കൊതുകിനെ അകറ്റും ചെടികള്‍

Posted By:
Subscribe to Boldsky

കൊതുകുശല്യം ഡെങ്കിപ്പനിയായും മലേറിയയായുമെല്ലാം വരുന്ന കാലമാണ്‌. വേനല്‍ച്ചൂടേറുമ്പോള്‍ കൊതുകു ശല്യവും കൂടും.

കൊതുകിനെ കൊല്ലാന്‍ പല വഴികളും ലഭ്യമാണ്‌. എന്നാല്‍ ഇവയില്‍ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്‌. ആരോഗ്യത്തിന്‌ ഇവ അത്ര ഗുണകരമല്ലെന്നര്‍ത്ഥം.

വീട്ടിലും പരിസരത്തും ചില ചെടികള്‍ വളര്‍ത്തുന്നത്‌ കൊതുകിനെ അകറ്റാന്‍ ഗുണകരമാണ്‌. ഇത്തരം ചെടികള്‍ ഏതൊക്കെയെന്നു നോക്കൂ,

വെളുത്തുള്ളി വളര്‍ത്തുന്നത്‌ കൊതുകിനെ അകറ്റും. ഇവയുടെ രൂക്ഷഗന്ധം കൊതുകിനു പിടിയ്‌ക്കില്ല.

Mosquito Repellent Plants

നമ്മുടെ വീടുകളില്‍ സാധാരണ കണ്ടുവരുന്ന തുളസിയും കൊതുകിനെ കൊല്ലാന്‍ ഏറെ നല്ലതാണ്‌.

പുതിനയാണ്‌ കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു സസ്യം. ഇതിന്റെയും മണം തന്നെയാണ്‌ കൊതുകിനെ അകറ്റുന്നത്‌.

ലെമണ്‍ ഗ്രാസ്‌ കൊതുകിനെ അകറ്റാന്‍ കഴിയുന്ന മറ്റൊരു സസ്യമാണ്‌.

റോസ്‌മേരിയാണ്‌ മറ്റൊരു സസ്യം. ഇതും കൊതുകിനെ അകറ്റാന്‍ നല്ലതാണ്‌.

ലാവെന്‍ഡര്‍ കൊതുകിനെ അകറ്റാന്‍ സഹായിക്കും. ഇതും വീടുകളില്‍ സാധാരണ വളര്‍ത്താവുന്ന ഒന്നാണ്‌.

ലെമണ്‍ ബാം മണമുള്ളതു കൊണ്ടുതന്നെ കൊതുകിനെ അകറ്റാന്‍ നല്ലതാണ്‌.

ചെണ്ടുമല്ലി അഥവാ മെറിഗോള്‍ഡ്‌ കൊതുകില്‍ നി്‌ന്നും രക്ഷ നേടാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ്‌.ലിവിംഗ് റൂം അലങ്കരിയ്ക്കാം

English summary

Mosquito Repelling Plants

Mosquitoes bother us a lot, even if the mosquito repellent liquidator is on. So, it better to start using indoor plants to kill mosquito. Here is the list
Story first published: Wednesday, March 25, 2015, 18:31 [IST]