Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലിവിംഗ് റൂം അലങ്കരിയ്ക്കാം
വീട്ടില്‍ എല്ലാവരും പ്രത്യേകമായി അലങ്കാരങ്ങള്‍ നല്കുന്ന മുറിയാണ് ലിവിംഗ് റൂം. അതിഥികളെ സ്വീകരിയ്ക്കുന്ന മുറിയെന്നതു കൂടിയാണ് ഇതിന് കാരണം.
ലിവിംഗ് റൂം അലങ്കാരത്തിന് കൂടുതല്‍ പണം നല്കി ആര്‍ഭാടപൂര്‍ണമായ അലങ്കാരങ്ങള്‍ വേണമെന്നില്ല. ഒരല്പം ഭാവനയും ഇത് പ്രാവര്‍ത്തികമാക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങളുടെ ലിവിംഗ് റൂം നിങ്ങള്‍ക്കു തന്നെ ഭംഗിയാക്കാവുന്നതേയുള്ളൂ,

പെയിന്റിംഗുകള്‍
ഭംഗിയുള്ള, വ്യത്യസ്തമായ പെയിന്റിംഗുകള്‍ ലിവിംഗ് റൂമില്‍ വയ്ക്കാം. ഇത് ലിവിംഗ് റൂമിന് ജീവന് നല്‍കും.

കണ്ണാടി
വിശാലമായ ലിവിംഗ് റൂമാണെങ്കില്‍ മുറിയില്‍ ഒരു ചുവരിലായി വലിയ കണ്ണാടി വയ്ക്കാം. അല്പം വ്യത്യസ്തമായ ഒരു അലങ്കാരമാകുമിത്.

പെയിന്റ്
ലിവിംഗ് റൂമിന് ചേരുന്ന പെയിന്റടിയ്ക്കുന്നത് അലങ്കാരങ്ങളില്‍ പ്രധാനമാണ്. അല്പം കടുത്ത നിറങ്ങളായിരിക്കും ലിവിംഗ് റൂമിന് ഭംഗി പകരുന്നത്. ഈ നിറത്തോടും ചേരുന്ന വിധത്തിലായിരിക്കണം മുറിയിലെ മറ്റു സാധനങ്ങള്‍.

വാള് പേപ്പറുകള്‍
ചുവരുകളില്‍ വാള് പേപ്പറുകള്‍ ഉപയോഗിയ്ക്കുന്നത് ലിവിംഗ് റൂമിന് വ്യത്യസ്തമായ ഒരു ലുക് നല്‍കും. എന്നാല്‍ ഇത് ഒരു ചുവരില്‍ മാത്രം ഉപയോഗിയ്ക്കുക.

സെന്റര്‍ ടേബിള്‍
സോഫയ്ക്കൊപ്പം ഒരു ചെറിയ സെന്റര്‍ ടേബിള്‍ ഉണ്ടാകേണ്ടതും വളരെ പ്രധാനം. ഇരിപ്പിടത്തിന് പൂര്‍ണത് നല്കുന്ന ഒന്നാണിത്.

വെളിച്ചം
ലിവിംഗ് റൂമില്‍ വെളിച്ചം വളരെ പ്രധാനം. ഇതിന് ചേരുന്ന ഭംഗിയുള്ള, അതേ സമയം ആവശ്യത്തിനു പ്രകാശം നല്കുന്ന വിളക്കുകള്‍ ഉപയോഗിയ്ക്കണം.



Click it and Unblock the Notifications
