്റെ മണം വളരെ അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്. ബെഡ്ഷീറ്റിലും തുളസി നീരൊഴിച്ച് കഴുകാവുന്നതാണ്.

English summary

Effective Home Remedies to Get Rid of Bed Bugs

Here are some Effective Home Remedies to Get Rid of Bed Bugs. These treatments will protect you from negative effects of these insects.
Story first published: Tuesday, October 31, 2017, 17:50 [IST]
Subscribe Newsletter