For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട പുഴുങ്ങുമ്പോള്‍ ബേക്കിംഗ് സോഡയിട്ടാല്‍

മുട്ട പുഴുങ്ങുന്നതിന് മുന്‍പായി ബേക്കിംഗ് സോഡാ ചേര്‍ക്കുക. കാരണമറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും!

By Lekhaka
|

എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടെന്ന് പറയുന്നത് സത്യമാണ്. മുട്ട പുഴുങ്ങുന്ന കാര്യത്തില്‍ പ്രത്യേകിച്ചും. അതിനെക്കുറിച്ചാണ് നമ്മളിപ്പോള്‍ വായിക്കുവാന്‍ പോകുന്നത്. പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തില്‍ കളയാന്‍ പറ്റാതെ വരുമ്പോള്‍ മിക്ക ആളുകളും അസ്വസ്ഥരാകാറുണ്ട്.

ഒരു മുട്ടയുടെ തോട് എളുപ്പത്തില്‍ പൊളിക്കുകയും അതിനടുത്ത മുട്ടയുടെ തോട് കളയുവാന്‍ ബുദ്ധിമുട്ടുകയും ചെയ്ത അനുഭവം നമ്മളില്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാം. ഈ രണ്ട് മുട്ടകളും ഒരേ പൊതിയില്‍ നിന്ന് എടുത്തതായിട്ടും ഇങ്ങനെ വന്നു എന്നതാവും രസകരമായ മറ്റൊരു വസ്തുത. മുട്ട പുഴുങ്ങുന്നതിന് മുന്‍പായി ബേക്കിംഗ് സോഡാ ചേര്‍ക്കുക. കാരണമറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും!

മുട്ട പുഴുങ്ങുമ്പോള്‍ ബേക്കിംഗ് സോഡയിട്ടാല്‍

മുട്ട പുഴുങ്ങുമ്പോള്‍ ബേക്കിംഗ് സോഡയിട്ടാല്‍

വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച്, പുഴുങ്ങുവാനും എളുപ്പത്തില്‍ തോട് കളയാനും സാധിക്കുന്നത് 7 തൊട്ട് 10 ദിവസം വരെ പഴക്കമുള്ള മുട്ടകളാണെന്നാണ്. എന്നിരുന്നാലും തോട് കളയുമ്പോള്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരാതിരിക്കാനായി മുട്ട പുഴുങ്ങുമ്പോള്‍ അതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡാ ചേര്‍ക്കുക.

മുട്ട പുഴുങ്ങുമ്പോള്‍ ബേക്കിംഗ് സോഡയിട്ടാല്‍

മുട്ട പുഴുങ്ങുമ്പോള്‍ ബേക്കിംഗ് സോഡയിട്ടാല്‍

എന്തുകൊണ്ട് ബേക്കിംഗ് സോഡാ എന്നല്ലേ? കാരണം, പഴക്കമുള്ള മുട്ടകളില്‍ കാരം അഥവാ ആല്‍ക്കലൈന്‍ ഉണ്ടാകും. എന്നാല്‍ പുതിയ മുട്ടകളില്‍ നേരെ തിരിച്ചാണ്. കാരത്തിന്‍റെ അംശം എത്ര കൂടുന്നോ, അത്രയും എളുപ്പത്തില്‍ മുട്ടയുടെ തോട് പൊളിക്കാനും സാധിക്കും. അതിനാണ് ബേക്കിംഗ് സോഡാ ചേര്‍ക്കുന്നത്.

 പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

മുട്ട പൊട്ടാതിരിക്കുന്നതിനായി, ചൂട് വെള്ളത്തില്‍ വയ്ക്കുന്നതിന് മുന്‍പായി മുട്ട ചെറുതായി ഒന്ന് ചൂടാക്കുക. അതിനായി രണ്ട് വഴികളുണ്ട്. ഒന്ന്, ഫ്രിഡ്ജില്‍ നിന്ന് എടുത്തതിനു ശേഷം മുറിയുടെ താപനിലയുമായി യോജിക്കുവാനായി മുട്ട കുറച്ച് നേരം പുറത്ത് വയ്ക്കുക. രണ്ട്, മുട്ട കുറച്ച് നേരം ചൂട് വെള്ളം വരുന്ന പൈപ്പിന്‍റെ ചുവട്ടില്‍ ഏതാനും മിനിറ്റുകള്‍ വച്ച് തണുപ്പകറ്റുക.

 പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

ഒരു ടേബിള്‍സ്പൂണിന്‍റെ സഹായത്താല്‍ വേണം മുട്ട ചൂട് വെള്ളത്തില്‍ വയ്ക്കുവാന്‍. മുട്ട ശരിയായ രീതിയില്‍ പുഴുങ്ങി വരാനായി ഏകദേശം മൂന്ന് മിനിറ്റോളം എടുക്കും. ഇത് മുട്ടയുടെ വലിപ്പമനുസരിച്ച് വ്യത്യാസപ്പെടാം.

 പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

പുഴുങ്ങിയ മുട്ട ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ ഇട്ടാല്‍ അതിന്‍റെ തോട് കളയാന്‍ എളുപ്പത്തില്‍ സാധിക്കും. അല്ലെങ്കില്‍, പുഴുങ്ങിയതിന് ശേഷം മുട്ട ഇട്ടുവച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് ഐസ് കട്ടകള്‍ ഇടുകയും ചെയ്യാം.

 പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

മുട്ട നല്ല കട്ടിയോടെ പുഴുങ്ങി കിട്ടണം എന്നുണ്ടെങ്കില്‍, പുഴുങ്ങുന്നതിനു മുന്‍പായി അത് തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഇത് മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കുവാനും സഹായിക്കുന്നു.

 പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

പുഴുങ്ങിയ മുട്ടയ്ക്കായി മറ്റ് ചില പൊടിക്കൈകള്‍

മുട്ട പാകം ചെയ്യുന്നതിന് മുന്‍പായി, മുട്ടത്തോടിനു അകത്ത് വച്ച് തന്നെ ഓംലറ്റ് പോലെ ലഭിക്കണം എന്നുണ്ടെങ്കില്‍ അത് നന്നായി കുലുക്കുക. എന്നിട്ട് പാകം ചെയ്യുക,

English summary

Add Baking Soda When You Cook Eggs

Add Baking Soda When You Cook Eggs – The Reason Is Genius!
Story first published: Thursday, March 23, 2017, 16:24 [IST]
X
Desktop Bottom Promotion